ചാലക്കുടിപ്പുഴയുടെ തീരം യാഗ ശാലകളാൽ സമ്പന്നമായിരുന്നു. അതിന് കാരണം കാടുകുറ്റി മുതൽ മാമ്പ്ര വരെയുള്ള മൂന്നു കിലോമീറ്ററോളം ദൂരം മറ്റു നദികളിൽ നിന്നു വ്യത്യസ്തമാ‍യി കിഴക്കോട്ട് തിരിഞ്ഞൊഴുകുന്നതാണ് ശാലകളിൽ കൂടി ഒഴുകുന്നതു കൊണ്ട് ‘ശാലയിൽ കൂടി’ എന്നും അത് ലോപിച്ച് ചാലക്കുടി എന്നും ആയി

പഴയ നാമം ചാലിയാർ അല്ല (അത് കോഴിക്കോട് ആണ്) ചോലയാർ ആണെന്നാണ് അറിവ് ചോലക്കാടുകളിൽ നിന്നുത്ഭവിക്കുന്നവയായതിനാൽ അങ്ങിനെ പേര്

ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള നദിയും ചാലക്കുടിപ്പുഴയാണ് പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് എന്ന് പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകൾ ചാലക്കുടിയുടെ പോഷകനദിയായ പറമ്പിക്കുളമാറിലാണ്. കേരളാതിർത്തിയിൽ തമിഴ്നാട് പണിത ഡാമുകളാണിവ. പിന്നെ തമിഴ്നാടിലെ അപ്പർ ഷോളയാർ, കേരളത്തിലെ ഷോളയാർ, പെരിങ്ങൾക്കുത്ത്. തുമ്പൂർമുഴിയിലെയും കൂടപ്പുഴയിലേയും തടയിണകൾ... അതിരപ്പിള്ളിയിലും പോഷകനദികളായ കുരിയാർകുട്ടിയിലും കാരപ്പാറയിലും ആയി മൂന്നു പദ്ധതികൾ കൂടി പരിഗണനയിലുമുണ്ട്.

--Daivam 08:15, 3 സെപ്റ്റംബർ 2007 (UTC)Reply

ലേഖനത്തിൽ ധൈര്യമായി മാറ്റിയെഴുതൂ ദൈവമേ..--Vssun 20:04, 3 സെപ്റ്റംബർ 2007 (UTC)Reply

എന്നതിനു ഇംഗ്ലീഷ് വിക്കിയിൽ നിന്നാണല്ലോ തെളിവ് നൽകിയിരിക്കുന്നത്. വിക്കിപീഡിയയിൽ നിന്നു തന്നെ തെളിവ് സ്വീകരിക്കാൻ പറ്റില്ലല്ലോ? --ജുനൈദ് (സം‌വാദം) 03:55, 25 ഏപ്രിൽ 2009 (UTC)Reply

ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന (Bio-diverse) പുഴയാണ്‌ ഇത് എന്നതിനു മറ്റുവല്ല റെഫറൻസും ഉണ്ടോ? ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളേക്കാൾ കൂടുതൽ ജൈവസമ്പത്ത് ഏതായാലും തെന്നിന്ത്യയിലെ ഒരു നദിയിലും കാണാൻ വഴിയില്ല.--Anoop menon 07:31, 25 ഏപ്രിൽ 2009 (UTC)Reply

ജൈവ സമ്പത്തും വൈവിദ്ധ്യവും രണ്ടും രണ്ടാൺ. സമ്പത്ത് എന്നത് അളവാനെങ്കിൽ വൈവിദ്ധ്യം എത്ര തരം ജീവജാലങ്ങൾ ഉൺടെന്നതാൺ. ലോലത്തെങ്ങുമില്ലാത്ത മത്സയങ്ങൾ ഉള്ള പുഴയാൺ ചാലക്കുടി. പുതുതായി ചേർത്ത റഫറൻസുകൾ നോക്കുക. --Chalski Talkies ♫♫ 07:43, 25 ഏപ്രിൽ 2009 (UTC)Reply

റെഫറൻസുകൾ വായിച്ചുനോക്കി. ലോകത്ത് മറ്റെവിടെയും ഇല്ലാത്ത endemic species ഉണ്ട് എന്ന കാരണത്താൽ മാത്രം ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴ എന്ന ലേബലിംഗ് പറ്റില്ല. ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെയാണുള്ളത് :

The annual report of the National Bureau of Fish Genetic Resources Lucknow, mentioned that the Chalakudy River is the richest river in fish diversity perhaps in India

ഇങ്ങനെ പറയുന്നതും ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴയാണ്‌ എന്നു പറയുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലോ. endemic species നെപ്പറ്റി ലേഖനത്തിൽ കൊടുക്കാം. പക്ഷെ perhaps എന്നു പറഞ്ഞ് നാഷണൽ ബ്യൂറോ എഴുതിയത് അങ്ങനെത്തന്നെയേ കൊടുക്കാവൂ. ഇംഗ്ലീഷ് വിക്കിയിൽത്തന്നെ റിപ്പോർട്ടിന്റെ റെഫറൻസ് ഇല്ല. {{fact}} ഇട്ടിട്ടുണ്ട്. -- റസിമാൻ ടി വി 10:42, 27 ഏപ്രിൽ 2009 (UTC)Reply


http://www.biodiversityhotspots.org എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് പറയുന്നതു നോക്കൂ.

http://www.biodiversityhotspots.org/xp/hotspots/indo_burma/Pages/biodiversity.aspx http://www.biodiversityhotspots.org/xp/hotspots/himalaya/Pages/biodiversity.aspx http://www.biodiversityhotspots.org/xp/hotspots/ghats/Pages/biodiversity.aspx

ഭാരതത്തിലെ മൂന്നു പ്രധാന ഇക്കൊസോണുകൾ ആണ് മുകളിൽ കൊടുത്തിരിക്കുന്ന മൂന്നു വെബ്സൈറ്റ് വിലാസങ്ങൾ. ഇനിയും ചാലക്കുടി പുഴയാണ് ഇന്ത്യയിൽ വച്ചു തന്നെ എറ്റവും കൂടുതൽ വൈവിദ്ധ്യമുള്ളത് എന്ന് ഉറപ്പിച്ചു പറയരുത്. കേരളത്തിൽത്തന്നെ , ഭാരതപ്പുഴയുടെ പല പോഷകനദികളും ആനമലയിൽത്തന്നെയാണ് ഉദ്ഭവിക്കുന്നത്. അവയിലും ചാലക്കുടി പുഴയുടെ ജൈവവൈവിധ്യം ചിലപ്പോൾ കാണുമായിരിക്കും. സൈലന്റ് വാലിയിൽ ഒഴുകുന്ന കുന്തിപ്പുഴയും, കർണാടകത്തിലെ കാവേരി, ശരാവതി എന്നിവയും ജൈവവൈവിധ്യത്തിൽ പിന്നിലാവാൻ വഴിയില്ല.--Anoop menon 13:19, 3 മേയ് 2009 (UTC)Reply

ദേ. പിന്നേം വീണ്ടും ജൈവ വൈവിദ്ധ്യമുള്ള പുഴയെക്കുറിച്ച് പറയൂ. സോൺ അല്ല. അനൂപ് മേനോൻ തന്ന ലിങ്കുകളിലൊന്നും പുഴകളെ പറ്റി പറയുന്നില്ല. എല്ലാം സോണുകൾ മാത്രം. പുഴയുടെ ജൈവ വൈവിദ്ധ്യവും ഒരു പ്രദേശത്തിന്റെ ജൈവവൈവിദ്ധ്യവും രണ്ടാൺ എന്ന് പറയട്ടെ.. പിന്നെ ആനമലയിൽ ഉത്ഭവിക്കുന്നതു കൊണ്ട് ജൈവ വൈവിദ്ധ്യം ഉണ്ടാവണമെന്നില്ല. അതിനു മറ്റു പല സാഹചര്യങ്ങളും വേണം. വെള്ളമേ ഇല്ലാത്ത ഭാരതപ്പുഴയിൽ മീൻ പോലും വളരുന്നില്ല. പിന്നെങ്ങനെ വൈവിദ്ധ്യമുണ്ടാകും. ചാലക്കുടിപപ്പുഴയെന്നതിനു തെളിവ് വേറെ ഉണ്ട്. അതിനിനി ലൈബ്രറിയിൽ പോവേണ്ടി വരും. അതുവരെ വേണമെങ്കിൽ തിരുത്തി എഴുതിക്കോളൂ തെളിവ് കിട്ടുന്ന മുറക്ക് ഞാൻ തിരുത്തി എഴുതിക്കോളാം. --Challiovsky Talkies ♫♫ 15:25, 3 മേയ് 2009 (UTC)Reply

നദിയുടെ വിസ്ത്രീർണ്ണം തിരുത്തുക

ആമുഖത്തിൽ നദിയുടെ വിസ്തീർണ്ണം എന്നെഴുതിയിരിക്കുന്നത് നദി ഒഴുകുന്ന (അതായത് വെള്ളമുള്ള) ഭാഗത്തിന്റെ വിസ്തീർണ്ണമാണോ? അതോ തണ്ണീർത്തടത്തിന്റെ മൊത്തം വിസ്തീർണമോ? --Vssun (സംവാദം) 12:47, 9 ഫെബ്രുവരി 2013 (UTC)Reply

മൽസ്യസമ്പത്ത് തിരുത്തുക

ആമുഖത്തിലെ മൽസ്യസമ്പത്തിന്റെ കാര്യം പൊതുവായി എഴുതി, വിശദവിവങ്ങൾ അതിനുവേണ്ടിയുള്ള ഭാഗത്തേക്ക് മാറ്റുന്നതല്ലേ നല്ലത്? --Vssun (സംവാദം) 12:49, 9 ഫെബ്രുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചാലക്കുടിപ്പുഴ&oldid=1645274" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചാലക്കുടിപ്പുഴ" താളിലേക്ക് മടങ്ങുക.