സംവാദം:ചരിത്രകാരൻ
ഒറ്റവരിലേഖനം --ടോട്ടോചാൻ (സംവാദം) 03:01, 6 ജൂൺ 2013 (UTC)
- ഇത്പ്പൊന്തിനാ തലക്കെട്ട് മാറ്റ്യേ ? --മനോജ് .കെ (സംവാദം) 09:10, 6 ജൂൺ 2013 (UTC)
ചരിത്രകാരൻ എന്നും ചരിത്രകാരി എന്നും വേണ്ടേ? അതോ ചരിത്രകാരന്മാർ മാത്രമേ ഉള്ളോ? അതുകൊണ്ടു തലക്കെട്ടു റീഡയറക്റ്റ് ചെയ്തു എന്നു മാത്രം. അല്ലെങ്കിൽ സ്ത്രീലിംഗമോ പുലിംഗമോ അല്ലാത്ത ഒരു വാക്ക് കണ്ടെത്തണം. ചരിത്രാൾ എന്നോ മറ്റോ! അപ്പൊപ്പറയും original research ആണെന്ന്! അതുകൊണ്ട് തത്ക്കാലത്തേക്ക് ഇതുതന്നെ നല്ലത്. രണ്ടുവാക്കു തിരഞ്ഞാലും ഇവിടെ എത്തുകയും ചെയ്യും! --ടോട്ടോചാൻ (സംവാദം) 09:17, 6 ജൂൺ 2013 (UTC)
ഇപ്പോൾ ചരിത്രകാരി തിരഞ്ഞാൽ ഇവിടെ എത്തും. അതിനായി ചെയ്യേണ്ടിയിരുന്നത് ചരിത്രകാരി എന്ന താളിൽ നിന്നും ചരിത്രകാരനിലേക്ക് ഒരു റീഡയറക്റ്റ് സൃഷ്ടിക്കുകയായിരിരുന്നു വേണ്ടത്. തലക്കെട്ടു മാറ്റം ആവശ്യമായിരുന്നില്ല.--Roshan (സംവാദം) 09:20, 6 ജൂൺ 2013 (UTC)
എന്തുകൊണ്ട് ചരിത്രകാരി എന്ന താൾ ആദ്യം വന്നാൽ കുഴപ്പം? ചരിത്രകാരൻ എന്ന താളിൽ നിന്നും റീഡയറക്റ്റ് ചെയ്താലും പ്രശ്നമില്ലല്ലോ. സ്ത്രീലിംഗത്തിന് പ്രാധാന്യം കിടക്കട്ടെ. റീഡയറക്റ്റ് പഴയപടി ആക്കുവാൻ താത്പര്യപ്പെടുന്നു. --ടോട്ടോചാൻ (സംവാദം) 09:23, 6 ജൂൺ 2013 (UTC)
- ചരിത്രജ്ഞൻ എന്നൊരു വാക്ക് കണ്ടു. ന്യൂട്രൽ ആണോ ? (PS: ഇങ്ങനെ തോന്നിയ പോലെ തലക്കെട്ട് മാറ്റുന്നത് കുറേയായി കാണുന്നു. സംവാദം താളിൽ ചർച്ച തുടങ്ങി സമയം പോലെ എടുത്ത് ചെയ്താൽ പോരെ? ഇതിനെ ഇപ്പൊ ചരിത്രകാരി ആക്കേണ്ട ഒരു ധിറുതിയും ഞാൻ നോക്കിയിട്ട് കാണുന്നില്ല. തിരിച്ചുവിടൽ വേണമെന്ന് നിർബന്ധമാണെങ്കിൽ അവിടെന്ന് ഒരെണ്ണം ഉണ്ടാക്കിയിട്ടാൽ പോരെ ?)--മനോജ് .കെ (സംവാദം) 09:28, 6 ജൂൺ 2013 (UTC)
ചരിത്രജ്ഞൻ എന്ന വാക്കും പുലിംഗമാണ്. ചരിത്രജ്ഞ എന്ന വാക്കാണ് സ്ത്രീലിംഗം! ഭാഷ ലിംഗനിരപേക്ഷമാവുക തന്നെ വേണം. അതിനായുള്ള ലിംഗനിരപേക്ഷവാക്കുകൾ വിക്കിപീഡിയയ്ക്കു പുറത്ത് കണ്ടെത്തുന്നതുവരെ ഇരുവാക്കുകളും നിലനിർത്തുക തന്നെ വേണം --ടോട്ടോചാൻ (സംവാദം) 09:30, 6 ജൂൺ 2013 (UTC)
- ചരിത്രകാരർ അല്ലെങ്കിൽ ചരിത്രജ്ഞർ ഇതെല്ലാം ലിംഗനിരപേക്ഷമായ വാക്കുകളല്ലേ? കാരനും കാരിയും ഇതിലേക്കു തിരിച്ചു വിട്ടാൽ പോരേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:07, 6 ജൂൺ 2013 (UTC)