സംവാദം:ഗോവർദ്ധൻ അസ്രാണി

Latest comment: 16 വർഷം മുമ്പ് by Subeesh Balan

തലക്കെട്ടിൽ (ചലച്ചിത്ര നടൻ) ന്റെ ആവശ്യമുണ്ടോ?--അഭി 15:53, 4 ഒക്ടോബർ 2008 (UTC)Reply

float ആശയക്കുഴപ്പം ഉണ്ടാക്കുമ്പോൾ മാത്രമേ ഇത്തരം ബ്രാക്കറ്റ് പ്രയോഗത്തിന്റെ ആവശ്യമുള്ളൂ. തൽക്കാലം അത് നീക്കി.--Vssun 17:09, 4 ഒക്ടോബർ 2008 (UTC)Reply

അസ്രാണി ജനിച്ചത് ഇന്ത്യയിലെ ജയ്പൂരിലാണ്. ഈ വാചകം ആലോചനാരമണീയമായിരിക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 

മാഷേ.. ഒന്നു വ്യക്തമാക്കാമോ...(ജയ്പൂരിലല്ലേ??) --Subeesh|സുഭീഷ് - സം‌വാദങ്ങൾ 07:58, 25 ഒക്ടോബർ 2008 (UTC)Reply

മലയാളത്തിലുള്ള ഈ ലേഖനം വായിക്കുന്നവർ ജയ്‌പൂർ ഇന്ത്യയിലാണ് എന്നതു് അറിയാവുന്നവരായിരിക്കുമല്ലോ. ജയ്‌പൂരിനെക്കുറിച്ച് ഒരു വിശേഷണം എന്ന നിലയിൽ ഇന്ത്യയിലെ എന്നു ചേർക്കുമ്പോൾ ഇന്ത്യയ്ക്കു പുറത്തും ഈ പേരിൽ സ്ഥലമുണ്ടു് എന്ന സൂചനയാണു് ലഭിക്കുക. ആ നിലയ്ക്കു് ആലോചനാരമണീയം എന്നതിൽ അതിശയോക്തിയില്ല. നടീനടന്മാരുടെ കാര്യത്തിൽ എനിക്കു് വലിയ അറിവൊന്നുമില്ല. അസ്രാണി എവിടെയാണു് ജനിച്ചതെന്നും അറിയില്ല. ജനിച്ച സ്ഥലത്തെക്കുറിച്ചല്ല ഞാൻ പറഞ്ഞതു്, വാക്യം നല്കുന്ന സന്ദിഗ്ദ്ധമായ സൂചനകളെക്കുറിച്ചാണു്. അതാവട്ടെ പരിഹാസ്യവുമാണു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

മാഷേ.. ഇത്ര ആഴത്തിലേക്ക് ചിന്തിച്ചില്ല! ഞാൻ വിചാരിച്ചു താങ്കൾ പറഞ്ഞു വരുന്നത് ഗോവർദ്ധൻ അസ്രാണി ജനിച്ചത് ജയ്പൂരിലല്ല എന്നാണെന്ന്. എന്തായാലും തെറ്റു തിരുത്തിയതിനു നന്ദിയുണ്ട് തുടർന്ന് ഇത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാൻ ശ്രമിക്കാം..പിന്നെ ലേഖനത്തിലെ ഈ തെറ്റ് തിരുത്തിയിട്ടുണ്ട്. നന്ദിയോടെ......--Subeesh|സുഭീഷ് - സം‌വാദങ്ങൾ 13:55, 25 ഒക്ടോബർ 2008 (UTC)Reply
"ഗോവർദ്ധൻ അസ്രാണി" താളിലേക്ക് മടങ്ങുക.