ഗോവർദ്ധൻ അസ്രാണി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു ഹിന്ദി, ഗുജറാത്തി ചലച്ചിത്രനടനാണ് അസ്രാണി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗോവർദ്ധൻ അസ്രാണി. (ഹിന്ദി: गोवरधन असराणी, ജനനം: ജനുവരി 1, 1941). 1971 മുതൽ ഇദ്ദേഹം ഹിന്ദി ചലച്ചിത്രമേഖലയിൽ സജീവമാണ്.

ഗോവർദ്ധൻ അസ്രാണി
ജനനം
ഗോവർദ്ധൻ അസ്രാണി
തൊഴിൽനടൻ, സം‌വിധായകൻ
സജീവ കാലം1971-present

ഹിന്ദിയിലും, ഗുജറാത്തിയിലുമായി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അസ്രാണി ജനിച്ചത് ജയ്പൂരിലാണ്. ഹിന്ദി ചലച്ചിത്രങ്ങളിൽ ഹാസ്യതാരമായും, സഹനടനായും പ്രത്യക്ഷപ്പെടാറുള്ള അസ്രാണി, ഗുജറാത്തി സിനിമകളിൽ ഓർമ്മയിൽ നിലനിൽക്കുന്ന കുറച്ചു കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ഷോലെ എന്ന സിനിമയിൽ അസ്രാണി അഭിനയിച്ച ഒരു ജെയ്‌ലറുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • പരിചയ് - 1972
  • ഷോലെ - 1975
  • റഫൂ ചക്കർ - 1975
  • പതി പത്നി ഓർ വോ - 1978
  • ചോട്ടി സി ബാത് -
  • ജോ ജീതാ വോഹി സിക്കന്ദർ - 1992
  • ഘർവാലി ബാഹർവാലി - 1998
  • ദുൽഹെ രാജ - 1998
  • ബഡെ മൈയൻ ചോട്ടെ മൈയൻ - 1998
  • ഹസ്തെ ഹസ്തെ - 1998
  • ഹീറോ ഹിന്ദുസ്ഥാനി - 1998
  • മെഹന്ദി - 1998
  • മദർ - 1999
  • ഹീരാലാൽ പന്നാലാൽ - 1999
  • ഇൻറർനാഷ്ണൽ ഖിലാഡി - 1999
  • ഹസീന മാൻ ജായേഗി - 1999
  • രാജ കുമാരുദു - 1999
  • മേള - 2000
  • ഹേര ഫേരി - 2000
  • തേരാ ജാതു ചൽ ഗയ - 2000
  • ചൽ മേര ബായി - 2000
  • കരോബാർ - 2000
  • ആഘാസ് - 2000
  • ലജ്ജ - 2001
  • യെ തേരാ ഘർ യെ മേരാ ഘർ - 2001
  • ആംദാനി അത്താണി ഖർച്ച രുപൈയാ - 2001
  • ഏക് ഓർ വിസ്പോട് - 2002
  • ആവാര പാഗൽ ദീവാന - 2002
  • ആംഗിയോൻസെ ഗോലി മാറെ - 2002
  • ദിൽ വിൽ പ്യാർ വ്യാർ - 2002
  • തുജെ മേരി കസം - 2003
  • ബാഗ്ബൻ - 2003
  • മുംബൈ മാറ്റിനി - 2003
  • അറേഞ്ജ് മെൻറ് - 2004
  • സുനോ സസുർജീ - 2004
  • ഏക് സെ ബഡ്കർ ഏക് -2004
  • ഹൽചൽ - 2005
  • ഇൻസാൻ - 2005
  • ഇലാൻ - 2005
  • കേജസ് - 2005
  • ഗരം മസാല - 2005
  • മാലാമാൽ വീക്ക്‌ലി - 2006
  • ഫൂൾ എൻ ഫൈനൽ - 2007
  • ധമാൽ - 2007
  • ബൂൽ ബുലൈയ്യ - 2007
  • ബില്ലോ ബാർബർ - 2008

സം‌വിധാനം ചെയ്ത സിനിമകൾ

തിരുത്തുക
  • ഉധാൻ (1997)
  • ദില് ഹി തൊ ഹൈ (1992)
  • ഹം നഹി സുധറേംഗെ (1980)
  • സലാം മേംസാബ് (1979)
  • ചലാ മുരാരി ഹീറോ ബൻനേ (1977)
  • അംദാവദ് നൊ റിക്ഷവാലോ (1974)

1977ല് അസ്രാണി ആലാപ് എന്ന സിനിമയില് രണ്ടു ഗാനം ആലപിക്കുകയുണ്ടായി ഈ രണ്ടു ഗാനങ്ങളിലും അഭിനയിച്ചത് അസ്രാണി തന്നെയായിരുന്നു.

അവാർഡുകൾ

തിരുത്തുക
  • മികച്ച നടനും, മികച്ച സം‌വിധായകനുമുള്ള ഗുജറാത്ത് സംസ്ഥാന അവാർഡ് (സിനിമ : സാത്ത് ക്യുയ്തി)
  • മികച്ച ഹാസ്യതാരത്തിനുള്ള ഫിലിംഫെയർ അവാർഡ്. 1973 (സിനിമ : ആജ് കി താസ്സാ കബര്)
  • മികച്ച ഹാസ്യതാരത്തിനുള്ള ഫിലിംഫെയർ അവാർഡ്. 1976 (സിനിമ : ബാലിക ബധു)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗോവർദ്ധൻ_അസ്രാണി&oldid=3976910" എന്ന താളിൽനിന്ന് ശേഖരിച്ചത്