സംവാദം:കോൺക്രീറ്റ്
Latest comment: 11 വർഷം മുമ്പ് by Ranjukrishna92
കോൺക്രീറ്റിനെ കൽപരുക്കൻ എന്ന് വിളിക്കാം. രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 10:09, 6 ഡിസംബർ 2012 (UTC)
- സാധാരണ സിമന്റ് മിശ്രിതത്തെ പരുക്കൻ എന്ന് വിളിക്കാറുണ്ട്. കൽപ്പരുക്കൻ പ്രചാരത്തിലുള്ള വാക്കാണോ? --Vssun (സംവാദം) 18:00, 6 ഡിസംബർ 2012 (UTC)
സിമന്റും ജലവും ചേർന്ന മിശ്രിതത്തെ ചാന്ത് എന്നും സിമന്റും ചരലും വെള്ളവും ചേർന്ന മിശ്രിതത്തെ പരുക്കൻ എന്നും വിളിയ്ക്കുന്നു. കോൺക്രീറ്റിനെ ഒന്നും പറയുന്നതായി കേട്ടില്ല. പക്ഷേ, മലയാളം പദം ആവശ്യമല്ലേ? രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 20:13, 8 ഡിസംബർ 2012 (UTC)
- പുതുതായി മലയാളപദം ഉണ്ടാക്കുക വിക്കിപ്പീഡിയയ്ക്ക് ചെയ്യാവുന്ന കാര്യമല്ല എന്നാണെന്റെ അഭിപ്രായം. വിജ്ഞാനകോശം പ്രിസ്ക്രിപ്റ്റീവ് ആവരുതെന്നും ഡിസ്ക്രിപ്റ്റീവ് ആവണമെന്നുമാണ് ഒരു പൊതു തത്വം. ഇവിടെ സംഭവിച്ചിരിക്കുന്ന കാര്യം കോൺക്രീറ്റ് എന്ന പദം ഇപ്പോൾ മലയാളഭാഷയുടെ ഭാഗമായിക്കഴിഞ്ഞു എന്നതാണ്. മലയാളമനോരമ[1], മാതൃഭൂമി[2], കേരളകൗമുദി[3], മാദ്ധ്യമം[4] എന്നീ പത്രങ്ങളിലൊക്കെ വന്ന വാർത്തകൾ നോക്കുക. എല്ലാ മലയാളിക്കും മനസിലാകുന്ന (മലയാളം സ്വീകരിച്ചുകഴിഞ്ഞ) കോൺക്രീറ്റ് എന്ന വാക്കിനുപകരം പലർക്കും മനസ്സിലാകാത്ത ഒരു വാക്ക് സൃഷ്ടിക്കുന്നതെന്തിന്? നേരേമറിച്ച് നിഘണ്ടുക്കളിൽ കൊടുത്തിട്ടുള്ളതും അധികം പ്രചാരത്തിലില്ലാത്തതുമായ ഒരു പ്രയോഗമാണ് കൽപ്പരുക്കൻ എങ്കിൽ ആ വാക്കും (കോൺക്രീറ്റിനൊപ്പം) വിക്കിപ്പീഡിയയിൽ ഉപയോഗിക്കാം. കോൺക്രീറ്റ് ഒഴിവാക്കേണ്ട ആവശ്യമില്ല എന്നാണെന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 02:45, 9 ഡിസംബർ 2012 (UTC)
- പ്രശസ്തിയും പ്രചാരവുമുള്ള പദങ്ങൾ ദയവുചെയ്ത് മലയാളീകരിക്കരുത്, മറ്റ് പ്രാദേശിക പദങ്ങളുണ്ടെങ്കിൽ തിരിച്ചുവിടലിലൊതുക്കണം --എഴുത്തുകാരി സംവാദം 04:23, 9 ഡിസംബർ 2012 (UTC)
- പുതുതായി മലയാളപദം ഉണ്ടാക്കുക വിക്കിപ്പീഡിയയ്ക്ക് ചെയ്യാവുന്ന കാര്യമല്ല എന്നാണെന്റെ അഭിപ്രായം. വിജ്ഞാനകോശം പ്രിസ്ക്രിപ്റ്റീവ് ആവരുതെന്നും ഡിസ്ക്രിപ്റ്റീവ് ആവണമെന്നുമാണ് ഒരു പൊതു തത്വം. ഇവിടെ സംഭവിച്ചിരിക്കുന്ന കാര്യം കോൺക്രീറ്റ് എന്ന പദം ഇപ്പോൾ മലയാളഭാഷയുടെ ഭാഗമായിക്കഴിഞ്ഞു എന്നതാണ്. മലയാളമനോരമ[1], മാതൃഭൂമി[2], കേരളകൗമുദി[3], മാദ്ധ്യമം[4] എന്നീ പത്രങ്ങളിലൊക്കെ വന്ന വാർത്തകൾ നോക്കുക. എല്ലാ മലയാളിക്കും മനസിലാകുന്ന (മലയാളം സ്വീകരിച്ചുകഴിഞ്ഞ) കോൺക്രീറ്റ് എന്ന വാക്കിനുപകരം പലർക്കും മനസ്സിലാകാത്ത ഒരു വാക്ക് സൃഷ്ടിക്കുന്നതെന്തിന്? നേരേമറിച്ച് നിഘണ്ടുക്കളിൽ കൊടുത്തിട്ടുള്ളതും അധികം പ്രചാരത്തിലില്ലാത്തതുമായ ഒരു പ്രയോഗമാണ് കൽപ്പരുക്കൻ എങ്കിൽ ആ വാക്കും (കോൺക്രീറ്റിനൊപ്പം) വിക്കിപ്പീഡിയയിൽ ഉപയോഗിക്കാം. കോൺക്രീറ്റ് ഒഴിവാക്കേണ്ട ആവശ്യമില്ല എന്നാണെന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 02:45, 9 ഡിസംബർ 2012 (UTC)
- തിരിച്ചുവിടലിനൊപ്പം പ്രചാരത്തിലുള്ള വാക്കുകൾ ലേഖനത്താളിലും ഉൾപ്പെടുത്താം--റോജി പാലാ (സംവാദം) 05:28, 9 ഡിസംബർ 2012 (UTC)
- തീർച്ചയായും.അനാവശ്യസന്ദേഹങ്ങൾ ഒഴിവാക്കുന്നതിന് അതു തന്നെയാണ് നല്ലത്.നമുക്ക് കോൺക്രീറ്റ് തന്നെ ആക്കാം.രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 04:47, 11 ഡിസംബർ 2012 (UTC)