കോപ്റ്റിക്ക് കത്തോലിക്കാ സഭ സ്വയം ശീർഷക സഭയോ? തിരുത്തുക

Br Ibrahim john, // സാർവത്രിക കത്തോലിക്ക സഭയിലെ 24 സ്വയാധികാരസഭകളിൽ ഒന്നായ സ്വയംശീർഷകസഭയാണ് എന്ന വാചകത്തിൽ ഈജിപ്ത് ആസ്ഥാനമായിട്ടുള്ള കോപ്റ്റിക് കത്തോലിക്ക സഭ // എന്ന വാചകത്തിൽ "സ്വയംശീർഷകസഭയാണ്" എന്ന് താങ്കൾ ചേർത്തതിന് സംശയം കാണിച്ച് അവലംബം ചോദിച്ചിരുന്നു, ഇവിടെ അത് വീണ്ടും താങ്കളുടെ ശ്രദ്ധയിൽപെടുത്തുന്നു. സംശയങ്ങൾ താഴെകൊടുക്കുന്നു:

  1. ഏത് അവലംബത്തെ അടിസ്ഥാനമാക്കിയാണ് താങ്കൾ ഈ തിരുത്ത് വരുത്തിയിരിക്കുന്നത്?
  2. കോപ്റ്റിക് കത്തോലിക്കാ സഭ സ്വയംശീർഷക സഭയാണെന്ന് ആ സഭ അവകാശപ്പെടുന്നുണ്ടോ?
  3. മാർപ്പായുടെ മേലധികാരത്തിന് താഴെ വരുന്ന ഈ 24 സ്വയാധികാര സഭകളിൽ ഏതെങ്കിലും സ്വയംശീർഷക സഭയാണോ? (സ്വയംശീർഷകത അഥവാ Autocephaly എന്നത് status of a hierarchical Christian church whose head bishop does not report to any higher-ranking bishop എന്നല്ലേ?) - --ജോൺ സി. (സംവാദം) 06:28, 29 ജൂൺ 2021 (UTC)Reply


അല്ല. Autocephaly എന്നുപറഞ്ഞാൽ Autos അഥവാ സ്വയം, Cephalos അഥവാ ശിരസ്സ്, തലവൻ എന്നിവ ചേർന്നുള്ളതാണ്. അഥവാ, സ്വന്തം തലവനെ സ്വയം തിരഞ്ഞെടുത്ത് നിയമിക്കുക. കോപ്റ്റിക് ഓർത്തഡോക്സ് സഭ സ്വന്തം തലവനെ സ്വയം തിരഞ്ഞെടുത്ത് നിയമിക്കുന്ന സഭയാണ്. കത്തോലിക്കാ സഭയുടെ ഭാഗമായിരിക്കുമ്പോഴും അതിന്റെ പാത്രിയർക്കീസ് തിരഞ്ഞെടുപ്പിൽ ഇടപെടാനോ എതിർക്കാനോ അഭിപ്രായം പറയാൻ പോലുമോ ഉള്ള നിയമപരമായ അധികാരം മാർപ്പാപ്പയ്ക്കില്ല എന്നതാണ് ആ സഭയുടെ സ്വയം ശീർഷകത്വം. Br Ibrahim john (സംവാദം) 06:43, 29 ജൂൺ 2021 (UTC)Reply


Br Ibrahim john, "കോപ്റ്റിക് ഓർത്തഡോക്സ് സഭ" -യെ പറ്റിയല്ല ഞാൻ ചോദിച്ചിരിക്കുന്നത്. "കോപ്റ്റിക് കത്താലിക്കാ സഭ" -യെ പറ്റിയാണ് ചോദിച്ചത്. പക്ഷേ പറഞ്ഞുവന്നപ്പോൾ താങ്കൾക്ക് തെറ്റിയാതാണെന്ന് എനിക്ക് മനസ്സില്ലായി. അതു വിട്ടു കളഞ്ഞാലും താങ്കളുടെ Autocephaly നിർവ്വചനത്തിന്റെ വിശദീകരണം ശരിയല്ല. ആ വിശദീകരണം എവിടെ നിന്നാണ്? ലാറ്റിൻ സഭയും മറ്റ് 23 വ്യക്തി സഭകളും കത്തോലിക്കാ Holy See-യുടെ ഭാഗമാണ്, Holy See-യുടെ തലവൻ മാർപ്പാപ്പയും. അതായത് ശിരസ്സ് മാർപ്പാപ്പയാണ്. Autocephaly എന്ന ഒരു പദം/ആശയം കത്തോലിക്കാ വ്യക്തി സഭകളിലൊന്നും തന്നെ കാണാൻ കഴിഞ്ഞിട്ടില്ല. ഒപ്പം ഈ ചോദ്യത്തിന് കൂടി ഉത്തരം നൽകുക - കോപ്റ്റിക് കത്തോലിക്കാ സഭ സ്വയംശീർഷക സഭയാണെന്നുള്ളതിന്റെ അവലംബം എവിടെയാണ്? ആ സഭ തന്നെ അങ്ങനെ അവകാശപ്പെടുന്നുണ്ടോ? ---ജോൺ സി. (സംവാദം) 07:28, 29 ജൂൺ 2021 (UTC)Reply

Br Ibrahim john, ഒരു കാര്യത്തിൽ സംശയം പ്രകടിപ്പിച്ച്, 'തെളിവ്' ഫലകം ചേർത്തതിനു പുറമേ ഇത്രയും സംവാദവും കൂടി ഇവിടെ നടന്നു. താങ്കളെ മെൻഷൻ ചെയ്ത് തന്നെ പല സംശയങ്ങൾ ഉന്നയിച്ചു. ഒന്നിനും താങ്കൾക്ക് വ്യക്തമായ മറുപടിയില്ലാതിരിക്കേ ലേഖനത്തിൽ ചെറിയ മാറ്റം നടത്തി 'വ്യക്തത വരുത്തി' എന്ന് പ്രഖ്യാപിച്ച് താങ്കൾ ഫലകം മാറ്റിയിരിക്കുന്നു. അവലംബം ചേർത്തിട്ടുമില്ല. ഇത് എന്തൊരു നടപടിയാണ് ? ഏതു രീതിയിലാണ് വ്യക്തത വന്നത്? താങ്കൾക്കല്ലാതെ വേറേ ആർക്കാണിവിടെ വ്യക്തത വന്നത്? ---ജോൺ സി. (സംവാദം) 03:46, 30 ജൂൺ 2021 (UTC)Reply

Autocephaly എന്നതിന്റെ അർത്ഥം സ്വയം തലവനെ തിരഞ്ഞെടുക്കുക എന്നതാണ്. ആ ഫലകം നീക്കം ചെയ്തതിനുകാരണം ആ പ്രശ്നം പരിഹരിച്ചു എന്ന് ധരിച്ചതിനാലാണ്. താങ്കളുടെ എതിർപ്പ് പരിഹരിച്ച വിഷയത്തിൽ അല്ല എന്ന് മനസ്സിലാക്കുന്നു. കത്തോലിക്കാ സഭയിലെ പാത്രിയർക്കൽ സഭകൾ സ്വയംശീർകം ആണ്. Br Ibrahim john (സംവാദം) 04:09, 30 ജൂൺ 2021 (UTC)Reply

എന്റെ 'എതിർപ്പ്' വന്നിരിക്കുന്നത് എനിക്ക് ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. //കത്തോലിക്കാ സഭയിലെ പാത്രിയർക്കൽ സഭകൾ സ്വയംശീർഷകം ആണ്// എന്നതിന് ആധികാരികമായ അവലംബങ്ങൾ ഉണ്ടെങ്കിൽ ആ ഫലകം മാറ്റുന്നതിന് ഒരു വിരോധവുമില്ല. അത്തരം ഏതെങ്കിലും ഉണ്ടെങ്കിൽ ഇവിടെ പങ്കു വെക്കാമെല്ലോ? ---ജോൺ സി. (സംവാദം) 04:25, 30 ജൂൺ 2021 (UTC)Reply

ഇവ പരിശോധിക്കുക. https://www.britannica.com/topic/autocephalous-church ഇതിലെ ആദ്യത്തെ വിശദീകരണവും https://www.collinsdictionary.com/amp/english/autocephalous Br Ibrahim john (സംവാദം) 05:11, 30 ജൂൺ 2021 (UTC)Reply

ഇതിൽ ആദ്യത്തെ ലേഖനം മുഴുവൻ Eastern Orthodox Church-നെ പറ്റി ആണെന്ന് തോന്നുന്നു. രണ്ടാമത്തെ കോളിൻസ് ഡിക്ഷണറിയിലെ അവ്യക്ത പരാമർശമാണ്. ഞാൻ ഇവിടെ ചോദിക്കുന്നത് //കത്തോലിക്കാ സഭയിലെ പാത്രിയർക്കൽ സഭകൾ സ്വയംശീർഷകം ആണ്// എന്നതിന് എവിടെയാണ് തെളിവ്? കത്തോലിക്കാ സഭയിലെ പാത്രിയർക്കൽ സഭകൾ ഏതെങ്കിലും സ്വയംശീർഷകം ആണെന്ന് അവർ തന്നെ അവകാശപ്പെടുന്നുണ്ടോ ? കാരണം ആഗോള കത്തോലിക്കാസഭാ സംവിധാനത്തിൽ സ്വയാധികാര സഭ എന്ന പദവി കണ്ടിട്ടുണ്ട്. എന്നാൽ സ്വയംശീർഷക സഭ എന്ന പദവി കണ്ടിട്ടില്ല. അതിനാൽ ആഗോള കത്തോലിക്കാസഭയിൽ സ്വയംശീർഷക സഭകൾ നിലനിൽക്കുന്നു എന്നതിനുള്ള തെളിവുകളാണ് വേണ്ടത് ---ജോൺ സി. (സംവാദം) 05:29, 30 ജൂൺ 2021 (UTC)Reply

Sui juris എന്നതിന്റെ മലയാള തർജ്ജമയാണ് സ്വയാധികാരം. സൂയി ജൂറിസ് ആയ സഭകളിൽ പാത്രിയർക്കീസ്, മേജർ ആർക്കിഎപിസ്ക്കോപ്പൽ, മെത്രാപ്പോലീത്തൻ, എപ്പിസ്കോപ്പൽ, നോൺ-ഹയരാർക്കിക്കൽ എന്നിങ്ങനെ പലവിഭാഗങ്ങളുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അതിൽ പാത്രിയർക്കൽ സഭകളിൽ അവയുടെ തലവന്മാരെയും മെത്രാന്മാരെയും തിരഞ്ഞെടുക്കുന്നതും നിയമിക്കുന്നതും ആ സഭകൾതന്നെയാണ്. പുറമേയുള്ള ഒരു അധികാരകേന്ദ്രത്തേയും അതിൽ ആശ്രയിക്കുന്നില്ല. https://www.collinsdictionary.com/amp/english/autocephalous പ്രകാരം ആ ഭരണക്രമരീതിയെ Autocephalous എന്ന് വിളിക്കാം. അതിന്റെ മലയാള തർജ്ജമയാണ് സ്വയംശീർക സഭ എന്നത്. ഇനിയും കൂടുതൽ വിശദീകരണം വേണോ? Br Ibrahim john (സംവാദം) 05:55, 30 ജൂൺ 2021 (UTC)Reply

വേണമല്ലോ. കോളിൻസ് ഡിക്ഷണറി പ്രകാരം ഉള്ള താങ്കളുടെ നിർവ്വചനം അല്ല വേണ്ടത്. ആഗോള കത്തോലിക്കാ സഭാ സംവിധാനത്തിൽ സ്വയംശീർഷക സഭ എന്ന പദവിയുണ്ടെങ്കിൽ അറിയിക്കുക. പാത്രിയാർക്കൽ പദവി എന്നത് സ്വയംശീർഷകം ആണെന്നതിനെ സാധൂകരിക്കുന്ന ഔദ്യോഗിക തെളിവുകൾ ഉണ്ടെങ്കിൽ അവ നൽകുക. കോപ്റ്റിക്ക് കത്തോലിക്കാ സഭയോടൊപ്പം മറ്റ് ചില വ്യക്തി സഭകൾ കൂടി പാത്രിയാർക്കൽ സഭകളായി ആഗോള കത്തോലിക്കാ സഭയിലുണ്ടെല്ലോ? ഇവ ഏതെങ്കിലും 'സ്വയാധികാരം' എന്നല്ലാതെ 'സ്വയംശീർഷകം' എന്ന് സ്വന്തമായെങ്കിലും വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ കാണിച്ചു തരിക - --ജോൺ സി. (സംവാദം) 06:06, 30 ജൂൺ 2021 (UTC)Reply

  • Br Ibrahim john, Johnchacks, സജീവചർച്ചകളിലൂടെ ലേഖനം മെച്ചപ്പെടുത്തുന്നതിൽ സന്തോഷം. ലേഖനത്തിൽ, സ്വയംശിർക സഭ എന്നും മുകളിലെ സംവാദത്തിൽ സ്വയംശീർഷകസഭ എന്നും കാണുന്നു. ഇതിലേതാണ് ശരി? പിഴവ് തിരുത്തുമല്ലോ? അതുപോലെതന്നെ, അവലംബം ചേർക്കൽ, സംവാദത്തിലെ ചർച്ചയിൽ മാത്രം പോര, വിശ്വസനീയ സ്രോതസ്സുകളിൽ നിന്നുള്ള കണ്ണി ചേർത്ത് ലേഖനത്തിൽ അവലംബം നൽകുക. അഥവാ, അത്തരമൊരു അവലംബം കണ്ണി ലഭിക്കുന്നില്ലായെങ്കിൽ, ഇവിടുത്തെ ചർച്ചാവിഷയമായ സ്വയംശിർക സഭ/ സ്വയംശീർഷകസഭ എന്നത് ഒഴിവാക്കുക. പിന്നീട് അവലംബം ലഭിക്കുന്നമുറയ്ക്ക് അത് ചേർക്കുന്നതാണ് ഉചിതം. തെറ്റായവിവരങ്ങൾ കൂട്ടിച്ചേർക്കാതിരിക്കാൻ ദയവായി ശ്രദ്ധിക്കുക. ഇവ, നാളെകളിലെ ചരിത്രമായ് മാറുന്നതാണ് എന്നോർക്കുക. ഉപയോക്താവിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുക. ആശംസകൾ.--Vijayan Rajapuram {വിജയൻ രാജപുരം} 06:36, 30 ജൂൺ 2021 (UTC)Reply

Vijayanrajapuram, കോപ്റ്റിക് കത്തോലിക്കാ സഭ എന്നത് ഒരു പാത്രിയർക്കൽ പൗരസ്ത്യ കത്തോലിക്കാ സഭയാണ്. അതിന്റെ പാത്രിയർക്കീസിനെയും മെത്രാന്മാരെയും മറ്റ് അധികാരികളെയും തിരഞ്ഞെടുക്കുന്നത് ആ സഭ സ്വതന്ത്രമായാണ്. അഥവാ റോമിലെ മാർപ്പാപ്പയുടെ ഇടപെടൽ ഇല്ലാതെ തന്നെ. https://www.collinsdictionary.com/amp/english/autocephalous പ്രകാരം Autocephalous എന്നത് ഈ ക്രമത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് സ്വയംശീർകം എന്നത് ശരിയായ പദപ്രയോഗമാണ്. കൂടാതെ ഈ പേജിൽ [1] ഗ്രീക്ക് മെൽക്കായ കത്തോലിക്കാ സഭ എന്ന സഭയെക്കുറിച്ച് നൽകിയ വിവരങ്ങൾ പരിശോധിക്കുക. അതിൽ First Autocephalous Patriarch എന്ന് ഈ സഭയുടെ ആദ്യ പാത്രിയർക്കീസിനെ അഭിസംബോധന ചെയ്തിരിക്കുന്നതും ശ്രദ്ധിക്കുക.Br Ibrahim john (സംവാദം) 07:39, 30 ജൂൺ 2021 (UTC)Reply

കോപ്റ്റിക് കത്തോലിക്കാ സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് അറബിയിലുള്ളതാണ്. ഇവിടെ ഞാൻ ചേർത്ത ആദ്യ അവലംബം Autocephaly എന്നതിന്റെ അർത്ഥം വ്യക്തമാക്കുന്നതാണ്. രണ്ടാമത്തേത് Greek Melkite Catholic Church Autocephalous ആണ് എന്ന് സൂചിപ്പിക്കുന്ന KCBC ലിങ്കാണ്. എന്നാൽ അവ നേരിട്ട് ഈ ലേഖനത്തോട് ബന്ധിപ്പിക്കാനാകില്ല. പക്ഷേ, പൗരസ്ത്യ കത്തോലിക്കാ സഭകൾ Autocephalous എന്ന പ്രയോഗം നടത്തുന്നുണ്ട് എന്നും Autocephalous എന്ന definition പാത്രിയർക്കൽ സഭകൾക്ക് ബാധകമാണെന്നും ഈ അവലംബങ്ങളിൽ നിന്ന് വ്യക്തമാണ് എന്നും കരുതുന്നു. അതിനോട് യോജിപ്പില്ല എങ്കിൽ Johnchacks തന്നെ അത് നീക്കം ചെയ്തുകൊള്ളട്ടെ. ഞാൻ ഇവിടെ ഇത്രയും പറഞ്ഞത് ഞാൻ എന്തുകൊണ്ട് അത് കൂട്ടിച്ചേർത്തു എന്ന് വിശദമാക്കാനാണ്.Br Ibrahim john (സംവാദം) 08:04, 30 ജൂൺ 2021 (UTC)Reply

Vijayanrajapuram, താങ്കളുടെ ആദ്യത്തെ ചോദ്യത്തിന് ആദ്യമേ മറുപടി പറയട്ടെ - സ്വയംശിർക സഭ ആണോ സ്വയംശീർഷക സഭ ആണോ ശരി എന്ന ചോദ്യത്തിന് ഉത്തരമായി എന്നു കരുതുന്നു : സ്വയംശീർഷക സഭ എന്നാണ് ശരി. Br Ibrahim john ഇപ്പോൾ അത് ലേഖനത്തിൽ തിരുത്തി ശരിയാക്കിയിട്ടുണ്ട്. അതു Typo ആയി സംഭവിച്ചതാണെന്ന് കരുതാം. പക്ഷേ കൽദായ കത്തോലിക്കാ സഭ എന്ന താളിലും അത് തിരുത്തേണ്ടതുണ്ട്. ഒപ്പം അവലംബവും ചേർക്കേണ്ടതുണ്ട്. കോളിൻസ് ഡിക്ഷണറിയുടെ കാര്യം മുകളിൽ വിവരിച്ചതിനാൽ ഞാൻ ആവർത്തിക്കുന്നില്ല. അതോടൊപ്പം ഞാൻ ഉന്നയിച്ച ചോദ്യങ്ങൾ ഇപ്പോഴും ഓപ്പൺ ആയി നിലനിൽക്കുന്നുണ്ട്. അവക്ക് പ്രസക്തമായ അവലംബങ്ങൾ നൽകാൻ ഇല്ലാത്തതിനാൽ 'സ്വയംശീർഷകം' എന്ന വിശേഷണം ഇപ്പോൾ സ്വയം ഒഴിവാക്കി അവലംബങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അപ്പോൾ ഈ വിശേഷണം തിരികെ ചേർക്കാൻ സന്നദ്ധനാകുകയാണ് Br Ibrahim john ചെയ്യേണ്ടത്. പിന്നെ KCBC-യുടെ താളിലെ ഗ്രീക്ക് മെൽക്കായ കത്തോലിക്കാ സഭയുടെ വിവരങ്ങൾ ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ നിന്നും ലിങ്കുകൾ അടക്കം പകർത്തിയതാണ്. ഇംഗ്ലീഷ് വിക്കിയിലെ ആ ലേഖനത്തിലും ആ സഭയുടെ പാത്രിയർക്കീസ് Autocephalous ആണെന്നതിന് അവലംബം നൽകിയിട്ടില്ല. അവിടെയും അത് ആരോ സ്വന്തമായി എഴുതി ചേർത്തതാവാനാണ് സാധ്യത. - --ജോൺ സി. (സംവാദം) 09:21, 30 ജൂൺ 2021 (UTC)Reply

തീർച്ചയായും. അവലംബം ലഭിക്കുന്ന ശേഷം അത് ചേർക്കാം. അതുവരെ അത് ഇല്ലാത്തത് പ്രശ്നമില്ല. Br Ibrahim john (സംവാദം) 10:28, 30 ജൂൺ 2021 (UTC)Reply

"കോപ്റ്റിക് കത്തോലിക്കാ സഭ" താളിലേക്ക് മടങ്ങുക.