ഈ പേജ് മായിച്ച് കളയാൻ എന്താണ് മാർഗ്ഗം???.....മറ്റൊരു "കൊല്ലം ജില്ല" വളരെ വിശദമായ രീതിയിൽ തന്നെ മറ്റൊരിടത്ത് ഉണ്ട്.

പ്രതീഷ്, ഈ പേജ് കൊല്ലം ജില്ലയിലേക്ക് redirect ചെയ്തു കൂടേ? -- സുധീർ (Sudhir Krishnan)


ഞാൻ ഒരു വിക്കി എഡിറ്റർ ആയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ....താന്കൾ പറഞ്ഞത് എങ്ങനെയാണെന്ന് മനസ്സിലായില്ല. --Pratheesh prakash 06:18, 17 ജൂൺ 2006 (UTC)Reply


പേടിക്കാനൊന്നുമില്ല പ്രതീഷ്. കൊല്ലം ജില്ല എന്ന ടൈറ്റിലിൽ കൊല്ലം ജില്ലയെപ്പറ്റി മറ്റൊരു താൾ ഉണ്ടെന്നേ സുധീർ ഉദ്ദേശിച്ചിട്ടുള്ളൂ. താങ്കൾ കൊല്ലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൊല്ലം നഗരത്തെപ്പറ്റിയാണെന്നു തോന്നുന്നു. പക്ഷേ കൊല്ലം ജില്ലയെപ്പറ്റി പൊതുവായ വിവരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ഈ ലേഖനത്തിൽ കൊല്ലം നഗരത്തെപ്പറ്റിയുള്ളതുമാത്രം ഇവിടെ നിലനിർത്തി ബാക്കിയുള്ള തെല്ലാം കൊല്ലം ജില്ല എന്ന പേജിലേക്ക് മാറ്റുന്നത് ഉചിതമായിരിക്കും. സ്വന്തം നാടിനെപ്പറ്റിയും അതിന്റെ ചരിത്ര വഴികളെപ്പറ്റിയും രേഖപ്പെടുത്താൻ താങ്കൾ കാട്ടുന്ന താല്പര്യം പ്രശംസാർഹമാണെന്നു കൂടെ പറഞ്ഞുകൊള്ളട്ടെ. തുടർന്നും വിക്കിയിൽ എഴുതുക. ആശംസകൾ. ലേഖനങ്ങൾ തുടങ്ങും മുൻപ് അതിനു സമാനമായ പേജുകൾ ഇവിടെയുണ്ടോ എന്നു പരിശോധിക്കുന്നത് ആവർത്തനം ഒഴിവാക്കും.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 15:53, 17 ജൂൺ 2006 (UTC)Reply


അഭിനന്ദനങ്ങൾക്ക് നന്ദി...ഇപ്പോൾ ഒരു ഏകദേശ രൂപം പിടികിട്ടി.... അതനുസരിച്ച് ലേഖനങ്ങൾ എഴുതിക്കോളാം --Pratheesh prakash 16:21, 17 ജൂൺ 2006 (UTC)Reply


പ്രതീഷ്/മഞിത്ത്, കൊല്ലം ജില്ലയുടെ പേജ് മായ്ക്കാൻ എന്തു വേണം എന്നു ചോദിച്ചതിനാൽ redirectചെയ്യൂ എന്നു പറഞ്ഞെന്നേ ഉള്ളൂ. താങ്കളുടെ ലേഖനങ്ങൾ നല്ല നിലവാരമുള്ളവയാണ്. കൂടുതൽ പ്രതീക്ഷിക്കുന്നു. സുധീർ


വർഷം തിരുത്തുക

ഇവിടെയും ഒരു നാനാർഥത്താൾ വേണ്ടേ? --ഷാജി 17:22, 6 ജൂൺ 2008 (UTC)Reply

കേരളത്തിലെ ആദ്യ റെയിൽവേ കൊല്ലത്താണൊ വന്നത്? 1861-ൽ വന്ന തിരൂർ-ചാലിയം (തിരൂർ-ബേപ്പൂർ) പാതയല്ലേ കേരളത്തിലെ ആദ്യത്തേത്? അതിനു വളരെ ശേഷമല്ലേ തിരുവിതാംകൂറിൽ റെയിൽവേ വന്നുള്ളൂ?--Anoop menon 07:27, 26 ഏപ്രിൽ 2009 (UTC)Reply

തെളിവുകൾ ഉണ്ടെങ്കിൽ മാറ്റിയെഴുതൂ ( അനൂപേ :) ) --Anoopan| അനൂപൻ 08:00, 26 ഏപ്രിൽ 2009 (UTC)Reply
Rail transport began in Kerala at Malabar. On March 12,1861,Kerala's first train ,built by the Madras Railway Company ,chugged along the Beppur - Tirur line (30.6km). Train service began in Travancore on November 26,1904,with the completion of the Chengotta -Punalur meter gauge line. http://www.trainweb.org/railkerala/articles/history.htm അരുൺ / അരുൺ (സംവാദം) 17:21, 16 നവംബർ 2012 (UTC)Reply
ബേപ്പൂർ തിരൂർ റൂട്ടിലെ തീവണ്ടി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നതായി അറിയുമോ? --അഖിലൻ 19:57, 17 നവംബർ 2012 (UTC)Reply

കൊല്ലത്തിനെ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിളിക്കാറുണ്ട് എന്ന വാക്യത്തിന് അവലംബം കൊടുത്തിട്ടുള്ളത് കൊല്ലം ജില്ലയുടെ തന്നെ വെബ് സൈറ്റിലെ വരികളാണ്. ഇത് ന്യായമാണോ ? കൊല്ലത്തെ കേരളത്തിലെ മറ്റേതെങ്കിലും സ്ഥലത്തുള്ളവർ അങ്ങനെ വിളിക്കാറുണ്ടോ ? അരുൺ / അരുൺ (സംവാദം) 17:49, 16 നവംബർ 2012 (UTC)Reply

ഒരു മൂന്നാം കക്ഷി അവലംബമായതിനാൽ സ്വീകരിക്കാമെന്ന് തോനുന്നു. (കൊല്ലത്തിനെപ്പറ്റി ഇങ്ങനെ ഒരഭിപ്രായം ഇതുവരെ കേട്ടിട്ടില്ലെങ്കിലും :))‌ --അഖിലൻ 19:57, 17 നവംബർ 2012 (UTC)Reply

വിസ്തീർണം തിരുത്തുക

പെട്ടിയിൽ നൽകിയിരിക്കുന്ന വിസ്തീർണം 2491km2- ഇത് തെറ്റായിരിക്കനാണ് സാധ്യത് .ശരിയായ വിവരങ്ങൾ ലഭ്യമായ ആരെഗ്കിലും ചേർക്കുക--ബിനു (സംവാദം) 19:38, 22 മാർച്ച് 2014 (UTC) ഇപ്പോഴാണ് ശ്രദ്ധിച്ചത് കൊല്ലംജില്ലയുടെ പെട്ടിയാണ് അല്ലറചില്ലറ മാറ്റങ്ങളോടെ ഇവിടെ ചേർത്തിരിക്കുന്നതെന്ന് തോന്നുന്നു.വിസ്തീർണം മാത്രമല്ല ജനസ്ംഖ്യയും തെറ്റാണ്--ബിനു (സംവാദം) 19:42, 22 മാർച്ച് 2014 (UTC)Reply

നഗരങ്ങൾ വിക്കിപദ്ധതി
  ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി താൾ - സംവാദം - ഈ ഫലകം

"https://ml.wikipedia.org/w/index.php?title=സംവാദം:കൊല്ലം&oldid=2395499" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊല്ലം" താളിലേക്ക് മടങ്ങുക.