സംവാദം:കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക

ശലഭങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ശലഭങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക എന്ന ഈ ലേഖനം.
A-Class article  A  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം സമ്പൂർണ്ണം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 Top  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു


അന്തർ വിക്കി കണ്ണി List of butterflies of Kerala എന്നാണ്‌, തലക്കെട്ട് കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക എന്നതല്ലേ നല്ലത്?--ഷാജി 19:02, 2 ഫെബ്രുവരി 2010 (UTC)Reply

പേരു മാറ്റുന്നതായിരിക്കും ഉചിതം എന്ന് തോന്നുന്നു. ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം തന്നെ കേരളത്തിലെ ചിത്രശലഭങ്ങളെക്കുറിച്ചു തന്നെ അല്ലേ?--Rameshng:::Buzz me :) 05:24, 3 ഫെബ്രുവരി 2010 (UTC)Reply
 Done--മനോജ്‌ .കെ 06:28, 8 സെപ്റ്റംബർ 2011 (UTC)Reply

ലേഖനത്തിലെ ആദ്യവരിയിൽ നിശാശലഭങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നതുകൊണ്ട് പട്ടികയിൽ നിശാശലഭങ്ങൾ കൂടി ഉണ്ടോ എന്ന് സംശയം വരുന്നു. ആമുഖത്തിൽ ഇത് വ്യക്തമാക്കുന്ന ഒരു വരികൂടി അവസാനം ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. --Vssun (സംവാദം) 01:51, 5 സെപ്റ്റംബർ 2012 (UTC)Reply

ഉൾപ്പെടുത്തുക

തിരുത്തുക

Can someone include this too in its place? http://ml.wikipedia.org/wiki/%E0%B4%B5%E0%B4%99%E0%B5%8D%E0%B4%95%E0%B4%A3%E0%B4%A8%E0%B5%80%E0%B4%B2%E0%B4%BF --Vinayaraj (സംവാദം) 01:42, 5 സെപ്റ്റംബർ 2012 (UTC)Reply

Its already there. Sorry for not checking, the new article could be deleted http://ml.wikipedia.org/wiki/Dysphania_percota --Vinayaraj (സംവാദം) 14:15, 5 സെപ്റ്റംബർ 2012 (UTC)Reply

തിരിച്ചുവിട്ടു--റോജി പാലാ (സംവാദം) 14:20, 5 സെപ്റ്റംബർ 2012 (UTC)Reply

പട്ടിക പുനക്രമീകരണം

തിരുത്തുക

കൂടുതൽ വിപുലമായ രീതിയിൽ പട്ടിക വിന്യസിക്കണമെന്ന് ആലോചിക്കുന്നു. ചിത്രം ചേർക്കുക എന്നതൊഴിച്ച് വേറെന്തിലും വിവരങ്ങൾ ഇതിൽ ചേർക്കാനുണ്ടോ ?--മനോജ്‌ .കെ (സംവാദം) 20:22, 18 മേയ് 2013 (UTC)Reply

ചില സംശയങ്ങൾ ,1 ആഹാരസസ്യങ്ങൾ എന്നു വേണ്ടിവരില്ലേ? നിരവധി സസ്യങ്ങളെ ആഹാരമാക്കുന്ന ശലഭപ്പുഴുക്കൾ ധാരാളം ഉണ്ടല്ലോ.അപ്പോൾ പട്ടിക നീണ്ടു പോകാൻ സാധ്യതയുണ്ട്.മറ്റൊരു പ്രശ്നം വെറും ആഹാരസസ്യം എന്നു കൊടുക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമോ?(പൂമ്പാറ്റയുടെ ആഹാരസസ്യമല്ല,പുഴുവിന്റെത് മാത്രമാണല്ലോ).2 പട്ടികയിലും മറ്റ് ഫലകങ്ങളിലും തുള്ളൻ ശലഭങ്ങളെ ഒന്നുകിൽ ആദ്യം ചേർക്കണം ,അല്ലെങ്കിൽ അവസാനം ചേർക്കണം.ശരിയായ വർഗ്ഗീകരണരീതി ആദ്യമാണെന്നു തോന്നുന്നു.--ഗിരീഷ് (സംവാദം) 01:56, 19 മേയ് 2013 (UTC)Reply

  ആഹാരസസ്യങ്ങൾ എന്നുതന്നെയാണ് ഉദ്ദ്യേശിച്ചത്. ഉള്ളവയിൽ പ്രാധാനപ്പെട്ടവ മാത്രം പട്ടികയിൽ കാണിച്ചാൽ മതി. ഒരു പത്തെണ്ണം വരെ കൊടുക്കുന്നതിൽ പ്രശ്നമുണ്ടാവില്ലെന്ന്(ചിത്രത്തിന്റെ വലിപ്പമനുസരിച്ച്) തോന്നുന്നു. പട്ടിക സോർട്ടബിൾ ആണ്. കുടുംബമനുസരിച്ചും വർഗ്ഗീകരിക്കാം. ഉള്ളടക്കം ഉണ്ടാക്കിയെടുക്കുകയാണ് ബുദ്ധിമുട്ട്. --മനോജ്‌ .കെ (സംവാദം) 02:48, 19 മേയ് 2013 (UTC)Reply

നിലവിലുള്ള പട്ടിക പരിശോധിയ്ക്കാമോ ? --മനോജ്‌ .കെ (സംവാദം) 16:09, 23 മേയ് 2013 (UTC)Reply

പട്ടിക നന്നായിട്ടുണ്ട്.മലയാളം പേരുകൾ പലതാണെന്നത് മറ്റൊരു വലിയ പ്രശ്നം.ഉള്ളടക്കം എങ്ങിനെയെങ്കിലും നിറക്കാം.--ഗിരീഷ് (സംവാദം) 08:29, 29 മേയ് 2013 (UTC)Reply
മലയാളം പേരുകൾ ഒരു പ്രശ്നമാണ്. വേണമെങ്കിൽ രണ്ടോ മൂന്നോ പേര് പട്ടികയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് പ്രശ്നമില്ല. പക്ഷേ ഏതാണ് താളിന് വേണ്ടതെന്ന് അതാത് സംവാദം താളിൽ ചർച്ച ചെയ്ത് തിരുമാനിക്കണം. ഇത് ഒരു ജോലി തന്നെയാണ്. തത്കാലം ഉള്ളടക്ക വികാസവും വർഗ്ഗീകരണവും പൂർത്തീകരിക്കുന്നതിൽ ശ്രദ്ധിക്കാം. മുമ്പെ പറഞ്ഞത് വഴിയെ തുടങ്ങുമല്ലോ. മലബാർ നാച്വറൽ ഹിസ്റ്ററി സ്വസൈറ്റിയുടെ കേരളത്തിലെ പൂമ്പാറ്റകളെന്ന പുസ്തകം ഔട്ട് ഓഫ് പ്രിന്റ് ആണ്. കിട്ടാനില്ല. നിലവിൽ ഞാൻ മാതൃഭൂമി ആഴ്ചപതിപ്പിലെ ചെറിയ കുറിപ്പുകൾ ശേഖരിച്ച് വച്ചവ നോക്കിയാണ് ചെയ്യുന്നത്. പലതിനും തിയ്യതി ഇല്ലാത്തതിനാൽ അവലംബം കൊടുക്കാൻ പറ്റുന്നില്ല --മനോജ്‌ .കെ (സംവാദം) 11:57, 29 മേയ് 2013 (UTC)Reply
പട്ടികയെ ഒന്ന് മൊത്തത്തിൽ അഴിച്ചുപണിഞ്ഞിട്ടുണ്ട്. കേരളത്തിൽ കാണുന്ന 316 ശലഭങ്ങളെയും പട്ടികയിൽ ചേർത്തിട്ടുണ്ട്. പല സ്ഥലങ്ങളിലും പല പേരുകൾ ഉപയോഗിക്കുന്നതിനാൽ ചുവന്ന നിറത്തിലുള്ള കണ്ണികൾക്ക് പലതിനും ആവശ്യമായ തിരിച്ചുവിടലുകൾ നൽകേണ്ടതായിട്ടുണ്ട്, ബാക്കിയുള്ളവയ്ക്ക് പുതിയ ലേഖനങ്ങൾ തുടങ്ങുകയും വേണം. --Vinayaraj (സംവാദം) 17:20, 25 ഏപ്രിൽ 2014 (UTC)Reply

തലക്കെട്ടുകളിലെ സമചിഹ്നം

തിരുത്തുക

ചില ശലഭങ്ങളുടെ പേരിൽ ഒരു സമചിഹ്നം കാണുന്നുണ്ടല്ലോ, ചിലരൊക്കെ ആ പേരിൽ തന്നെ തിരിച്ചുവിടൽ താളുകളും തുടങ്ങിയിട്ടുണ്ട്. എന്തോ ഒരു പന്തി കേട്. അറിയുന്ന ആരെങ്കിലും ഒന്നു നോക്കാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:17, 26 ഏപ്രിൽ 2014 (UTC)Reply

"കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക" താളിലേക്ക് മടങ്ങുക.