സംവാദം:കെ.ആർ. നാരായണൻ
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « K. R. Narayanan » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
പരിഭാഷയിലെ പൊലിമ
തിരുത്തുക"ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞൻ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്" എന്നുള്ളത് കൗതുകകരമായ ഒരവകാശവാദമായി തോന്നി. ഇംഗ്ലീഷ് വിക്കിയിൽ "the best diplomat of the country" എന്നു കാണുന്നുണ്ട്. The best diplomat that India has seen" എന്നല്ല. പരിഭാഷയിലെ ഈ പൊലിമ ഒഴിവാക്കേണ്ടതാണ്. ഇംഗ്ലീഷ് വിക്കി ഇതിന് അവലംബം കൊടുത്തിരിക്കുന്നത് മൻമോഹൻ സിങ്ങിന്റെ അനുശോചനസന്ദേശമാണ്. അതിൽ പറയുന്നത് "he endeared himself to none less than Pandit Jawaharlal Nehru who described him in 1955 as the best diplomat of the country" എന്നാണ്. ലിങ്ക് ഇവിടെ ഉണ്ട്.ജോർജുകുട്ടി (സംവാദം) 13:48, 4 ജൂലൈ 2013 (UTC)
- നന്ദി, ഒന്നു വേണ്ടപോലെ തിരുത്താമോ ?ബിപിൻ (സംവാദം) 14:05, 4 ജൂലൈ 2013 (UTC)
- ആവശ്യമായ തിരുത്തലുകൾ നടത്തിയിട്ടുണ്ട്. ബിപിൻ (സംവാദം) 16:17, 4 ജൂലൈ 2013 (UTC)
- നന്ദി, ഒന്നു വേണ്ടപോലെ തിരുത്താമോ ?ബിപിൻ (സംവാദം) 14:05, 4 ജൂലൈ 2013 (UTC)
സജീവ രാഷ്ട്രീയത്തിലേക്ക്
തിരുത്തുകഎന്ന വിഭാഗത്തിലും പക്ഷേ നാരായണന്റെ രാഷ്ട്രീയ ജൈത്രയാത്രയ്ക്കു സാക്ഷ്യംവഹിക്കാൻ ഇന്ദിരയുണ്ടായിരുന്നില്ല. ഇടതുപക്ഷ കോട്ടയായ ഒറ്റപ്പാലം സംവരണ മണ്ഡലത്തിലെ ആദ്യ മത്സരത്തിലൂടെ രാഷ്ട്രീയത്തിന്റെ അടവുകൾ പയറ്റിത്തെളിയാത്ത അദ്ദേഹം വെന്നിക്കൊടിപാറിച്ചു. എന്നതൊന്നും ലേഖനത്തിനു ചേരില്ല. ഇതൊന്നും ബിപിൻ ചേർത്തതല്ല. മുൻപേ ഉള്ളതാണ്. വിക്കിവത്കരിക്കുക.--റോജി പാലാ (സംവാദം) 14:18, 4 ജൂലൈ 2013 (UTC)
- വിക്കിവത്കരിച്ചിട്ടുണ്ട്. ബിപിൻ (സംവാദം) 16:17, 4 ജൂലൈ 2013 (UTC)
- --റോജി പാലാ (സംവാദം) 18:27, 4 ജൂലൈ 2013 (UTC)
ജനനത്തീയതി?
തിരുത്തുക1920 ഒക്ടോബർ 27 എന്നും 4 ഫെബ്രുവരി 1921 എന്നും ജനനത്തീയതി ഇവിടെ, (en:https://en.wikipedia.org/wiki/K._R._Narayanan) കാണുന്നുണ്ട്. അത്തരമൊരു തിരുത്തൽ നടത്തുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:21, 26 ഒക്ടോബർ 2020 (UTC)
KR Narayanan
തിരുത്തുകK.R. Narayan 2409:4073:2E88:FC4A:0:0:550B:610C 13:40, 29 നവംബർ 2022 (UTC)