കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൂവേരി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ourkoovery.com എന്ന സൈറ്റിന്റെ നിർമ്മാതാവ് തന്നെയാണ് ഈ ലേഖനം ഇവിടെ പകർത്തിയത്. അതിനാൽ ഇത് നീക്കം ചെയ്യപ്പെടേണ്ടതില്ല. —ഈ തിരുത്തൽ നടത്തിയത് Vaikoovery (സം‌വാദംസംഭാവനകൾ)

ഇപ്പറഞ്ഞതിന്‌ തെളിവ് വേണം. ഒന്നെങ്കിൽ സൈറ്റിലെ വിവരങ്ങൾ സ്വതന്ത്ര അനുമതിയിൽ പ്രസിദ്ധീകരിക്കുക. അല്ലെങ്കിൽ വിക്കിപീഡിയയിലെ Vaikoovery എന്ന ഉപയോക്താവ് താങ്കൾ തന്നെയാണെന്ന് സൈറ്റിൽ വ്യക്തമാക്കുക --റസിമാൻ ടി വി 04:58, 17 സെപ്റ്റംബർ 2010 (UTC)Reply
അത് സൈറ്റിൽ എങ്ങനെ ആഡ് ചെയ്യാം എന്ന് പറഞ്ഞുതന്നാൽ ഉപകാരമായിരിക്കും. എന്റെ email-id സൈറ്റിന്റെ contact us പേജിൽ കൊടുത്തിട്ടുണ്ട്. അതുമതിയാകുമോ? അതോ ആ പേജിൽ വിക്കി യുസർനെയിം കൊടുത്താൽ മതിയാകുമോ? --Vaikoovery
വിക്കിപീഡിയയിലെ Vaikooveryഎന്ന ഉപയോക്താവും ourkoovery എന്ന വെബ്സൈറ്റിന്റെ നിർമ്മാതാവും ഞാൻ തന്നെ എന്ന് തെളിയിക്കാനായി, വിക്കിപീഡിയ പ്രൊഫൈലിലും, സൈറ്റിലെ Contact പേജിലും, വിവരം നൽകിയിട്ടുണ്ട്. --വൈശാഖ്‌ കല്ലൂർ
ഉടമസ്ഥാവകാശം തെളിയക്കെപ്പെട്ടിരിക്കുന്നു എന്നതിനാൽ നിലനിർത്താം. അടിസ്ഥാന വിവങ്ങൾ അല്ലേ അടങ്ങിയിരിക്കുന്നുള്ളൂ


ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത സൈറ്റിൽ, കുറഞ്ഞ പക്ഷം ആ ലെഖനത്തിനെങ്കിലും, വിക്കിപീഡിയ നിഷ്ക്കർഷിക്കുന്ന സ്വതന്ത്രലൈസൻസുകളിൽ ഒന്ന് ചെർക്കണം എന്നൊ മറ്റോ ഒരു നയം കൊണ്ടു വന്നാൽ നന്നായിരിക്കും. പിന്നെ തെളിവായി ആർകൈവ്.ഓർഗ് പോലുള്ള സൈറ്റുകളീലേക്ക് ലിങ്ക് ചെയ്യുന്നതും നന്നായിരിക്കും. --ഷിജു അലക്സ് 07:04, 17 സെപ്റ്റംബർ 2010 (UTC)Reply

വാക്യങ്ങൾ ഒന്നു വിക്കിവത്കരിച്ച് മാറ്റി എഴുതിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. സൗന്ദര്യം തിടമ്പേറ്റി നില്ക്കുന്നതും കണ്ണിനും മനസ്സിനും ഒരുപോലെ ഹരം നല്കുന്നതുമായ നമ്മുടെ ഗ്രാമത്തെ വിശേഷിപ്പിക്കാൻ പറ്റിയ പദം കൂവരം അല്ലാതെ മറ്റെന്തുണ്ട്‌? തുടങ്ങിയ വരിയിലെ സാഹിത്യമൊക്കെ ഒഴിവാക്കവുന്നതാണ്‌.‌Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 07:12, 17 സെപ്റ്റംബർ 2010 (UTC)Reply

ഉടമസ്ഥാവകാശം തെളിയിച്ചതിനാൽ SD നീക്കി (ഇത് ഞാൻ തന്നെ ചെയ്യണമെന്നൊന്നുമില്ല കേട്ടോ). പിന്നെ ഷിജു പറഞ്ഞപോലെ സൈറ്റിലും ലേഖനം സ്വതന്ത്രമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കും - പക്ഷെ അതിന്‌ നിർബന്ധം പിടിക്കേണ്ടതില്ലെന്ന് കരുതുന്നു. ലേഖനം വിജ്ഞാനകോശനിലവാരത്തിലെത്തിക്കാൻ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് --റസിമാൻ ടി വി 08:39, 17 സെപ്റ്റംബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൂവേരി&oldid=4025706" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൂവേരി" താളിലേക്ക് മടങ്ങുക.