മഹാഭാരത കഥയിലെ ഒരു അദ്ധ്യായമാണ് ഇത്. മഹാഭാരതത്തെ പറ്റി ഒട്ടും വിവരിക്കാതെ ചരിത്ര സംഭവമായാണ് ഇപ്പോൾ ലേഖനം കാണപ്പെടുന്നത്. ഇത് ശരിയല്ലെന്നാണണെന്റ്റെ അഭിപ്രായം. ചരിത്രത്തേക്കാൾ സാഹിത്യത്തിനാണ് മുൻ തൂക്കം നൽകേണ്ടത്. --Challiovsky Talkies ♫♫ 12:57, 16 സെപ്റ്റംബർ 2011 (UTC)Reply

സംശയം

തിരുത്തുക
  1. കുന്തിദേവി or കുന്തീദേവി?
  2. കൃമ്മിരന്റെ?
  3. ക്രൂദ്ധനായ - or ക്രുദ്ധൻ?
  4. താമ്രധജൻ?
  5. ധൃഷ്ടദ്യുമനൻ or ധൃഷ്ടദ്യുമ്നൻ?
  6. പുത്രിഭർത്താവും or പുത്രീഭർത്താവും
  7. മുൻപെ or മുൻപേ?
  8. യാചകിയായിട്ടാണ് or യാചിക?
  9. വിചിത്രവീരന്റെ
  10. സംഭ്രീതനായ?

Sonujacobjose (സംവാദം) 17:49, 15 ഫെബ്രുവരി 2012 (UTC)Reply

ശരിയാണെന്ന് കരുതുന്നവ താഴെച്ചേർക്കുന്നു. സംശയമുള്ളവക്കു നേരെ ചോദ്യച്ചിഹ്നം ചേർക്കുന്നു.

1. കുന്തീദേവി ?

3. ക്രുദ്ധൻ (ക്രൂദ്ധനെന്നാണ് ഇത്രനാളും വിചാരിച്ചിരുന്നത് :))

5. ധൃഷ്ടദ്യുമ്നൻ

6. പുത്രീഭർത്താവും

7. മുൻപെ or മുൻപേ - രണ്ടും സാധുവാണെന്ന് കരുതുന്നു.

8. യാചകി

10. സംപ്രീതനാവണം.

--Vssun (സംവാദം) 12:06, 17 ഫെബ്രുവരി 2012 (UTC)Reply


Thanks VSSUN

"ധൃഷ്ടദ്യുമ്നൻ" തിരുത്തി.

സംപ്രീതൻ അല്ല. "അർജ്ജുനശപഥത്തിൽ സംഭ്രീതനായ ജയദ്രഥനെ സംരക്ഷിക്കേണ്ടത് ദുര്യോധനാദികളുടെ ചുമതലയായിരുന്നു."

"പേടിച്ച" എന്നോ "ഭയപ്പെട്ട" എന്നോ ലളിതമാക്കി എഴുതിക്കൂടേ? --Vssun (സംവാദം) 15:51, 17 ഫെബ്രുവരി 2012 (UTC)Reply
പിന്നെ, മലയാളത്തിൽ ധൃഷ്ടദ്യുമ്നനൻ വരും. --Vssun (സംവാദം) 15:53, 17 ഫെബ്രുവരി 2012 (UTC)Reply

{{FAC}}

തിരുത്തുക

ഈ താളിനു മുകളിലുള്ള {{FAC}} എന്ന ഫലകം ഇനി നീക്കം ചെയ്തുകൂടേ? വിശ്വപ്രഭ ViswaPrabha Talk 07:34, 15 ഓഗസ്റ്റ് 2012 (UTC)Reply

നീക്കം ചെയ്തു--റോജി പാലാ (സംവാദം) 07:50, 15 ഓഗസ്റ്റ് 2012 (UTC)Reply

സൂക്ഷ്മമായ പരിശോധന ആവശ്യമുണ്ടു്

തിരുത്തുക

ഒരൊറ്റ ഉപയോക്താവിന്റെ നിരന്തരവും അശ്രാന്തവുമായ പരിശ്രമം കൊണ്ടാണു് ഈ ലേഖനത്തിന്റെ സിംഹഭാഗവും രൂപം കൊണ്ടിട്ടുള്ളതു്. പക്ഷേ, ലേഖനത്തിന്റെ പല ഭാഗങ്ങളും ഉള്ളടക്കം കൊണ്ടും ആഖ്യാനരീതികൊണ്ടും മൂലകൃതിയുമായി ഒത്തുപോകുന്നില്ല എന്നു സംശയിക്കുന്നു. ചില ഭാഗങ്ങൾ (ഉദാ: രാജ്യാഭിഷേകം->മണലൂർ!?) അതിശയോക്തിയോ അയുക്തിയോ മൂലം തീരെ വർജ്ജ്യമാണു്. (അല്ലെങ്കിൽ അതിന്റെ ശക്തമായ അവലംബങ്ങൾ വേണ്ടി വരും). പല ഭാഗങ്ങളും എടുത്തെഴുതിയിരിക്കുന്നതു് ഒട്ടും പ്രൗഢമല്ലാതെ പുനർവ്യാഖ്യാനത്തിനു ശ്രമിച്ചിട്ടുള്ള ഏതോ പുസ്തകങ്ങളിൽ നിന്നാണെന്നു വരാം.

ഈ ലേഖനം എഴുതുവാൻ ധാരാളം സമയവും അദ്ധ്വാനവും ചെലവാക്കിയ ഉപയോക്താവിനോടുള്ള നന്ദിയും ബഹുമാനവും ഒട്ടും കൈവിടാതെത്തന്നെ പറയട്ടെ, ലേഖനം മൊത്തമായി പുനഃപരിശോധിക്കേണ്ടതും ആവശ്യമെങ്കിൽ ഉടനീളം മാറ്റിയെഴുതേണ്ടതുമാണു്. തൃപ്തികരമായി തിരുത്തപ്പെടുന്നതുവരെ ഈ വസ്തുത തക്കതായ ഫലകങ്ങളിലൂടെ താളിനു മുകളിൽ തന്നെ രേഖപ്പെടുത്തണം എന്നു് കാര്യനിർവ്വാഹകരോടു് അഭ്യർത്ഥിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 08:42, 15 ഓഗസ്റ്റ് 2012 (UTC)Reply

വലിയൊരു ലേഖനമാണ് കുരുക്ഷേത്രയുദ്ധം . വിവരങ്ങൾ പലതിലും തെറ്റുണ്ട് . ഒരു വിദഗ്ദ്ധ പരിശോധന അത്യാവശ്യമാണ് .Sreejith.S.A 08:38, 2 ഏപ്രിൽ 2017 (UTC)

"കുരുക്ഷേത്രയുദ്ധം" താളിലേക്ക് മടങ്ങുക.