സംവാദം:കാൽവിൻവാദം
ഈ താളിനെയും പ്രൊട്ടസ്റ്റന്റ് നവീകരണം തുടങ്ങിയവയെയും ഉൾക്കൊള്ളിക്കാൻ പറ്റിയ വർഗ്ഗം ഏതാണ്? വർഗ്ഗം:പ്രൊട്ടസ്റ്റന്റ് നവീകരണം/വർഗ്ഗം:പ്രൊട്ടസ്റ്റന്റ് ക്രിസ്തീയത ഏതായിരിക്കും നല്ലത്? വർഗ്ഗത്തെ വർഗ്ഗം:ക്രൈസ്തവം എന്നതിന്റെ ഉപവർഗ്ഗമാക്കണോ അതോ വ:ക്രൈസ്തവസഭകൾ എന്നതിനു കീഴിലാക്കണോ? --Vssun (സംവാദം) 06:01, 19 സെപ്റ്റംബർ 2012 (UTC)
- ഇങ്ങനെ ആയാലോ? വർഗ്ഗം:ക്രൈസ്തവം; ഉപവർഗ്ഗം: പ്രൊട്ടസ്റ്റന്റ് ക്രിസ്തീയത. ജോർജുകുട്ടി (സംവാദം) 10:49, 19 സെപ്റ്റംബർ 2012 (UTC)
വിമർശനം എന്ന തലക്കെട്ടിനു താഴെ കൊടുത്തിരിക്കുന്ന വിൽ ഡുറാന്റിന്റെ കമന്റിൽ നിന്ദാപരം മാറ്റി നിന്ദ്യം ആക്കിയതിൽ ഒരു പ്രശ്നമുണ്ട്. കാൽവിന്റെ ദൈവസങ്കല്പം നിന്ദ്യമാണെന്നല്ല, ആ ദൈവസങ്കല്പം ദൈവനിന്ദയാണെന്നാണ് ഡുറാന്റ് പറഞ്ഞത്. "....the most absurd and blasphemous conception of God in all the long and honored history of nonsense" എന്നു ഡുറാന്റ് എഴുതിയതിലെ "absurd and blasphemous"-ന്റെ മൊഴിമാറ്റമായാണ് ഞാൻ "പരിഹാസ്യവും നിന്ദാപരവും" എന്നെഴുതിയത്. ജോർജുകുട്ടി (സംവാദം) 11:10, 19 സെപ്റ്റംബർ 2012 (UTC)
നിന്ദാപരം എന്ന വാക്കിന്റെ അർത്ഥം നിന്ദയെ സംബന്ധിക്കുന്ന എന്നാണ്- ഇംഗ്ലീഷ് വാക്യം കാണാതെയാണ് ഞാൻ തിരുത്തൽ നടത്തിയത്.absurd and blasphemous-അബദ്ധജടിലവും നിന്ദാപൂർവകവും(ആയ ഈശ്വരസങ്കല്പം) എന്ന മൊഴിമാറ്റമല്ലേ കൂടുതൽ ഉചിതം? ഞാൻ നിർദ്ദേശിക്കുന്ന പകരം പദങ്ങൾ - നിന്ദാപൂർവ, നിന്ദാപൂർണ ബിനു (സംവാദം) 05:31, 20 സെപ്റ്റംബർ 2012 (UTC)
ദീർഘസമാദൃത-ത്തിന് "ദീർഘകാലമായി സമാദരിക്കപ്പെടുന്നത്" എന്നാകും അർത്ഥം എന്നൂഹിക്കുന്നു. അങ്ങനെയെങ്കിൽ അത് long and honored-ന് പകരമാവില്ല. മനുഷ്യൻ ചമയ്ക്കുന്ന അസംബന്ധങ്ങൾക്ക് മൂലവാക്യത്തിൽ ഡുറാന്റു കല്പിക്കുന്നത് ദീർഘവും ബഹുമാനിതവും ആയ ചരിത്രമാണ്, ദീർഘകാലത്തെ ബഹുമാന്യതയുടെ ചരിത്രമല്ല.ജോർജുകുട്ടി (സംവാദം) 09:22, 29 സെപ്റ്റംബർ 2012 (UTC)
ദീർഘവും സമാദൃതവും എന്ന അർത്ഥം തോന്നില്ലേ? ബിനു (സംവാദം) 09:29, 29 സെപ്റ്റംബർ 2012 (UTC)
എനിക്ക് അങ്ങനെ തോന്നുന്നില്ല. "ദൈവത്തെക്കുറിച്ചുള്ള കാൽവിന്റെ സങ്കല്പത്തെ....ദൈവനിന്ദാപൂർണവുമായ ആസ്തികസങ്കല്പം എന്നു....വിശേഷിപ്പിച്ചിട്ടുണ്ട്" എന്നെഴുതുന്നതിലും എനിക്കു തൃപ്തിയില്ല. Any way, I leave it to you.ജോർജുകുട്ടി (സംവാദം) 09:36, 29 സെപ്റ്റംബർ 2012 (UTC)
blasphemy-ദൈവനിന്ദയല്ലേ,വെറും നിന്ദയല്ലല്ലോ,രണ്ടിടത്ത് ദൈവം കേറിവരുന്നത് ഒഴിവാക്കാനാണ് ആസ്തികം കേറ്റിവിട്ടത്. ബിനു (സംവാദം) 09:59, 29 സെപ്റ്റംബർ 2012 (UTC)
പിന്നെ, താങ്കൾ പറഞ്ഞ "ദീർഘകാലമായി സമാദരിക്കപ്പെടുന്നത്" എന്ന അർത്ഥം ഈ സമസ്തപദത്തിനില്ല.സമാസത്തിലില്ലാത്ത പദം വിഗ്രഹവാക്യത്തിൽ തിരുകുന്നത് പ്രസിദ്ധി നിമിത്തം അർത്ഥം അന്യഥാ വ്യക്തമായ ഇടങ്ങളിൽ മാത്രമാണ് (ഉദാ:തീപ്പെട്ടി,തീവണ്ടി) കർമധാരയനിൽ രണ്ടു പദങ്ങളും വിശേഷണങ്ങളാകുന്ന സമസ്തപദങ്ങൽ മലയാളത്തിലും അപൂർവമല്ല(സംസ്കൃതത്തിൽ നിരവധിയുണ്ട്) ഉദാ; മധുരകോമളം- മധുർവും കോമൾവുമായ(മധുരമായ കോമളമല്ല) ലളിതമധുര - ലളിതവും മധുരവുമായ (ലളിതമായ മധുരയല്ല) ബിനു (സംവാദം) 11:48, 1 ഒക്ടോബർ 2012 (UTC)
ഈ നിയമങ്ങളൊന്നും മനസ്സിൽ വച്ച് എഴുതുന്ന ആളല്ല ഞാൻ. ബിനു എഴുതിയ ഉദാഹരണങ്ങളുടെ പ്രസക്തിയും എനിക്കുറപ്പില്ല. ഇതൊക്കെ വായിച്ച് ചിന്താക്കുഴപ്പം കൂടുന്നതേയുള്ളു. "ദീർഘസുമംഗലി" എന്നു കേട്ടാൽ ഇനി നീളമുള്ള സുമംഗലിയെ ഓർമ്മിക്കാനും മതി:)ജോർജുകുട്ടി (സംവാദം) 11:43, 2 ഒക്ടോബർ 2012 (UTC)
ദീർഘദർശി
തിരുത്തുകകൊള്ളാം അങ്ങനെയെങ്കിൽ ദീർഘദർശികളുടെ ഗതിയെന്താകും? പ്രകരണമാണ് സമസ്തപദങ്ങളുടെ അർത്ഥവ്യാഖ്യാനത്തിൽ പ്രകരണവും ഒരു പങ്കുവഹിക്കുന്നുണ്ട്.ലോകനാഥൻ ആരാണ് -ലോകർക്ക് നാഥനായിട്ടുള്ളവനോ? ലോകർനാഥനായിട്ടുള്ളവനോ?-ഇത്തരം ഉഭയാർത്ഥതയ്ക്ക് ഉദാഹരണമായി എടുത്തുകാട്ടുന്ന ഒന്നാണ് ഈ പദം.
12:40, 2 ഒക്ടോബർ 2012 (UTC)