സംവാദം:കാരകോറം ചുരം
Latest comment: 15 വർഷം മുമ്പ് by Vssun in topic കറുത്ത ചരൽ
കാറക്കോറം അല്ലേ ഉച്ചാരണം? --ജുനൈദ് (സംവാദം) 07:30, 24 സെപ്റ്റംബർ 2009 (UTC)
- തുർക്കിഷ് പദമായതിനാൽ കൃത്യമായ ഉച്ചാരണം അറിയില്ല. മലയാളത്തിൽ കാറക്കോറം എന്നാണ് സാധാരണയായി ഉപയോഗിക്കുന്നതെങ്കിൽ തലക്കെട്ട് മാറ്റുന്നതിൽ വിരോധമില്ല. നൗഫൽ 07:45, 24 സെപ്റ്റംബർ 2009 (UTC)
കറുത്ത ചരൽ
തിരുത്തുകകാരക്കോറം എന്ന താളിൽ കറുത്ത കരിങ്കല്ല് എന്നാണ് ഞാൻ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അവലംബമായി തന്നിരിക്കുന്ന പുസ്തകത്തിൽ ബ്ലാക്ക് റബ്ബിൾ എന്നാണ്. കറുത്ത ചരൽ എന്നാണ് നല്ല പരിഭാഷയെങ്കിൽ അത് അവിടേയും ഉപയോഗിക്കാം എന്നു കരുതുന്നു. --Vssun 11:12, 26 സെപ്റ്റംബർ 2009 (UTC)
- കാരകോറം ചുരത്തിന്റെ ആംഗലേയ വിക്കിയിൽ 'Black Gravel' എന്നാണ് അർത്ഥം പറഞ്ഞിരിക്കുന്നത്.ഇതിനെയാണ് കറുത്ത ചരൽ എന്ന് പ്രിഭാഷപ്പെടുത്തിയത്. അവിടെ അവലംബവും ചേർത്തിട്ടുണ്ട്:(Younghusband, Francis E. The Heart of a Continent: A Narrative of Travels in Manchuria, across the Gobi Desert, through the Himalayas, the Pamirs and Chitral, 1884-94. First published: 1897. London. Unabridged facsimile (2005): Elibron Classics Replica Edition, p. 225. London ISBN 1-4212-6551-6 (pbk); ISBN 1-4212-6550-8 (hbk)).
- കൂടാതെ ഗൂഗിൾ പരിഭാഷാ ഉപയോഗിച്ചപ്പോൾ kara kum എന്നതിന് black sand എന്ന അർത്ഥം കിട്ടി. എന്തെങ്കിലും പുതിയ വിവരം ലഭിച്ചാൽ അറിയിക്കണേ, ആശംസകൾ - നൗഫൽ 12:48, 26 സെപ്റ്റംബർ 2009 (UTC)
കാര കും എന്ന പേരിൽ ഇറാനും അഫ്ഘാനിസ്താനും വടക്കായി ഒരു മരുഭൂമിയുണ്ട്. --Vssun 13:10, 26 സെപ്റ്റംബർ 2009 (UTC)