സംവാദം:കരണ്ടി
ഈ കിണറ്റിൽ വീണു പോയ ഐറ്റംസ് കോരിയെടുക്കാനുപയോഗിക്കുന്ന പാതാള കരണ്ടിയും ഒരു കരണ്ടിയല്ല്യോ ?--Sahridayan 04:13, 28 ഏപ്രിൽ 2009 (UTC)
മേശിരി(കെട്ടിടം പണിക്കാരൻ)മാരുടെ സിമന്റും മറ്റും തേക്കുന്നതിനുപയോഗിക്കുന്ന കരണ്ടിയോ? noble 07:07, 28 ഏപ്രിൽ 2009 (UTC)
അല്ലേയല്ല. ഇവ രണ്ടും പേരിൽ മാത്രമാണ് കരണ്ടി--Anoop menon 07:22, 28 ഏപ്രിൽ 2009 (UTC).
മേസ്തിരി (ഇംഗ്ലീഷിൽ മാസ്റ്റർ) സിമന്റും ചാന്തും തേക്കുന്ന ഉപകരണത്തെ കൊലേരി എന്നാൺ ഇവിടങ്ങളിൽ പറയുന്നത്. --Chalski Talkies ♫♫ 10:45, 28 ഏപ്രിൽ 2009 (UTC)
- കോട്ടയം ഭാഷ - സ്പൂണിന് കൈൽ എന്നാണ് ഞാൻ പറഞ്ഞ് കേട്ടിട്ടുള്ളത്. വലിയ കൈല് തവി (ഇരുമ്പുകൊണ്ടുള്ളത് ഇരുമ്പുതവി). അതുപോലെ സോസറിന് പീലീസ് എന്നാണ് പറയുന്നത്. സ്പൂൺ എന്നും സോസർ എന്നും പറയാറുണ്ട്. ഇവിടെ കരണ്ടി മേസ്തിരിമാർ ഉപയോഗിക്കുന്ന കോലേരിക്കു മാത്രമാണ് പറയുന്നത് എന്നാണെന്റെ അറിവ്. പിന്നെയുള്ളത് പാതാളക്കരണ്ടിയാണ്. --ജേക്കബ് 19:22, 28 ഏപ്രിൽ 2009 (UTC)
തൃശൂര് ഈ പറഞ്ഞ എല്ലാം, കരണ്ടി, തവി, കൈല് എല്ലാം ഉപയോഗിക്കാറുണ്ട്. കൈ പോലിരിക്കുന്നതിനാൽ കൈല് എന്നും കരം+ണ്ടി എന്നും, പച്ച മലയാളം ഒരുപക്ഷെ കൈല് ആകാം. --Challiovsky Talkies ♫♫ 05:39, 29 ഏപ്രിൽ 2009 (UTC)
Colher (കോലെർ) എന്ന പോർത്തുഗീസ് പദത്തിൽ നിന്നാണ് കൊലേരി ഉണ്ടായത്. അർത്ഥം കരണ്ടി തന്നെ. --Challiovsky Talkies ♫♫ 08:08, 1 മേയ് 2009 (UTC)
'കൊലര്' എന്നാണ് തലപ്പിള്ളി-വള്ളുവനാട് മേഖലയിൽ കെട്ടിടം പണിക്കാരുടെ ഉപകരണത്തിന് പറയുന്നത്.--Anoop menon 08:12, 1 മേയ് 2009 (UTC)
- കരണ്ടിയും കയിലും വെവ്വേറെ ലേഖനങ്ങളാക്കുന്നതല്ലേ നല്ലത്? കയിലിനെ ആണോ ശരിക്കും കരണ്ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 08:00, 29 ജനുവരി 2013 (UTC)
കരണ്ടി (en:spoon) എന്നു പറയുന്നത് അധികം വലിപ്പമോ കുഴിവോ ഇല്ലാത്ത സാധനമാണ്. മറ്റത് തവി അഥവാ കയിൽ (ladle)ആണ്. ചിത്രത്തിൽ ചോറു കോരുന്ന ചട്ടുകം വരെ എല്ലാമുണ്ട്!--തച്ചന്റെ മകൻ (സംവാദം) 15:02, 29 ജനുവരി 2013 (UTC)