സംവാദം:കണ്ണടക്കുരങ്ങ്
കണ്ണാടിക്കുരങ്ങൻ അല്ലേ? -- റസിമാൻ ടി വി 14:03, 13 ജൂൺ 2010 (UTC)
- തഥാസ്തു--Vssun 14:50, 13 ജൂൺ 2010 (UTC)
ഇംഗ്ലീഷ് താൾ
തിരുത്തുകen:Dusky Leaf Monkey ആണോ ഈ കണ്ണാടിക്കുരങ്ങൻ? ശാസ്ത്രീയനാമം വ്യത്യാസമുള്ളതുകൊണ്ട് ചിത്രം ചേർത്തില്ല.--Vssun 06:12, 14 ജൂൺ 2010 (UTC)
വർഗ്ഗം
തിരുത്തുകസംസ്ഥാന മൃഗങ്ങൾ എന്ന പേരിൽ ഒരു വർഗ്ഗം സൃഷ്ടിക്കാമോ?? --അഖിൽ ഉണ്ണിത്താൻ 08:59, 14 ജൂൺ 2010 (UTC)
- ഇന്ത്യയിലെ സംസ്ഥാനമൃഗങ്ങൾ എന്ന പേരിലായാലോ? --Vssun 10:40, 14 ജൂൺ 2010 (UTC)
- സംസ്ഥാനമൃഗങ്ങൾ എന്നത് അത്ര രുചിക്കുന്നില്ല. ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഔദ്യോഗികമൃഗങ്ങൾ എന്നാക്കിയാലോ? --സിദ്ധാർത്ഥൻ 14:24, 15 ജൂൺ 2010 (UTC)
കണ്ണട/കണ്ണാടി
തിരുത്തുകശരിക്കും കണ്ണടക്കുരങ്ങ് എന്നല്ലേ ഇതിന് പേരു വരേണ്ടത്? കണ്ണാടിക്കുരങ്ങ് എന്ന് ഏതെങ്കിലും പുസ്തകത്തിൽ/ലേഖനത്തിലുണ്ടോ? അതോ ഇപ്പോൾ തർജ്ജമ ചെയ്തതാണോ? --Vssun 11:02, 14 ജൂൺ 2010 (UTC)
ഞാൻ പേര് മലയാള മനോരമ പഠിപ്പുരയിൽ കണ്ടത്താണ്. കൂടുതൽ വിവരങ്ങൾ നെറ്റിൽ നിന്നും ശേഖരിച്ചു. ഒരു പക്ഷേ ഇവയെ കണ്ണടക്കുരങ്ങ് എന്നും വിളിക്കറുണ്ടാവും. --അഖിൽ ഉണ്ണിത്താൻ 13:51, 14 ജൂൺ 2010 (UTC)
അവലംബം വല്ലതും കൊടുക്കാമോ?--കിരൺ ഗോപി 13:55, 14 ജൂൺ 2010 (UTC)
- spectacle = കണ്ണട, mirror = കണ്ണാടി --സിദ്ധാർത്ഥൻ 14:00, 14 ജൂൺ 2010 (UTC)
- കണ്ണാടി എന്ന പദം കണ്ണട എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടല്ലോ -- റസിമാൻ ടി വി 23:44, 14 ജൂൺ 2010 (UTC)
@കിരൺ,അഖിൽ - കണ്ണടക്കുരങ്ങെന്ന് ഞാൻ എവിടെയും കേട്ടിട്ടില്ല. spectacle monkey എന്നത് തർജ്ജുമ ചെയ്തതാണെങ്കിൽ ശരിക്കും കണ്ണടക്കുരങ്ങെന്നേ വരൂ എന്നാണ് പറഞ്ഞത്.
@റസിമാൻ - കണ്ണടക്ക് കണ്ണാടി എന്ന് ഉപയോഗിക്കുന്നത് തെറ്റായ പ്രയോഗമാണെന്ന് കരുതുന്നു. --Vssun 05:35, 15 ജൂൺ 2010 (UTC)
- ഇവിടെ ഒരു ബ്ലോഗിൽ കണ്ണടക്കുരങ്ങൻ എന്ന് ഉപയോഗിച്ചതായികാണുന്നു. കണ്ണട/കണ്ണാടി കാര്യത്തിൽ സിദ്ധാർത്ഥൻ, സുനിൽ, എന്നിവർ പറഞ്ഞതിനെ അനുകൂലിക്കുന്നു --സാദിക്ക് ഖാലിദ് 09:29, 15 ജൂൺ 2010 (UTC)
- ചെയ്തു --സിദ്ധാർത്ഥൻ 14:23, 15 ജൂൺ 2010 (UTC)
തെക്കൻ ജില്ലകളിൽ കണ്ണട എന്നതിന് കണ്ണാടി എന്നും ഉപയോഗിച്ച് കാണാറുണ്ട്. അതായിരിക്കാം അവലംബത്തിൽ അങ്ങനെ കണ്ടത്. --അഖിൽ ഉണ്ണിത്താൻ 13:47, 16 ജൂൺ 2010 (UTC)