വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കടയാറ്റുണ്ണിത്താൻ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ഇദ്ദേഹത്തെ ജാലവിദ്യക്കാരുടെ കൂട്ടത്തിൽ കൂട്ടാമോ? അതോ മന്ത്രവാദം എന്ന വർഗ്ഗത്തിൽപ്പെടുത്തി ഐതിഹ്യകഥാപാത്രം എന്ന ഗണത്തിൽപ്പെടുത്തണോ? --Vssun (സംവാദം) 06:38, 3 ഒക്ടോബർ 2012 (UTC)Reply

ജാലവിദ്യക്കാരുടെ ഗണത്തിലാക്കാൻ പറ്റുമെന്നു തോന്നുന്നില്ല. മന്ത്രതന്ത്രങ്ങൾ അറിയാവുന്ന ആളായിരുന്നു എന്നാണ് എനിക്ക് കിട്ടിയ അറിവു വച്ച് പറയാൻ കഴിയുന്നത്. എന്നിരുന്നാലുമ് ഒരു ഐതീഹ്യകഥാപാത്രമല്ല എന്നു വിശ്വസിക്കാം. കാരണം ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള മിക്കവാറും എല്ലാ കാര്യങ്ങളും (വ്യക്തികൾ, സ്ഥലങ്ങൾ) എന്നിവയേക്കുറിച്ച് സ്ഥിരീകരണം ഉണ്ട്. ഇതിന് അവലംബമായി തത്കാലം ഡോ.പി. വിനയചന്ദ്രന്റെ "ഒരുതുള്ളി വെളിച്ചം" എന്ന പുസ്തകം മാത്രമേ തത്കാലം ഉള്ളൂ. ഏതെങ്കിലും തരത്തിൽ വാമൊഴി അവലംബം കിട്ടുമോയെന്നു നോക്കേണ്ടി വരും. --സുഗീഷ് (സംവാദം) 18:05, 4 ഒക്ടോബർ 2012 (UTC)Reply
മഹേന്ദ്രജാലം, ഇന്ദ്രജാലം തുടങ്ങിയവയൊക്കെ ഒന്നാണെന്നുതന്നെ ജാലവിദ്യ എന്ന താൾ പറയുന്നു. മന്ത്രതന്ത്രങ്ങളൊക്കെ വിശ്വാസത്തിന്റെ ഭാഗമല്ലേ ആത്യന്തികമായി ഒരു ജാലവിദ്യക്കാരൻ എന്ന വർഗ്ഗത്തിലുൾപ്പെടുത്താവുന്നയാളാണെന്നേ കരുതാനാവു. വിശ്വാസപരമായ കാര്യങ്ങളെ പ്രത്യേകം ഖണ്ഡികയിൽ മാറ്റിയെഴുതേണ്ടതാണ്. --Vssun (സംവാദം) 06:26, 5 ഒക്ടോബർ 2012 (UTC)Reply
ശരി. അങ്ങനെ ജാലവിദ്യ എന്ന വർഗ്ഗത്തിലാക്കിയാൽ മതിയാകും..--സുഗീഷ് (സംവാദം) 11:40, 7 ഒക്ടോബർ 2012 (UTC)Reply

ശ്രദ്ധേയത തിരുത്തുക

ശ്രദ്ധേയത ഫലകം നീക്കാമോ? ഐ.പി.യാണ് ശ്രദ്ധേയത ചോദ്യം ചെയ്തത്.--റോജി പാലാ (സംവാദം) 13:57, 28 ജനുവരി 2013 (UTC)Reply

ഒരു ഐതിഹ്യകഥാപാത്രം എന്ന നിലയിൽ ശ്രദ്ധേയമാണെന്ന് കരുതുന്നു. പ്രത്യേകിച്ചും ഒന്നിലധികം ഉറവിടങ്ങളിൽനിന്നുള്ള അവലംബങ്ങൾ കൂടിയുള്ളപ്പോൾ. ഫലകം നീക്കാമെന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 16:45, 28 ജനുവരി 2013 (UTC)Reply
ഇദ്ദേഹം ഐതിഹ്യ കഥാപാത്രമല്ല. കടയാറ്റു തറവാട് ഇപ്പോഴും നിലവിലുണ്ട്. അവലംബങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ചേർക്കപ്പെട്ടേക്കാം. ശ്രദ്ധേയമാണെന്ന് കരുതുന്നു.--Fotokannan (സംവാദം) 16:50, 28 ജനുവരി 2013 (UTC)Reply
ഇദ്ദേഹത്തിന്റെ പേരിലുള്ള കഥകൾ പലതും ഐതിഹ്യപരമാണെന്നാണ് ഉദ്ദേശിച്ചത്. --Vssun (സംവാദം) 17:05, 28 ജനുവരി 2013 (UTC)Reply
"കടയാറ്റുണ്ണിത്താൻ" താളിലേക്ക് മടങ്ങുക.