കഞ്ഞി - അവസ്ഥ തിരുത്തുക

കഞ്ഞി അവസ്ഥയാണോ? അതൊരു ഫുഡ് അല്ലേ. — ഈ തിരുത്തൽ നടത്തിയത് 67.159.44.66 (സംവാദംസംഭാവനകൾ)

ശരിയാക്കി   — ഈ തിരുത്തൽ നടത്തിയത് 77.30.127.20 (സംവാദംസംഭാവനകൾ)

എന്തു ശരിയാക്കി.ഇതാണോ കഞ്ഞിയുടെ നിർവചനം. — ഈ തിരുത്തൽ നടത്തിയത് 67.159.44.66 (സംവാദംസംഭാവനകൾ)

കഞ്ഞിയെ അരിയിൽ ലയിപ്പിച്ചിരിക്കുകയായിരുന്നു ഇതുവരെ. ഇപ്പോൾ പുതുതായി ഉണ്ടാക്കിയ കഞ്ഞിയാണിത്--സുഹൈറലി 08:21, 22 ജൂലൈ 2011 (UTC)Reply
കഞ്ഞിയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകൾ ഇതിൽ ചേർക്കേണ്ടതില്ല എന്ന് കരുതുന്നു. അവ നീക്കീട്ടുണ്ട്. പഴഞ്ചൊല്ലുകൾക്ക് വിക്കിചൊല്ലുകൾ ഉണ്ട്. പഴഞ്ചൊല്ലുകൾ വിജ്ഞാനകോശസംബന്ധമായ അറിവല്ല. കഞ്ഞി എന്ന പദാർത്ഥത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ വേണ്ടത്. പുനഃസ്ഥാപിക്കണമെങ്കിൽ ചർച്ചചെയ്യുക--തച്ചന്റെ മകൻ (സംവാദം) 08:34, 17 ജനുവരി 2013 (UTC)Reply
(പൊതുവേ) പഴഞ്ചൊല്ലുകളെ അപ്പാടെ വിക്കിപീഡിയയിൽ നിന്നും വിക്കിചൊല്ലുകളിലേക്കു് പിഴുതുകളയണ്ട എന്നു് അഭിപ്രായപ്പെടുന്നു. അവ വിജ്ഞാനകോശസംബന്ധമായ അറിവല്ല എന്നതിനോട് യോജിപ്പില്ല. വിക്കിപീഡിയ ലേഖനത്തിലെ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമായി തോന്നുന്ന പഴഞ്ചൊല്ലുകൾ ലേഖനത്തിൽ തന്നെ ഉണ്ടാവുന്നതു് നല്ലതും ശരിയുമാണു്. പക്ഷേ ധാരാളം പഴഞ്ചൊല്ലുകൾ ഉണ്ടെങ്കിൽ താരതമ്യേന അപ്രസക്തമോ അപ്രധാനമോ ആയവയെ വിക്കിചൊല്ലുകളിലേക്കു നീക്കി അതിലേക്കുള്ള കണ്ണികൾ കൊടുക്കാം. വിശ്വപ്രഭViswaPrabhaസംവാദം 10:25, 17 ജനുവരി 2013 (UTC)Reply
അവലംബം എന്ന വിഭാഗത്തിനു മുകളിലായി പ്രാധാന്യമുള്ള ഒന്നു രണ്ടെണ്ണം ആവാം. താളിന്റെ താഴെയായി നൽകുന്നതാണ് നല്ലത്. (ഏറ്റവും താഴെയല്ല)--റോജി പാലാ (സംവാദം) 10:31, 17 ജനുവരി 2013 (UTC)Reply
പഴഞ്ചൊല്ലുകൾ പലപ്പോഴും വാച്യാർത്ഥം ഉദ്ദേശിച്ചുള്ളവയല്ല. ലേഖനവിഷയത്തിന്റെ ഏകാഗ്രത ഇല്ലാതാക്കും. കഞ്ഞി എന്ന താളിൽ കഞ്ഞിയെക്കുറിച്ചുള്ള ഒരു പാട്ട് (4 വരി) 4-5 കടങ്കഥകൾ തുടങ്ങിയവ ചേർക്കുകയാണെന്ന് വിചാരിക്കൂ. എന്തു തോന്നും? ഇം.വി.പീ.ൽ ഏതെങ്കിലും ലേഖനത്തിൽ പഴഞ്ചൊല്ലുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ടോ? ഇങ്ങനെ പഴഞ്ചൊല്ലുകളുള്ള വിഷയങ്ങളിലെല്ലാം (കുറച്ചായാലും) പഴഞ്ചൊല്ല് (അമ്മ, നഗരം, പുല്ല്, പട്ടി, പൂച്ച, മുതല, ക്ല്ല്, കുളം...) ചേർക്കുകയാണെങ്കിൽ അത് നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല; ആ വാക്കുകളുടെ ലാക്ഷണികാർത്ഥങ്ങൾ എഴുതുന്നതും. --തച്ചന്റെ മകൻ (സംവാദം) 12:50, 17 ജനുവരി 2013 (UTC)Reply

Kanji തിരുത്തുക

ഈ തിരിച്ചുവിടൽ Kanji എന്ന ജാപ്പനീസ് ലിപിയുമായി പ്രശ്നമുണ്ടാക്കുന്നുണ്ട്. ഒരു ഫലകത്തിൽ നിന്നുള്ള ലിങ്ക് ഇപ്പോൾ ഇങ്ങോട്ടാണ് വരുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:54, 13 ഓഗസ്റ്റ് 2013 (UTC)Reply

കഞ്ഞി എന്ന പദം തിരുത്തുക

കഞ്ഞി എന്ന പദം കേരളത്തിൽ മാത്രമല്ല, തായ് ലാൻറിലും മറ്റ് പല ഏഷ്യൻ ഭാഷകളിലും ഉപയോഗത്തിലുണ്ട്. തായ് ഭാഷയിൽ മലയാളത്തിലെ പല പദങ്ങളും അതേഅർത്ഥ്ത്തില് കാണുന്നതിലൊന്നാണ് കഞ്ഞി എന്നത്. അരിയുടെ കൂടെ വളരെ ചെറുതായി അരിഞ്ഞ ബീഫ്, പച്ചക്കറികൾ ന്നിവ ചേർത്ത് വേവിച്ചാണ് അവിടെ കഞ്ഞി ഉണ്ടാക്കുന്നത്.

ഇംഗ്ലീഷ് വിക്കിപീഡിയയിൽ congee എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. (https://en.wikipedia.org/wiki/Congee )

--Unnikn (സംവാദം) 05:16, 2 ജൂലൈ 2016 (UTC)Reply

വൃത്തിയാക്കുക തിരുത്തുക

ഇതുപോലെയുള്ള വാചകങ്ങൾ വിജ്ഞാനകോശത്തിനുതകുന്നതല്ല.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:45, 5 ഫെബ്രുവരി 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കഞ്ഞി&oldid=4026643" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കഞ്ഞി" താളിലേക്ക് മടങ്ങുക.