സംവാദം:ഐലന്റ് എക്‌സ്പ്രസ്സ്
ഇതിന്റെ ശരിയായ പേർ ഐലന്റ് എക്സ്പ്രസ് എന്നല്ല. --രാജേഷ് ഉണുപ്പള്ളി Talk 10:33, 26 സെപ്റ്റംബർ 2011 (UTC)
- കന്യാകുമാരി-ബാംഗ്ലൂർ എക്സ്പ്രസ് എന്നതാണോ ഉദ്ദേശിച്ചത്.--കിരൺ ഗോപി 11:15, 26 സെപ്റ്റംബർ 2011 (UTC)
രാജേഷ് പറഞ്ഞതിനോട് യോജിക്കുന്നില്ല. ഇവിടെ നോക്കൂ. --വൈശാഖ് കല്ലൂർ 11:36, 26 സെപ്റ്റംബർ 2011 (UTC)
ഐലന്റ് എക്സ്പ്രസ്
തിരുത്തുകഈ ട്രയിൻ മുൻപ് ബാംഗ്ലൂർക്ക് യാത്ര തുടങ്ങിയിരുന്നത് കൊച്ചിൻ ഹാർബറിൽ നിന്നുമായിരുന്നു. കൊച്ചി വിലിംഗ്ടൻ ഐലന്റിൽ നിന്നും തുടങ്ങുന്ന ദീർഘദൂര വണ്ടി ഇതു മാത്രമായിരുന്നു. ഐലന്റിൽ നിന്നും തുടങ്ങുന്ന തീവണ്ടിയെ നമ്മുടെ മലയാളികൾ (പിന്നെ പലരും) ഐലന്റ് എക്സ്പ്രസ് എന്നു വിളിച്ചുപോന്നു. പിന്നെ ട്രയിൻ കന്യാകുമാരി വരെ നീട്ടിയപ്പോഴും അങ്ങനെ തുടരുന്നു എന്നുമാത്രം. (കന്യാകുമാരി ദ്വീപിലല്ല) പക്ഷെ റെയിൽവേ ഇത് ഒഫിഷലായി ഡിക്ക്ലയർ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ പേർ ഇപ്പോഴും റെയിൽ വേയുടെ ഒരു ടൈംറ്റേബിളിലും ഒരു റെയിൽവേ സ്റ്റേഷനിലെ ബോർഡിലും കൊടുത്തിട്ടില്ല. (പിന്നെ ഇത് എങ്ങനെ വന്നു അവരുടെ വെബ് സൈറ്റിൽ എന്നു അറിയില്ല.)
ശരിക്കുള്ളപേർ കന്യാകുമാരി-ബാംഗ്ലൂർ സിറ്റി എക്സ്പ്രസ്സ്
--രാജേഷ് ഉണുപ്പള്ളി Talk 11:52, 26 സെപ്റ്റംബർ 2011 (UTC)
- താളിൽ കൊടുത്തിരിക്കുന്ന ട്രെയിൻ നമ്പർ ഔദ്യോഗികമായി കന്യാകുമാരി എക്സ്പ്രസിന്റേതല്ലേ?.--റോജി പാലാ 12:28, 26 സെപ്റ്റംബർ 2011 (UTC)
ഔദ്യോഗികനാമം കന്യാകുമാരി എക്സ്പ്രസ്. റെയിൽവേ അനൗൺസ് ഐലന്റ് എക്സ്പ്രസ് എന്നാണ്. ട്രെയിൻ നമ്പർ 6 മാസം മുൻപാണ് 6526 എന്നത് 16526 ആക്കി മാറ്റിയത്. ട്രെയിൻ തിരിച്ചു സർവീസ് നടത്തുമ്പോൾ നമ്പർ 16525 എന്നാകുന്നു.
ഇവിടെ ഒരു കഥയുണ്ട്.--റോജി പാലാ 13:04, 26 സെപ്റ്റംബർ 2011 (UTC)
ഇംഗ്ലീഷ് വിക്കിയിലും ഐലന്റ് എക്സ്പ്രസ് എന്നുതന്നെയാണ് ഉള്ളത്. ഇനി അഥവാ ഇതിന്റെ പേര് വേറെ വല്ലതും ആണെങ്കിൽതന്നെ ജനങ്ങൾക്ക് അറിയാവുന്ന പേര് ഐലന്റ് എക്സ്പ്രസ് എന്നുതന്നെയാവണം. --വൈശാഖ് കല്ലൂർ 13:22, 26 സെപ്റ്റംബർ 2011 (UTC)
- ലേഖനത്തിലെ ട്രെയിൻ നമ്പർ കന്യാകുമാരി എക്സ്പ്രസിന്റെതാണ്. എല്ലാവരും ഐലൻഡ് എന്നു വിളിക്കുന്നു. (രാജേഷ് പറഞ്ഞതു പോലെ) --റോജി പാലാ 13:26, 26 സെപ്റ്റംബർ 2011 (UTC)
- indiarailinfo, ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗികസൈറ്റാണോ? http://www.indianrail.gov.in എന്ന സർക്കാർ സൈറ്റിൽ കന്യാകുമാരി എക്സ്‌പ്രെസ്/ബാംഗ്ലൂർ എക്സ്പ്രെസ് എന്നിങ്ങനെയാണ്. പൊതുവേ ആളുകൾ ഐലൻഡ് എക്സ്പ്രസ് എന്ന് വിളിക്കുമെങ്കിൽ റെയിൽവേ അനൗൺസ്മെന്റിൽ ഇക്കാലമത്രയും ഐലന്റ് എന്ന് കേട്ടിട്ടില്ല. --Vssun (സുനിൽ) 18:08, 26 സെപ്റ്റംബർ 2011 (UTC)
ഔദ്യോഗിക സൈറ്റിൽ (indianrail.gov.in) ലേഖനത്തിൽ പറഞ്ഞിട്ടുള്ള ട്രെയിൻ നമ്പർ കന്യാകുമാരി എക്സ്പ്രസെന്നാണ്. ഞാൻ ഇന്നു സംസാരിച്ചതിൽ കിട്ടിയത്:- ഐലൻഡ് എക്സ്പ്രസ് എന്ന് വൈറ്റ്‌ബോർഡിൽ എഴുതാറുമുണ്ട്, അനൗൺസ് ചെയ്യാറുമുണ്ടെന്നാണ്.
- ട്രെയിൻ നമ്പർ 16526 ബാംഗളൂർ - കന്യാകുമാരി = കന്യാകുമാരി എക്സ്പ്രസ്
- ട്രെയിൻ നമ്പർ 16525 കന്യാകുമാരി - ബാംഗളൂർ = ബാംഗളൂർ എക്സ്പ്രസ്
indiarailinfo.com-ൽ Island Express/16526 എന്ന് ഇടതുവശത്ത് എഴുതിയിരിക്കുന്നതിന്റെ മുകളിൽ മൗസ് വച്ചാൽ കാണാം കന്യാകുമാരി എക്സ്പ്രസ് എന്ന്, Island Express/16525 എന്നത് ബാംഗളൂർ എക്സ്പ്രസ് എന്നും കാണാം--റോജി പാലാ 19:54, 26 സെപ്റ്റംബർ 2011 (UTC)
Island Express : Bangalore - Kanyakumari [OLD, now unofficial] (This originally ran to Cochin, where the terminus is on an island; later the train was extended to Trivandrum, Nagercoil, and finally Kanyakumari.) (Please see http://www.irfca.org/faq/faq-name.html for this and other train name explanations) ViswaPrabha (വിശ്വപ്രഭ) 21:46, 26 സെപ്റ്റംബർ 2011 (UTC)
കഥക്കു നന്ദി
തിരുത്തുകറോജി; ഐലന്റ് എക്സ്പ്രസ്സിന്റെ കഥയുടെ ലിങ്കു തന്നതിനു നന്ദി! --രാജേഷ് ഉണുപ്പള്ളി Talk 08:07, 27 സെപ്റ്റംബർ 2011 (UTC)
Infact the name "island express" is used in train announcement all across stations in Palakkad, Salem and Bangalore Division.Also, The new official railway portal trainenquiry.com is also using the name island express instead of bangalore kanyakumari express. — ഈ തിരുത്തൽ നടത്തിയത് 217.165.71.152 (സംവാദം • സംഭാവനകൾ)