ഇന്ത്യൻ റെയിൽവേയുടെ ബംഗളൂരു സിറ്റി ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, കന്യാകുമാരി റെയിൽ‌വേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ദിവസേനയുള്ള ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ്‌ ഐലന്റ് എക്സ്പ്രസ്. ഏകദേശം 944 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടിക്ക് 45 സ്റ്റോപ്പുകൾ ഉണ്ട്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് (നമ്പർ 16526) 21 മണിക്കൂർ 20 മിനിറ്റും കന്യാകുമാരിയിൽ നിന്നും ബംഗളൂരുവിലേക്ക് (16526) 21 മണിക്കൂർ 20 മിനിറ്റുമാണ് യാത്രാസമയം. കേരളത്തിലെ വൻ റെയിൽ ദുന്തങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ അകപ്പെട്ട തീവണ്ടിയാണ്‌ ഐലന്റ് എക്സ്പ്രസ്സ്. തിരുവനന്തപുരം സെൻട്രൽ, കൊല്ലം ജംഗ്‌ഷൻ, കോട്ടയം, എറണാകുളം ടൌൺ, തൃശ്ശൂർ, പാലക്കാട് ജംഗ്ഷൻ, കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ് തുടങ്ങിയവയാണ് പ്രധാന സ്റ്റോപ്പുകൾ. നേരത്തെ വില്ലിംഗ്ഡൺ ദ്വീപിലെ കൊച്ചി ഹാർബർ ടെർമിനസിൽ നിന്നും ബംഗളൂരുവിലേക്ക് യാത്ര തുടങ്ങിയിരുന്നതിനാലാണ് ഇതിനെ ഐലന്റ് എക്സ്പ്രസ്സ് എന്ന് വിളിച്ചിരുന്നത്.[3]

കന്യാകുമാരി ബംഗളൂരു എക്സ്പ്രസ്
പൊതുവിവരങ്ങൾ
തരംExpress
സഞ്ചരിക്കുന്ന സ്ഥലങ്ങൾKarnataka, Kerala & Tamil Nadu
ആദ്യമായി ഓടിയത്1 August 1864; 160 വർഷങ്ങൾക്ക് മുമ്പ് (1 August 1864) (Initial run from Bangalore to Coimbatore together with Bangalore Mail till Jolarpet & Nilgiri till Coimbatore[1]
1 July 1940; 84 വർഷങ്ങൾക്ക് മുമ്പ് (1 July 1940) (Extended to Cochin Harbour Terminus as Separate train in Bangalore to Coimbatore & slip coach afterwards)
1960s (as separate train till Cochin Harbour Terminus)
1976; 48 വർഷങ്ങൾ മുമ്പ് (1976) (extended to Thiruvananthapuram Central)
1988; 36 വർഷങ്ങൾ മുമ്പ് (1988) (extended to Nagercoil Junction)
1990; 34 വർഷങ്ങൾ മുമ്പ് (1990) (extended to Kanniyakumari)[2]
നിലവിൽ നിയന്ത്രിക്കുന്നത്South Western Railways
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻBangalore City (SBC)
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം44
യാത്ര അവസാനിക്കുന്ന സ്റ്റേഷൻKanyakumari (CAPE)
സഞ്ചരിക്കുന്ന ദൂരം944 കി.മീ (3,097,000 അടി)
ശരാശരി യാത്രാ ദൈർഘ്യം19 hours 15 minutes
സർവ്വീസ് നടത്തുന്ന രീതിDaily
ട്രെയിൻ നമ്പർ16525 / 16526
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾFirst AC, AC 2 tier, AC 3 tier, AC 3 tier economy, Sleeper class, General Unreserved
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംYes
ഭക്ഷണ സൗകര്യംE-catering
സ്ഥല നിരീക്ഷണ സൗകര്യംLarge windows
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്LHB coach
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത49.04 km/h (30.47 mph) average including halts
  1. "4987589-15: Pic 3: Bypore Mail: 1863-64 Through as G - Railway Enquiry".
  2. "The Legend of the Island Express". 24 coaches. September 16, 2013.
  3. https://newsthen.com/2022/04/15/55123.html
"https://ml.wikipedia.org/w/index.php?title=ഐലന്റ്_എക്‌സ്പ്രസ്സ്&oldid=4121355" എന്ന താളിൽനിന്ന് ശേഖരിച്ചത്