സംവാദം:ഉത്തമാങ്കം അധമാങ്കം

സംവാദം ചേർക്കുക
Active discussions

തലക്കെട്ട്തിരുത്തുക

@Sreeeraaj: ഈ താളിന്റെ തലക്കെട്ട് വിക്കിക്ക് പുറമേ എവിടെയെങ്കിലും ഈ രീതിയിൽ ഉപയോഗിക്കുന്നതായി ഒരു തെളിവ് ഇടുമോ. അല്ലാത്ത പക്ഷം തലക്കെട്ട് ഇംഗ്ലീഷ് രീതിയിൽ തന്നെ ആക്കുകയായിരിക്കും ഉചിതം. താളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും നീക്കുക. ഇവിടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 05:28, 1 ഓഗസ്റ്റ് 2020 (UTC)

വിഷയവുമായി ബന്ധപ്പെട്ട തലക്കെട്ടാണ് നല്കിയിരിക്കുന്നത്തിരുത്തുക

@റോജി പാലാ യാതൊരു തത്വദീക്ഷയുമില്ലാതെ, ഇങ്ങനെ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ മാറ്റാൻ പറയുന്നത് എന്ത് വിവേചനബുദ്ധിയാണ്? maxima, minima എന്നിവയ്ക്ക് യഥാക്രമം ഉത്തമാങ്കം, അധമാങ്കം /നിമ്നാങ്കം തന്നെയാണ‌് മലയാളം. ലേഖനത്തിൽ പ‌്രതിപാദിച്ചിരിക്കുന്ന സാങ്കേതികവിഷയവുമായി താങ്കൾക്ക് അറിവുളളതാണോ?--Sreeeraaj (സംവാദം) 03:51, 2 ഓഗസ്റ്റ് 2020 (UTC)

@Sreeeraaj: ഈ വാക്കുകൾ വേറെ എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ട് എന്ന് കാണിക്കാമോ? എങ്കിൽ താളിൽ ചേർക്കുന്നതിന് കുഴപ്പമില്ല. സ്വന്തമായി ആരെങ്കിലും പുതിയ വാക്കുകൾ കണ്ടുപിടിച്ച് ചേർക്കുന്നത് തടയാൻ ശ്രമിക്കുന്നു എന്നേ ഉള്ളൂ. ഇത്തരം വിഷയങ്ങളിൽ വിക്കി സമൂഹത്തിലെ മറ്റുള്ളവരുമായി സമവായമുണ്ടാക്കാൻ ശ്രമിക്കുമല്ലോ -- റസിമാൻ ടി വി 10:22, 2 ഓഗസ്റ്റ് 2020 (UTC)
"ഉത്തമാങ്കം അധമാങ്കം" താളിലേക്ക് മടങ്ങുക.