ഈ ലേഖനം ആരെങ്കിലും (ഈ വിഷയത്തിൽ) കൂടുതൽ അറിയാമെങ്കിൽ അല്പം വൃത്തിയാക്കി എടുക്കുക--സുഗീഷ് 10:41, 21 ഡിസംബർ 2007 (UTC)Reply

ഷുഗറിന്റെ അളവ് ഒന്ന് കൊടുക്കുമോ?--Mandan moothappa 18:15, 29 ജൂൺ 2008 (UTC)Reply

എല്ലാത്തിന്റേയും അളവ് ചെർത്തിട്ടുണ്ട്.--Shiju Alex|ഷിജു അലക്സ് 18:23, 29 ജൂൺ 2008 (UTC)Reply

നടീൽ രീതിയും വിളവെടുപ്പും അല്പം ഭംഗിയായി ചേർക്കാൻ സാധിക്കുമോ ??--സുഗീഷ് 18:39, 29 ജൂൺ 2008 (UTC)Reply

ഞാൻ സിയാദ് ചാവക്കാട് ഈത്തപ്പനയെ കുറിച്ച് എനിക്കറിയുന്ന കാര്യങ്ങൾ ഞാനിവിടെ അറിയികയാണ് രണ്ടുവിധത്തിൽ വിത്ത് മുളപ്പിക്കാം വിത്തുകൾ 24 മണിക്കൂർ വെള്ളത്തിലിട്ടുവെക്കുക അതിനുശേഷം അടപ്പുള്ള ഒരു പരന്ന പാത്രത്തിൽ 2 ടിഷ്യൂ പേപ്പർവെള്ളം നനച്ചു വെക്കുക അതിനുമുകളിൽ വിത്തുകൾ നിരത്തിവെക്കുക അതിന്റെ മുകളിൽ 2 ടിഷ്യൂ പേപ്പർ കൂടി നനച്ചിടുക അടപ്പ് നന്നായി ടൈറ്റ് ചെയ്ത് ഇരുട്ടുള്ള സ്ഥലത്ത് വെക്കുക 21 ദിവസം കഴിഞ്ഞു തുറന്നു മാറ്റിനടാം

വിത്ത് നേരിട്ടും മണ്ണിൽ മുളപ്പിക്കാം

പനകളിൽ ആൺപെൺ മരങ്ങളുണ്ട് പെൺപനകളാണ് കായ്ക്കുന്നത് ആൺ പനകളിൽ ഉണ്ടാകുന്ന പൂവുകൾ പോളിനേഷൻ ചെയ്യാൻ ഉപയോഗിക്കുന്നു പനയുടെ തടിയിൽനിന്ന് പുതിയ ചിനപ്പുകൾ വരാറുണ്ട് അതുമാറ്റിവെച്ചും വംശ വർദ്ധനവ് നടത്താറുണ്ട് ഇങ്ങനെ ചേയ്യുമ്പോൾ മാതൃഗുണം ഉള്ള നല്ല തയ്‌കൾ ലഭിക്കുന്നു

കേരളത്തിലെ ഈന്തപ്പന

തിരുത്തുക

പനവർഗത്തില്പെട്ട ഈന്ത് എന്നൊരു മരം നമ്മുടെ നാട്ടിലുണ്ടല്ലോ? "...ഈന്തിൻ കുനുന്തുകളെല്ലാം നനുനേന്ത്രക്കുലകളായ് മാറി ...." - അക്കിത്തത്തിന്റെ ഓണത്തിനെപറ്റിയുള്ള കുട്ടിക്കവ്തയിൽ നിന്ന്. ഇതിന്റെ ഇലകൾ പണ്ട് അലങ്കാരത്തിന് ഉപയോഗിച്ചിരുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന പഴത്തിനും മരത്തിനും ഈത്തപ്പഴം / ഈത്തപ്പന എന്നിങ്ങനെ വേരെ വാക്കുകൾ തന്നെ പ്രചാരത്തിലുണ്ടല്ലോ? --Chandrapaadam 15:57, 21 ജൂലൈ 2011 (UTC)Reply

അതെ അങ്ങനെ ഒരു സസ്യം ഉണ്ട്. അത് സൈക്കസിനോട് വളരേയടുത്ത് സാമ്യതയുള്ളതുമാണ്.. കായ്കൾ കുലകളായി ആണ് ഉണ്ടാകുന്നതെങ്കിലും കായ്കളുടെ തണ്ടിന് ഇത്രയും നീളമില്ല. കായ് ചതച്ച് അതിന്റെ നീരെടുത്ത് തെളിവെള്ളം ഊറ്റിക്കളഞ്ഞ് ഉണക്കി പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നതായി കേട്ടിട്ടുണ്ട്. പണ്ടുകാലങ്ങളിൽ മിക്കവാറും ചെങ്കല്ല് നിറഞ്ഞ പ്രദേശങ്ങളിലാണ് കൂടുതലായി കണ്ടിരുന്നത്. ഇപ്പോൾ എവിടെയെങ്കിലും കാണാൻ സാധ്യതയുണ്ടോ ??--സുഗീഷ് 16:12, 21 ജൂലൈ 2011 (UTC)Reply

നാട്ടിലുണ്ട്. ശരിയാണ്, പലഹാരങ്ങൾ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. പണ്ട് ക്രിസ്മസിന് പുൽക്കൂടുണ്ടാക്കാൻ ഇലകൾ ഉപയോഗിച്ചിരുന്നു. ഇലത്തണ്ടിൽ മുള്ളുകളുണ്ട്. ഈന്തപ്പനയെന്നാണ് വിളിക്കുന്നത്.--റോജി പാലാ 16:39, 21 ജൂലൈ 2011 (UTC)Reply

കേരളത്തിൽ പലയിടത്തും ഇപ്പോഴും ഈ മരം ഉണ്ട്. വളർച്ച വളരെ സാവധാനത്തിലാണ്. നാലഞ്ചു മീറ്റർ വരെ ഉയരം വച്ചു കണ്ടിട്ടുണ്ട്. എങ്കിലും ഇതിന്റെ തടി മറ്റു പനകളുടെതുപോലെ ഉപയോഗക്ഷമതയുള്ളതല്ല. ഈത്തപ്പഴത്തിനോളം തന്നെ വലിപ്പവും നനുത്ത പുറംതൊലിയുമുള്ള ഇതിന്റെ കായ് പാകമാകുന്നതോടെ അകത്ത് കട്ടിയും ബലവുമുള്ള ഒരു തോട് കൂടി രൂപപ്പെടുന്നു. കായ്കൾ പറിച്ച് ഉണക്കി ഈ കട്ടിയുള്ള തോട് തുരന്ന് അകത്തെ പൊടി എടുത്താണ് ഭക്ഷണമായി പാകപ്പെടുത്തിയിരുന്നത്. നമ്മുടെ ഭക്ഷണശീലങ്ങൾ മാറിയതോടേ ഈ ഫലത്തിനും പതിത്വം കൽപ്പിക്കപ്പെട്ടു. ധാരാളം മുള്ളുകളുള്ള ഇലത്തണ്ടുകൾ ഉണങ്ങിയാലും തായ്ത്തടിയിൽ നിന്ന് പൂർണമായും കൊഴിഞ്ഞുപോകാത്തതുകൊണ്ട് ഒരു മുൾച്ചെടി എന്ന അസൗകര്യവും ഇതു തൊടികളിലുണ്ടാക്കി. തുടർന്ന് വാണിജ്യമൂല്യം നിശ്ശേഷം നഷ്ടപ്പെട്ടതുകൊണ്ട് മിക്കയിടങ്ങളിൽ നിന്നും ഇതു വെട്ടിമാറ്റപ്പെടുകയ്യണുണ്ടായത്.

ഈന്തപ്പഴം എന്ന ഈ താളിന്റെ പേർ ഈത്തപ്പന / ഈത്തപ്പഴം എനാക്കി ഈന്ത് / ഈന്തപ്പന എന്ന പേരിൽ പുതിയൊരു താൾ തുടങ്ങുന്നതുതന്നെയാകും ഉചിതം.--Chandrapaadam 05:03, 22 ജൂലൈ 2011 (UTC)Reply

കാരയ്ക്ക

തിരുത്തുക

മലബാറുകാർ പറയുന്ന കാരയ്ക്ക (കാരക്ക) ഈ ഈന്തപ്പഴം തന്നെ അല്ലേ? അതോ അതു് വേറേ പഴമാണോ ? കാരയ്ക്ക അച്ചാർ ഒക്കെ കണ്ടിട്ടുണ്ടൂ്. കാരയ്ക്കയും ഈന്തപ്പഴവും ഒന്നുതന്നെയാണെങ്കിൽ ആ പേരു കൂടി ലേഖനത്തിൽ ഉൾപ്പെടുത്താം എന്നു തോന്നുന്നു .



Anish Viswa 06:03, 8 സെപ്റ്റംബർ 2011 (UTC)Reply


ഉണക്കുന്നതോടെ ഈന്തപ്പഴം കാരക്കയായി മാറുന്നു kif.gov.i. -- Raghith 11:34, 17 ജനുവരി 2013 (UTC)Reply

-കേരളത്തിന്റെ തെക്ക് ഭാഗത്തു പ്രത്യേകിച്ചു തിരുവനന്തപുരത്ത് കാരക്ക എന്ന് പറഞ്ഞാൽ അത് ഈന്തപ്പഴം അല്ല പകരം അത് സിലോൺ ഒലിവ് ആണ് , ശാസ്ത്ര നാമം Elaeocarpus serratus.
rajeesh.rv , 4 ഒക്ടോബർ 2017

14 05 2018 സിയാദ് ചാവക്കാട് ഈത്തപ്പഴം മധുരമാകുന്നതിനു മുൻപ് പറിച്ചു നന്നായി തിളപ്പിച്ച് ഉണക്കിയാണ് കാരക്ക ഉണ്ടാക്കുന്നത്

പ്രത്യേകതകൾ

തിരുത്തുക

"സാധാരണയായി കാണപ്പെടുന്ന ഈന്തപ്പനകൾ അഞ്ചു മുതൽ എട്ടുമീറ്ററോളം ഉയരമുള്ളതാണെങ്കിലും, അവയ്ക്ക്‌ പതിനഞ്ചുമുതൽ ഇരുപത്തഞ്ചുമീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്‌." 25 മീറ്റർ ഉയരം എന്നു പറഞ്ഞാൽ അതിത്തിരി 'അതിശയോക്തി' അല്ലെ? എന്റെ വീട്ടിലെ 40 വർഷം പ്രായമായ തെങ്ങിനു 10 മീറ്റർ ഉയരമേ ഉള്ളൂ. നമ്മുടെ നാട്ടിലെ രണ്ട് നില വീടിന്റെ സാധാരണ കൊടുക്കുന്ന ഉയരം 3+3=6 മീറ്ററാണ്. ഇവിടെ പതിനഞ്ചു മുതൽ ഇരുപത്തഞ്ചുമീറ്റർ വരെ ഉയരം എന്നു പറഞ്ഞാൽ ഏകദേശം 5 നില മുതൽ 8 നില കെട്ടിടത്തിന്റെ ഉയരം വരില്ലെ? പതിനഞ്ച് അടിമുതൽ ഇരുപത്തഞ്ച് അടി വരെ എന്നാണെങ്കിലും ഒരു തന്മയത്വമൊക്കെയുണ്ട്!!! Caduser2003 (സംവാദം) 10:39, 17 ജനുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഈന്തപ്പന&oldid=3042198" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഈന്തപ്പന" താളിലേക്ക് മടങ്ങുക.