--Meenakshi nandhini (സംവാദം) 16:12, 21 ഡിസംബർ 2017 (UTC)Reply

ഈ ലേഖനം കൊക്ക് എന്ന ലേഖനവുമായി ലയിപ്പിക്കേണ്ടതാണു് എന്നഭിപ്രായപ്പെടുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 09:17, 8 ഏപ്രിൽ 2018 (UTC)Reply


ഈ ലേഖനം 2017 -ലെ ആയിരം വിക്കി ദീപങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി ഞാൻ സൃഷ്ടിക്കുമ്പോൾ കൊക്ക് എന്ന ലേഖനം ഇംഗ്ലീഷ് താളായ egret എന്ന താളുമായി കണ്ണിചേർക്കപ്പെട്ടിരുന്നില്ല. തുടക്കക്കാരിയായ എനിയ്ക്ക് പറ്റിയ തെറ്റിനേക്കാൾ കൊക്കിന്റെ താൾ സൃഷ്ടിച്ചവരുടെ ഉത്തരവാദിത്വമില്ലായ്മയെ ഞാൻ ഇവിടെ എടുത്തുപറയുന്നു. ഇതുപോലെയുള്ള ധാരാളം തെറ്റുകൾ ഇപ്പോഴും വിക്കിപീഡിയയിൽ നിലനിൽക്കുന്നു.ഇതുകൂടി ശ്രദ്ധയിൽപ്പെടുന്നത് നന്നായിരിക്കും. --Meenakshi nandhini (സംവാദം) 09:37, 8 ഏപ്രിൽ 2018 (UTC)Reply

രണ്ടു ലേഖനങ്ങളും ഒരേ വിഷയത്തെപ്പറ്റിയാണ് പറയുന്നത്. അതിനാൽ ലയിപ്പിക്കേണ്ടി വരും. കൊക്ക് എന്ന ലേഖനം 2007-ൽ സൃഷ്ടിച്ചതാണ്. മലയാളം ലേഖനങ്ങളെ മറ്റു വിക്കി ലേഖനങ്ങളുമായി ബന്ധിപ്പിക്കുന്ന വിക്കിഡേറ്റ സംവിധാനം 2012-ലാണ് ആരംഭിച്ചത്. അതിനാൽ ലേഖനത്തെ ഇംഗ്ലീഷ് താളുമായി ബന്ധിപ്പിക്കാഞ്ഞത് തെറ്റായി കാണേണ്ടതുണ്ടോ? വിക്കിപീഡിയയിൽ ഒരു ലേഖനമുണ്ടോ ഇല്ലയോ എന്ന് Search ചെയ്ത് നോക്കി ലേഖനമില്ലെന്ന് ഉറപ്പുവരുത്തുക എന്നത് ലേഖനം തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. ലയനം ആരംഭിക്കണമെന്നാണ് എന്റെയും അഭിപ്രായം.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:25, 8 ഏപ്രിൽ 2018 (UTC)Reply

വാദപ്രതിവാദത്തിനല്ല ഞാനെഴുതിയത്. മലയാളത്തിലെ പേരും ഇംഗ്ലീഷ് പേരിലുമാണ് എനിയ്ക്ക് ആശയകുഴപ്പമുണ്ടാക്കിയത്. ഈഗ്രറ്റ് എന്നതാൾ ആദ്യം നിർമ്മിച്ച് അതിലെ ഓരോന്നും ഞാൻ എഴുതിവരുമ്പോഴാണ് ഈ മിസ്റ്റേക്ക് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ആ മിസ്റ്റേക്ക് നിലനിൽക്കുമ്പോൾ വിക്കിപീഡിയയിൽ നല്ല ലേഖനം വരുന്നതിന് തടസ്സമുണ്ടാകും. അരുണിന്റെ വാക്കുകളിൽ എനിക്ക് തോന്നുന്നത് പല ലേഖനങ്ങളും ഇതുപോലെ തുടർന്നിട്ടും അതിലൊന്നും ഒരു തീരുമാനമെടുക്കുന്നതിനെക്കാളിലും അരുണിന് നിർബന്ധബുദ്ധിയുമുണ്ടെന്ന് തോന്നുന്നു. ഉദാ. അജിത്ത് കൊല്ലം എന്ന താളിൽ തലക്കെട്ടുമാറ്റുന്ന വിഷയം അതിൽ യാതൊരു പ്രസക്തിയുമുണ്ടെന്ന് തോന്നിയില്ല. അതിൽകാണിച്ച ഉത്സാഹം മറ്റുതാളുകളിൽ എന്തുകൊണ്ട് കാണിക്കുന്നില്ല.പല സംവാദതാളുകളും കണ്ടിട്ട് കണ്ടില്ല എന്നു നടിക്കുകയാണോ. ഈ താൾ ലയിപ്പിക്കാനാണെങ്കിൽ അത് എത്രയും പെട്ടെന്ന് ലയിപ്പിച്ച് വിക്കിപീഡിയയുടെ താളുകൾ നിലവാരമുള്ളതാക്കുക. എന്റെ അദ്ധ്വാനത്തിന് അല്പമെങ്കിലും വിലകൊടുക്കുക.വിക്കിയിൽ നല്ല അനുഭവങ്ങൾ ഉണ്ടായാൽ മാത്രമേ പുതിയ എഴുത്തുകാർ നിലനിൽക്കുകയുള്ളൂ. ശുഭ പ്രതീക്ഷയോടെ--Meenakshi nandhini (സംവാദം) 12:56, 8 ഏപ്രിൽ 2018 (UTC)Reply

@user:Meenakshi nandhini, തലക്കെട്ട് മാറ്റുന്നതിൽ കാണിക്കുന്ന ഉത്സാഹം ലയനപ്രക്രിയയിൽ ഞാൻ കാണിക്കുന്നില്ല എന്നതു സത്യമാണ്. കാരണം ലേഖനങ്ങളുടെ തലക്കെട്ട് മാറ്റുന്നത് എളുപ്പമാണ്. ലേഖനങ്ങൾ ലയിപ്പിക്കുക എന്നത് താരതമ്യേന പ്രയാസമുള്ള കാര്യമാണ്. അജിത്ത് കൊല്ലം എന്ന ലേഖനത്തിന്റെ തലക്കെട്ട് കൊല്ലം അജിത്ത് എന്നാക്കി മാറ്റുന്നത് എന്തുകൊണ്ടാണെന്ന് അതിന്റെ സംവാദം താളിൽ വ്യക്തമാക്കിയിരുന്നതാണ്. തലക്കെട്ട് മാറ്റുന്നത് എളുപ്പമുള്ള കാര്യമായതിനാൽ അത് അപ്പോൾ തന്നെ ചെയ്തു. ആ ലേഖനം സൃഷ്ടിച്ചവരുടെ സംഭാവനകളെ മാനിക്കുന്നതുകൊണ്ടാണ് ചർച്ച നടത്തിയ ശേഷം തലക്കെട്ടു മാറ്റിയത്. വിക്കിപീഡിയയിൽ ധാരാളം ലേഖനങ്ങൾ ലയിപ്പിക്കാൻ കിടക്കുന്നുണ്ടെന്നറിയാം. പല ലേഖനങ്ങളിലും wikidata ചേർക്കാനുമുണ്ടാകും. ഈ ലേഖനങ്ങൾ എന്റെ ശ്രദ്ധയിൽപ്പെടുന്നതിനനുസരിച്ച് wikidata ചേർത്തുവിടാറുണ്ട്. പൊതുവെ ഇത്തരം എളുപ്പമുള്ള ജോലികൾ ചെയ്യാനാണ് എനിക്കിഷ്ടം. ഇതൊരു പോരായ്മയാണെന്നറിയാം. ടൈപ്പുചെയ്യാനുള്ള മടികൊണ്ട് പല കാര്യങ്ങളും direct ആയി പറയുന്നത് എന്റെ ഒരു ശീലമാണ്. അങ്ങനെ പറയുന്നതുകൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. വിക്കിപീഡിയയിലെ ഓരോ ലേഖകരുടെയും സംഭാവനകളെ ബഹുമാനത്തോടെയാണ് ഞാൻ കാണുന്നത്. എങ്കിലും വിക്കിനയങ്ങൾക്കു കൂടുതൽ മുൻഗണന കൊടുക്കാറുണ്ട്. കൊക്ക് ലേഖനത്തെ വിക്കിഡേറ്റയിൽ ബന്ധിപ്പിക്കാഞ്ഞത് ആ ലേഖനമെഴുതിയവരുടെ ഉത്തരവാദിത്വമില്ലായ്മയാണ് എന്നൊക്കെ പറഞ്ഞതു ശരിയാണെന്നു തോന്നിയില്ല. അതിനാലാണ് Search ചെയ്തു നോക്കണമെന്നൊക്കെ ഞാൻ മുകളിൽ പറഞ്ഞത്. ഒരേ വിഷയത്തെക്കുറിച്ചുള്ള ഒന്നിലധികം ലേഖനങ്ങളെ ലയിപ്പിക്കുക എന്നത് ഇവിടുത്തെ ഒരു കീഴ്‌വഴക്കമാണല്ലോ ! അതിനാൽ ഈഗ്രറ്റ് എന്ന ലേഖനത്തെ കൊക്ക് എന്ന ലേഖനവുമായി ലയിപ്പിക്കണമെന്ന നിർദ്ദേശത്തെ അനുകൂലിച്ചു. ഇതിൽ എനിക്ക് യാതൊരു നിർബന്ധബുദ്ധിയുമില്ലെന്ന് വ്യക്തമാക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 13:47, 8 ഏപ്രിൽ 2018 (UTC)Reply

checkY ചെയ്തു .ലേഖനം ലയിപ്പിച്ചിട്ടുണ്ട്.Akhiljaxxn (സംവാദം) 13:23, 9 ഏപ്രിൽ 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഈഗ്രറ്റ്&oldid=2787780" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഈഗ്രറ്റ്" താളിലേക്ക് മടങ്ങുക.