സംവാദം:ഇടിയപ്പം
നൂല്പ്പുട്ടിനെ ഇടിയപ്പത്തിൽ ലയിപ്പിക്കുക.
- അനുകൂലിക്കുന്നു--സുഗീഷ് 08:09, 21 ഡിസംബർ 2007 (UTC)
ഇടിയപ്പത്തിന്റെ ഇംഗ്ലീഷ് പേര്, String Hopper എന്നാണ്. നൂല്പ്പൂട്ടിന് ആ പേരുമായി സാമ്യമുണ്ട്.Georgekutty 11:11, 9 ഒക്ടോബർ 2008 (UTC)
തലക്കെട്ട് നൂൽപുട്ട് എന്നാക്കി ഇടിയപ്പത്തിന് തിരിച്ച് വിടൽ കൊടുക്കുന്നതല്ലെ ഭംഗി.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 14:51, 15 ജനുവരി 2013 (UTC)
തിരുവിതാംകൂറിലും മലബാറിലും താമസിച്ചിട്ടുണ്ട് എന്ന അനുഭവത്തിൽ പറയുകയാണ്. ഇതിന് തിരുവിതാംകൂറിൽ ഇടിയപ്പം എന്നും മലബാർ മേഖലയിൽ പൊതുവേ നൂൽപ്പുട്ട് എന്നുമാണ് വിളിക്കുന്നത്. പ്രാദേശികപക്ഷം പിടിക്കാൻ ഞാനില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:11, 15 ജനുവരി 2013 (UTC)
അപ്പം താളിൽനിന്നാണ് ഇടിയപ്പത്തിലേക്ക് വരുന്നത്. തലക്കെട്ട് നൂൽപുട്ട് എന്നാക്കി ഇടിയപ്പത്തിന് തിരിച്ച് വിടൽ കൊടുത്താലിത് പുട്ട് വിഭാഗത്തിലേക്ക് മാറ്റേണ്ടിവരും. ഇത് ഒരു അപ്പം ആണെന്നാണെനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് ഈ താള് നിലനിറുത്തി നൂൽപുട്ടിനെ ഇവിടേക്ക് തിരിച്ചുവിട്ട്ത്. Hopper എന്നാല് അപ്പം എന്നാണ്. നൂലപ്പം എന്നും പറയാം. --Ranjithsiji (സംവാദം) 18:08, 15 ജനുവരി 2013 (UTC)
- നൂലപ്പത്തിനെക്കാളും പ്രചാരമുള്ളതും നല്ലതും നൂൽ പുട്ട് ആണ് . തലക്കെട്ടിൽ നിന്ന് തന്നെ ഈ പലഹാരത്തെപ്പറ്റി മാക്സിമം അറിയാൻ സാധിക്കണം എന്നാണ് എന്റെ പക്ഷം.
- ഷെയ്പ്പ് : നൂൽ
- രീതി: ആവിയിൽ ഉണ്ടാക്കുന്നത്. അതായത് പുട്ട്
റ്റു സം അപ് നൂൽ പുട്ട് --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 18:25, 15 ജനുവരി 2013 (UTC)