സംവാദം:ഇടതുപക്ഷം
അരാജകവാദികളെ ഇടതുപക്ഷത്തിൽ പെടുത്താം എന്നതിന് തെളിവില്ലങ്കിൽ അതങ്ങ് മാറ്റുന്നതല്ലേ നന്നാവുക /--വിചാരം 18:46, 9 ഓഗസ്റ്റ് 2009 (UTC)
- തെളിവ് ചേർത്തിട്ടുണ്ട്. -- Kraj 20:00, 9 ഓഗസ്റ്റ് 2009 (UTC)
- ആദ്യത്തെ "തെളിവിൽ" അരാജകത്വവാദികളെപ്പറ്റി ഒന്നുമില്ല. രണ്ടാമത്തേത് തുറക്കുന്നുമില്ല -- റസിമാൻ ടി വി 20:04, 9 ഓഗസ്റ്റ് 2009 (UTC)
- പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റുകളും നക്സൽബാരികളുമൊക്കെ അരാജകത്വവാദികൾ അല്ലെന്നാണോ പറഞ്ഞു വരുന്നത്? അങ്ങനെയാണെങ്കിൽ ആ വാചകത്തിനെ "ഇന്നത്തെ കാലഘട്ടത്തിൽ സോഷ്യലിസ്റ്റുകളെയും, സോഷ്യൽ ഡെമോക്രാറ്റുകളെയും, കുറേ കൂടി റാഡിക്കലായ കമ്മ്യൂണിസ്റ്റുകളെയും, അരാജകത്വവാദികളെയും[1][2], രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഭീകരതയിൽ വിശ്വസിക്കുന്ന ചില പ്രസ്ഥാനങ്ങളെയും ഒക്കെയാണ് ഈ പദം കൊണ്ട് വിളിക്കാറുള്ളത്." എന്നു തിരുത്തട്ടേ? പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റുകളുമൊക്കെ ഇടതുപക്ഷമല്ല എന്നു രസിമാനു അഭിപ്രായമുണ്ടോ? അതോ അവർ അരാജകവാദികളല്ല എന്നാണോ രസിമാൻ പറയുന്നത്? -- Kraj 20:19, 9 ഓഗസ്റ്റ് 2009 (UTC)
- രണ്ടാമത്തെ ലിങ്ക് ശരിയാക്കിയിട്ടുണ്ട് -- Kraj 20:23, 9 ഓഗസ്റ്റ് 2009 (UTC)
ഇടതുപക്ഷമാണ്, പക്ഷെ അരാജകത്വവാദികളല്ല. ഇംഗ്ലീഷ് വിക്കിയിലെ anarchism നിർവചനം നോക്കൂ : Anarchism is a political philosophy encompassing theories and attitudes which consider the state, as compulsory government, to be unnecessary, harmful, and/or undesirable, and favors the absence of the state. ഇതല്ലല്ലോ ഇവരുടെ ഉദ്ദേശ്യം -- റസിമാൻ ടി വി 20:30, 9 ഓഗസ്റ്റ് 2009 (UTC)
- പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റുകളും മറ്റും അരാജകവാദികളിൽ പെടാത്തവരും എന്നാൽ ഇടതുപക്ഷത്തിൽ പെടുന്നവരും ആയ നിലക്ക് ഇവരെക്കൂടി ഉൾപ്പെടുത്തുന്ന വിധത്തിൽ ആ വാചകം വിപുലീകരിക്കണമെന്നാണ് എന്റെ അഭിപ്രായം.
- ഇംഗ്ലീഷ് വിക്കിയിലെ ലെഫ്റ്റ് വിങ്ങ് പൊളിറ്റിക്സ് എന്ന ലേഖനത്തിൽ നിന്നും - "The term was applied to a number of revolutionary movements in Europe, especially socialism, anarchism[3] and communism." അവിടെ അനാർക്കിസം എന്നു പറഞ്ഞതിന്റെ റെഫറൻസും കൊടുത്തിട്ടുണ്ട്, അതു തന്നെ ഇവിടെയും അപ്ലിക്കബിൾ ആണ്.
- അനാർക്കിസം എന്ന ലേഖനത്തിൽ രസിമാൻ ക്വോട്ട് ചെയ്ത വാചകത്തിനു തൊട്ടു താഴെയായി "Anarchism is usually considered to be a radical left-wing ideology" എന്നും കണ്ടു. -- Kraj 22:07, 9 ഓഗസ്റ്റ് 2009 (UTC)
അരാജകത്വവാദികളെ ഇടതുപക്ഷക്കാരെന്നു വിളിക്കാമെന്നോ ഇല്ലെന്നോ ഞാൻ പറയുന്നില്ല. റെഫറൻസ് ശരിയല്ലെന്നേ ഉദ്ദേശിച്ചുള്ളൂ. ആദ്യത്തെ റെഫറൻസ് മാറ്റണം. അരാജകത്വവാദികൾ ഇടതുപക്ഷക്കാരാണെന്ന് നേരിട്ട് പറയുന്ന വല്ല റെഫറൻസൂം വച്ച് വാചകം നിലനിർത്തിക്കൊള്ളൂ -- റസിമാൻ ടി വി 09:45, 10 ഓഗസ്റ്റ് 2009 (UTC)
- താങ്കൾ പറഞ്ഞത് ശരിയാണ്. ആദ്യത്തെ റെഫറൻസ് മാറ്റി. -- Kraj 17:38, 10 ഓഗസ്റ്റ് 2009 (UTC)
പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റുകളും നക്സലൈറ്റുകളുമൊക്കെ കമ്മ്യൂണിസ്റ്റുകളുടെ കൂട്ടത്തിൽ പെട്ടവരാണു്. അരാജകത്വവാദികൾ അല്ല. ഒന്നാം (സോഷ്യലിസ്റ്റ്) ഇന്റർനാഷ്ണലിൽ ഉണ്ടായിരുന്നവിഭാഗമാണിതു്.ഒന്നാം ഇന്റർനാഷ്ണലിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്ന ബക്കുനിൻ അരാജകവാദികളുടെ പ്രമുഖനായിരുന്നു. ഒന്നാം ഇന്റർനാഷ്ണൽ ഈവിഭാഗത്തിന്റെ നിയന്ത്രണത്തിലായിപ്പോകുമെന്നു് ഭയന്നാണു് കാറൽ മാർക്സ് ഇന്റർനാഷ്ണലിനെ മരിയ്ക്കാൻ വിട്ടതു്.-- എബി ജോൻ വൻനിലം സംവാദത്താൾ 10:00, 18 ഡിസംബർ 2009 (UTC)
നില നിൽക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ മാറി പുതിയ സാഹചര്യങ്ങൾ ((വ്യക്തി സ്വാതന്ത്ര്യം , സാമ്പത്തിക, സാമൂഹിക വിപ്ലവം മുതലായവ ) മാറി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ പക്ഷമാണ് ഇടത് പക്ഷം .. അങ്ങനെ നോക്കുമ്പോൾ അരാജക വാദികളും ഇടതുപക്ഷം തന്നെയാണ് /.
അരാജകത്വം എന്നതു ഒരു വാദം മാത്രമാണു
തിരുത്തുകഇടതുപക്ഷം=അരാജകവാദികൽ എന്നു പറയുന്നതു ഇസ്ലാം=മതമൗലികവാദം ജഡ്ജിമാർ=അഴ്മതിക്കാർ എന്നൊക്കെ പറയുന്നതിനു തുല്യമാണു. ഇത്തരത്തിലുള്ള നൂറുകണക്കിനു വാദങ്ങളും ആക്ഷേപങ്ങളും തെളിവുകളായി നിരത്താം. ഇക്കാലത്തു ഇടതുപക്ഷം എന്നതു സ്വീകരിക്കുന്ന നിലപാടുകലുടെ അടിസ്ഥാനത്തിലാണു നിർവ്വചിക്കുന്നത്. കേട്ടിട്ടില്ലേ ഇടതുപക്ഷ തീവ്രവാദം വലതുപക്ഷ അവസരവാദം എന്നൊക്കെ. എനിക്കറിയാവുന്നതു സാദരണക്കാരന്റെ പക്ഷമാണു ഇടതുപക്ഷമെന്നാണു. പല ഇസ്ലാമിക ഭീകര സംഘടനകളും അരാചകത്വം സൃഷ്ടിച്ചിട്ടില്ലേ.. ഗുജ്രാത്തു പോലുള്ള സംസ്ഥാനങ്ങളിൽ വർഗ്ഗീയ ആക്രമണങ്ങൾ നടന്നപ്പോൾ പ്രാദേശിക തലത്തിൽ ഉണ്ടാക്കിയത് അരാജകത്വമല്ലാതെന്താണു? അപ്പോൾ ഇസ്ലാമിക ഭീകര സംഘടനകൾ=വർഗ്ഗീയ വാദികൾ=ഇടതുപക്ഷം എന്നു പറയാനാകുമോ? എനിക്കു തോന്നുന്നു ഫാസിസം നാസിസം വലതു-പക്ഷം മതമൗലിക വാദം ആര്യൻസ് നക്സലിസം യാഥാസ്ഥിക/മൗലികവാദം സ്ത്രീപക്ഷവാദം എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ കൂടി വിവരിക്കേണ്ടിവരുമെന്നു..... ഒരാളുടെ ആശയങ്ങളും വാദങ്ങളും സമർത്ഥിക്കാനുള്ള വേദിയാണോ വിക്കിപീഡിയ? --ജാസിഫ് 20:31, 26 ഫെബ്രുവരി 2011 (UTC)
- ഇടതുപക്ഷം=അരാജകവാദികൽ എന്നു പറയുന്നതു - അങ്ങനെ ആരും പറഞ്ഞില്ല. അതുകൊണ്ടുതന്നെ അങ്ങനെ പറയുന്നത് തെറ്റാണെന്ന് സമർത്ഥിക്കാൻ താങ്കൾ എഴുതിയ കഥ ഇവിടെ അനുചിതവുമാണ്. ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള അതേപടി തർജ്ജമയാണത്, അതിനു തെളിവും കൊടുത്തിരുന്നു. ആദ്യം പോയി ഇംഗ്ലീഷ് വിക്കിയിലെ ലേഖനം വായിച്ചിട്ടു വരൂ. --Kraj 16:29, 3 മേയ് 2011 (UTC)
രണ്ടു തരം രാഷ്ട്രീയമാണ് പ്രധാനമായും ലോകത്ത് നിലവിലുള്ളത്. ഇടതും വലതും. അരാജകത്വം ഇടതുചേരിയിലാണെങ്കിൽ ഫാസിസവും നാസിസവും വലതുചേരിയിലാണ്. Post-left politics അരാജകത്വമാണെങ്കിൽ Far-right politics ഫാസിസമാണ്. അതുകൊണ്ട് അരാജകത്വവാദികളെ ഇടതുപക്ഷമായി കാണാം. ഫാസിസ്റ്റുകളെ വലതുപക്ഷമായും കാണാം. https://en.wikipedia.org/wiki/Post-left_anarchy https://en.wikipedia.org/wiki/Far-right_politics --117.216.86.148 19:18, 3 ജൂലൈ 2016 (UTC)