സംവാദം:ആവാസ വിജ്ഞാനം
Latest comment: 13 വർഷം മുമ്പ് by Johnson aj in topic തലക്കെട്ട്
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Ecology » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
തലക്കെട്ട്
തിരുത്തുകപരിസ്ഥിതി ശാസ്ത്രം എന്നു പോരെ ?--Anoopan| അനൂപൻ 11:12, 14 ജനുവരി 2010 (UTC)
- പോരാ Environmental science ആയി പോകും.. അതല്ലിതെന്നാണ് എന്റെ വിശ്വാസം. en:Ecology നോക്കുക...! --എഴുത്തുകാരി സംവദിക്കൂ 11:15, 14 ജനുവരി 2010 (UTC)
- ഇതെന്തൊരു പരിത(ഹ)സ്ഥിതി! ഇതുവരെ കേട്ടിട്ടില്ല. പരിസ്ഥിതിശാസ്ത്രം Environmental Science തന്നെ. Ecology-ക്ക് പ്രകൃതിശാസ്ത്രം, ആവാസവിജ്ഞാനം എന്നൊക്കെ കണ്ടിട്ടുണ്ട്. പ്രകൃതിശാസ്ത്രത്തെ പ്രാകൃതികശാസ്ത്രത്തിലേക്ക് തിരിച്ചത് ശരിയല്ലെന്നുതോന്നുന്നു. en:Natural history എന്ന അർത്ഥത്തിലും ഇവിടെ പ്രകൃതിശാസ്ത്രം കാണുന്നു. തൽക്കാലം അന്വേഷിക്കാൻ പുസ്തകങ്ങൾ കയ്യിലില്ല. എന്തായാലും അനാവശ്യമായി ഇത്തരം പദനിർമ്മിതി ഒഴിവാക്കണം--തച്ചന്റെ മകൻ 18:37, 14 ജനുവരി 2010 (UTC)
- ആവാസവിജ്ഞാനം കൂടുതൽ യോജിക്കുമെന്ന് കരുതുന്നു -- റസിമാൻ ടി വി 18:49, 14 ജനുവരി 2010 (UTC)
പരിത(ഹ)സ്ഥിതി! ഇതുവരെ കേട്ടിട്ടില്ല. ഇതൊന്നു മാറ്റിക്കൂടെ ?. വാക്കുകൾ ,അർത്ഥം ഉൾക്കൊള്ളുന്നതും ലഘുവായിരിക്കുന്നതുമല്ലേ നല്ലത് ? അങ്ങിനെ എങ്കിൽ, Raziman പറഞ്ഞ ആവാസവിജ്ഞാനം ആണ് ecology യ്ക്കുള്ള യുക്തിസഹമായ പരിഭാഷ. ആവാസ വ്യവസ്ഥയിലെ, ജീവസ്വാധീനങ്ങളാണ് Bionomics . ഭൌതീക, സാമൂഹിക സ്വാധീനങ്ങൾ കൂടി ഉൾക്കൊള്ളുമ്പോൾ അത് Ecology : എല്ലാം ഉൾക്കൊള്ളുന്ന ആവാസവിജ്ഞാനം ആയി. --Johnson aj 14:46, 21 ജൂൺ 2011 (UTC)