സംവാദം:ആരാധനക്രമ വർഷം
Latest comment: 11 വർഷം മുമ്പ് by Viswaprabha in topic തലക്കെട്ട്
തുല്യമായ ഇംഗ്ലീഷ് താളിൽ ധാരാളം അവലംബങ്ങളുണ്ട്. ഇവിടെ അവലംബങ്ങളേയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 03:51, 27 ഡിസംബർ 2012 (UTC)
തലക്കെട്ട്
തിരുത്തുകആരാധനാക്രമവർഷം എന്ന് തലക്കെട്ട് മാറ്റേണ്ടേ? --സിദ്ധാർത്ഥൻ (സംവാദം) 14:28, 7 ഫെബ്രുവരി 2013 (UTC)
- ആരാധനം+ക്രമം = ആരാധനക്രമം എന്നുതന്നെയാണു് വരേണ്ടതു്. 'ആരാധിക്കൽ' എന്ന പ്രവൃത്തിയുടെ ക്രിയാനാമം ആരാധനം, ആ പ്രവൃത്തികൊണ്ട് ഉണ്ടായിത്തീരുന്ന സംഗതി/ഫലം ആരാധന. (സംസ്കൃതത്തിലും ആരാധനാ അല്ല എന്നുമോർമ്മിക്കണം).
സമാനമായ ഉദാഹരണങ്ങൾ:
- കളി (ക്രീഡ - പന്തുകളി, കഥകളി തുടങ്ങിയവ)-- കളിയ്ക്കൽ (ക്രീഡനം),
- സേവ, സേവനം
- സാധാരണ, സാധാരണം
മലയാളത്തിൽ ഇത്തരം വാഗ്ഭേദങ്ങൾ തമ്മിലുള്ള നേരിയ അർത്ഥവ്യത്യാസം പലപ്പോഴും പ്രകടമല്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 06:59, 16 ഫെബ്രുവരി 2013 (UTC)