ആയുർവ്വേദം-കപടശാസ്ത്രമോ

തിരുത്തുക

@Irshadpp:, ആയുർവേദം എന്ന ലേഖനത്തിൽ, //ആധുനികശാസ്ത്രം ആയുർവേദത്തെ കപടശാസ്ത്രമായാണ് കണക്കാക്കുന്നത്// എന്നത് സ്ഥാപിക്കാനായി ഇവിടെ [1] താങ്കൾ ചേർത്ത അവലംബങ്ങൾ കണ്ണി പ്രവർത്തിക്കാത്തവയോ അതല്ലെങ്കിൽ അത്തരമൊരു പരാമർശമില്ലാത്തവയോ ആണല്ലോ? ഇത് പരിശോധിക്കുമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} 09:04, 6 ഒക്ടോബർ- 2020 (UTC)

The theory and practice of Ayurveda is pseudoscientific എന്ന വരികൾക്ക് ഇംഗ്ലീഷ് ലേഖനത്തിൽ കൊടുത്തിട്ടുള്ള അവലംബങ്ങളാണ് അവ. ഞാൻ അത് വിവർത്തനം ചെയ്തപ്പോൾ അങ്ങനെത്തന്നെ വിവർത്തനം ചെയ്യുന്നതിന് പകരം ഒന്ന് ലഘൂകരിച്ചതാണ്. ഇംഗ്ലീഷിൽ കപടശാസ്ത്രമാണ് എന്ന് വ്യക്തമായി പറയുകയാണ് ചെയ്യുന്നത്. ലിങ്കുകൾ പ്രവർത്തിക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഉദ്ധരണികൾ ഉള്ളതാണല്ലോ. --Irshadpp (സംവാദം) 10:01, 6 ഒക്ടോബർ 2020 (UTC)Reply
ആയുർവ്വേദത്തിന്റെ തിയറിയും പ്രയോഗവും കപടശാസ്ത്രമാണ് എന്നാണ് നേർക്കുനേരെയുള്ള പരിഭാഷ. അങ്ങനെ മാറ്റണമെങ്കിൽ മാറ്റാം. ലിങ്ക് വർക്ക് ചെയ്യുന്നുണ്ടല്ലോ. ഏത് ലിങ്കാണ് പ്രവർത്തിക്കാത്തത് എന്ന് വ്യക്തമാക്കിയാൽ പരിശോധിക്കാം. മൂന്ന് അവലംബങ്ങളും എനിക്ക് തുറക്കാൻ കഴിയുന്നുണ്ട്. അവയിൽ ആ വരികളുടെ (കപടശാസ്ത്രമാണ് എന്നതിന്റെ) സ്ഥിരീകരണവുമുണ്ട്.--Irshadpp (സംവാദം) 10:26, 6 ഒക്ടോബർ 2020 (UTC)Reply
@Irshad, //ആധുനികശാസ്ത്രം ആയുർവേദത്തെ കപടശാസ്ത്രമായാണ് കണക്കാക്കുന്നത്// എന്നൊരു വാക്യം ശരിയോ എന്നതാണെന്റെ സംശയം. Pseudoscience: The Conspiracy Against Science എന്നൊരു പുസ്തകത്തിലെ പരാമർശത്തെ മാത്രം അടിസ്ഥാനമാക്കി ആധുനികശാസ്ത്രം ആയുർവേദത്തെ കപടശാസ്ത്രമാണ് എന്ന് എഴുതിയാൽ ആധുനികശാസ്ത്രം മുഴുവനായും ശത്രുസ്ഥാനത്താവില്ലേ? അത്തരമൊരു ഉറപ്പിച്ച് സ്ഥാപിക്കലൊന്നും ആധുനികശാസ്ത്രം ചെയ്തതായി കാണാനുമില്ല. Chapter 1: Thinking about psychiatry എന്ന ലിങ്കിൽ, അങ്ങനെ വ്യക്തമായൊരു കുറ്റപ്പെടുത്തലും എനിക്ക് കാണാനായില്ല. psychiatry യെക്കുറിച്ചാണ് അതിൽ പ്രതിപാദിക്കുന്നത്. മൂന്നാമത്തെ കണ്ണി (Quack, Johannes (2011). Disenchanting India: Organized Rationalism and Criticism of Religion in India. Oxford University Press. pp. 213, 3. ISBN 9780199812608.) പരിശോധിക്കാനുമാവുന്നില്ല. അവലംബമില്ലാത്ത ഒരു അഭിപ്രായപ്രകടനത്തിന് നാം ആധികാരികത നൽകാതിരിക്കുന്നതല്ലേ നന്ന്? ഒന്നുകൂടി പരിശോധിക്കാമോ? സംശയനിഴലിലാണെങ്കിൽ, അതങ്ങ് ഒഴിവാക്കാം.  - --Vijayan Rajapuram {വിജയൻ രാജപുരം} 11:11, 6 ഒക്ടോബർ 2020 (UTC)Reply
en:Ayurveda ഒന്ന് പരിശോധിക്കുന്നത് നന്നാവും. അവിടെ നിരവധി പരാമർശങ്ങൾ ഇത്തരത്തിൽ കാണാം. ആയുർവ്വേദത്തിന്റെ തത്വവും പ്രയോഗവും കപടശാസ്ത്രത്തിലധിഷ്ടിതമാണ് എന്ന് തിരുത്തിയാൽ ഇംഗ്ലീഷ് ലേഖനവുമായി പൊരുത്തപ്പെടും. മലയാളം ലേഖനത്തിൽ നിന്ന് മാത്രം ഒഴിവാക്കപ്പെടുന്നത് കൊണ്ട് എന്താണ് പ്രയോജനം. --Irshadpp (സംവാദം) 12:32, 6 ഒക്ടോബർ 2020 (UTC)Reply
  • ഇംഗ്ലീഷ് വിക്കിയിലുണ്ടെന്ന് കരുതി മാത്രം ഇവിടെ ചേർക്കാമോ? അവലംബം സാധൂകരിക്കുമെങ്കിൽ ആവാം. അങ്ങനെ വാദിക്കുന്നവർ ഉണ്ടെന്ന് ചേർക്കാം. എന്നാൽ, ആധുനികശാസ്ത്രം അങ്ങനെ സ്ഥാപിക്കുന്നു എന്ന് വേണ്ടതില്ലല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} 13:19, 6 ഒക്ടോബർ 2020 (UTC)Reply

അത്തരത്തിൽ തിരുത്തി Irshadpp (സംവാദം) 15:49, 6 ഒക്ടോബർ 2020 (UTC)Reply

  --Vijayan Rajapuram {വിജയൻ രാജപുരം} 17:33, 6 ഒക്ടോബർ 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ആയുർവേദം&oldid=3453446" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആയുർവേദം" താളിലേക്ക് മടങ്ങുക.