സംവാദം:അവലോസ് പൊടി
ലയനം
തിരുത്തുകഅവലോസ് പൊടി തന്നെയല്ലേ ഉണ്ട ആക്കുന്നത്? (അല്ലേ?) അപ്പോൾ തലക്കെട്ട് അവലോസുണ്ട എന്ന് ആക്ക്യാലോ?--അഭി 15:10, 27 മേയ് 2009 (UTC)
- അത് ശരിയല്ല, അവലോസ് പൊടി കൊണ്ട് അവലോസ് ഉണ്ട ഉണ്ടാക്കുന്നു എന്ന് വച്ച് അവലോസ് പൊടി അവലോസുണ്ട ആകുന്നതെങ്ങിനെയാ. -- Rameshng | Talk 15:29, 27 മേയ് 2009 (UTC)
കുഴിയാന ഒരു ജീവിയല്ല, അത് തുമ്പിയുടെ ലാർവ്വയാണ് എന്ന തത്വപ്രകാരം അവലേസു പൊടി പൂർണ്ണരൂപം പ്രാപിച്ച ഒരു ഭക്ഷണപദാർഥമല്ല,അത് മാവുണ്ടയുടെ ലാർവ്വയാണ് എന്ന് വർണ്യത്തിലാശങ്ക.... noble 19:10, 27 മേയ് 2009 (UTC)
ഉണ്ടയും പൊടിയും ലയിപ്പിക്കണം. പൊടി നനച്ച് ഒന്നിച്ചു പിടിച്ചാൽ ഉണ്ടായമത്. കുഴിയാനയുടെ കാര്യത്തിൽ ഇപ്പോഴും വർണ്ണ്യത്തിലാശങ്കയുള്ളത് അവിടെ ചർച്ച ചെയ്യാമെന്ന് തോന്നുന്നു. --Challiovsky Talkies ♫♫ 03:29, 28 മേയ് 2009 (UTC)
- അവലോസുപൊടി പൊടി മാത്രമായും ഭക്ഷിക്കാനുപയോഗിക്കുന്നുണ്ടെന്നതിനാൽ സ്വതന്ത്രമായ നിലനിൽപ്പിന് സാധ്യതയുണ്ട്. എന്നാൽ ഉള്ളടക്കത്തിന്റെ കുറവ് വേണമെങ്കിൽ ലയനകാരണമാക്കാം. --Vssun (സംവാദം) 04:39, 17 മേയ് 2013 (UTC)
ലിങ്ക്
തിരുത്തുകഇപ്പോൾ അവലോസ് പൊടിക്ക് കമേർഷ്യൽ സൈറ്റിലേക്കുള്ള ലിങ്ക് ഉണ്ട്. അത് സ്പാം ആയി കണക്കാക്കുകയല്ലേ വേണ്ടത്. നിർത്തണോ? --Challiovsky Talkies ♫♫ 10:15, 28 മേയ് 2009 (UTC)
പ്രസ്തുത ലിങ്ക് കൊടുത്തതിന്റെ ഉദ്ദേശ്യ ശുദ്ധി അവലേസു പൊടിയെ പരിചയപ്പെടുത്തുക എന്നതാണെന്ന് തോന്നുന്നു. മറ്റൊരു പടം ഇല്ലാത്തതിനാൽ തത്കാലം കിടക്കട്ടെ എന്നഭിപ്രായപ്പെടുന്നു. noble 11:18, 28 മേയ് 2009 (UTC)
- മരിച്ച ലിങ്ക് ഒഴിവാക്കി. --Vssun (സംവാദം) 04:39, 17 മേയ് 2013 (UTC)