സംവാദം:അഴകത്ത് പത്മനാഭക്കുറുപ്പ്

Latest comment: 14 വർഷം മുമ്പ് by Binukalarickan

പദ്മനാഭൻതന്നെയാണ് കൂടുതൽ ശരി. എന്തിനാ തലക്കെട്ടു മാറ്റിയത്?--തച്ചന്റെ മകൻ 13:01, 29 ഒക്ടോബർ 2010 (UTC)Reply

പത്മം=താമര അതല്ലെ കൂടുതൽ ശരി? ഇത് ഒരു പേരായതിനാൽ ആളുകൾ ഇഷ്ടം പോലെ എഴുതാറുണ്ട് ചില സ്ഥലങ്ങളിൽ പത്മനാഭനെ പദ്മനാഭൻ എന്നും എഴുതിക്കാണാറുണ്ട്. പക്ഷെ പേരിന്റെ വ്യുൽ‌പ്പം നോക്കുകയാണങ്കിൽ പത്മനാഭൻ ആണ് അനുയോജ്യം. --കിരൺ ഗോപി 13:51, 29 ഒക്ടോബർ 2010 (UTC)Reply
താമര ആഭരണമായി ധരിച്ചവൻ ആണോ....പത്മനാഭൻ തന്നെ നല്ലത്--♔ കളരിക്കൻ ♔ | സംവാദം 14:04, 29 ഒക്ടോബർ 2010 (UTC)Reply

പദ്മമോ പത്മമോ ശരി എന്നതാണ് ചോദ്യം എന്ന് കരുതുന്നു. തച്ചന്റെ മകന് കൂടുതൽ അറിയുമല്ലോ --റസിമാൻ ടി വി 14:13, 29 ഒക്ടോബർ 2010 (UTC)Reply

പത്മം ദ്രാവിഡവും, പദ്മം സംസ്കൃതരീതിയുമല്ലേ? ശരദ്, ശരത് പോലെ. പ്രസ്തുത വ്യക്തി ഉപയോഗിച്ചിരുന്ന രീതിയിൽത്തന്നെ ഉപയോഗിക്കുക എന്നതാണ് ഉചിതം. --Vssun (സുനിൽ) 14:45, 29 ഒക്ടോബർ 2010 (UTC)Reply

വ്യക്തിയുടെ പേരായതിനാൽ അവരവർ ഇഷ്ടം പോലെ ഉപയോഗിച്ച് കാണാറുണ്ട്, ഉചിതം ഏതൊ അതിലേക്ക് തലക്കെട്ടാകാം --കിരൺ ഗോപി 14:51, 29 ഒക്ടോബർ 2010 (UTC)Reply

പദ്മശബ്ദമാണ് സംസ്കൃതത്തിൽ. (ദേവനാഗരിയിൽ पद्म / पद्मम् എന്നൊക്കെ ഹിന്ദിയിലും മറ്റു ഭാഷകളിലും എഴുതുന്നു ഗൂഗ്‌ൾ). 'പദ്' ശബ്ദം നിൽപ്പ്, നടപ്പ് തുടങ്ങിയവയെക്കുറിക്കുന്നതാണ് / കാലുമായി ബന്ധപ്പെട്ടതാണ്. 'മം' എന്ന പദത്തിന് ജലം എന്ന് അർഥമുണ്ട്. പദ്മത്തിന് വെള്ളത്തിൽ സ്ഥിതിചെയ്യുന്നത് എന്നാണ് അർഥം (എന്നാണ് എന്റെ ധാരണ). മലയാളത്തിൽ പത്മം എന്ന് നൂറ്റാണ്ടുകളായി എഴുതിവരുന്നതാണ്. അതിനാൽ സാധുവാണ്. നിരുക്തിയല്ലല്ലോ വാക്കിനെയും അർഥത്തെയും തീരുമാനിക്കുന്നത് :). ഇത്തരം നിയമങ്ങൾ സൂക്ഷ്മമായി പാലിച്ചിട്ട് ഒന്നും കിട്ടാൻ പോകുന്നില്ല, മാനകീകരണത്തിന് ചിലത് സ്വീകരിക്കാമെന്നല്ലാതെ.
ദ്' ആണോ 'ത്' ആണോ എന്ന് മനസ്സിലാക്കൻ ആത്മ, പദ്മ എന്നീ പദങ്ങളുടെ ലിപ്യന്തരം നോക്കിയാൽ മതി: atma, padma എന്നിങ്ങനെയല്ലേ എഴുതുന്നത്?
പദ്മനാഭൻ നാഭിയിൽ പദ്മമുള്ളവൻ (യാരോ അവൻ) ആണ്. ബഹുവ്രീഹി :)--തച്ചന്റെ മകൻ 15:31, 29 ഒക്ടോബർ 2010 (UTC)Reply

അപ്പോൾ പത്മനാഭ സ്വാമിക്ഷേത്രം, പത്മശ്രീ എന്നുള്ളവ ? --കിരൺ ഗോപി 15:55, 29 ഒക്ടോബർ 2010 (UTC)Reply

പൊതുശൈലി വേണോ എന്ന് തീരുമാനിക്കണം. പദ്മം പത്മമാക്കിയതുകൊണ്ട് കമന്റിയതാണ്. ആൾക്കാരുടെ പേരിലൊഴികെ പദ്മംതന്നെ സ്വീകരിക്കുന്നതല്ലേ നല്ലത്.
വ്യക്തികളുടെ കാര്യത്തിൽ സുനിൽ പറഞ്ഞതുപോലെ ആവാം. പത്മരാജൻ, ടി. പത്മനാഭൻ എന്നിങ്ങനെ പൊതുവേ ഉപയോഗിച്ചുകാണുന്നതിനാൽ അവ അങ്ങനെയാകട്ടെ. പക്ഷേ, ഇത് പലപ്പോഴും ബുദ്ധിമുട്ടാണ്. നമ്മുടെ പേർ നമ്മെക്കാളും ഉപയോഗിക്കുന്നത് മറ്റുള്ളവരാണ്. കുട്ടികൃഷ്ണമാരാർ തന്റെ പേർ സന്ധിനിയമപ്രകാരം 'കുട്ടിക്കൃഷ്ണമാരാർ' എന്നാകണമെങ്കിലും തന്നെ നാമകരണം ചെയ്ത 'കുട്ടികൃഷ്ണൻ' എന്നുതന്നെ ഉപയോഗിക്കും എന്ന് തീർച്ചപ്പെടുത്തിയതായി വായിച്ചിട്ടുണ്ട്. പേരിൽ നിർബന്ധം ചുരുക്കം പേർക്കേ കാണൂ. അച്ചുനിരത്തുന്നവനും ഡി.ടി.പി.ക്കാരനുമാണ് വാരിയർ വേണോ വാര്യർ വേണോ എന്നും രാഘവവാ(ര്യ/രിയ)ർ എന്നു വേണോ 'രാഘവ' കഴിഞ്ഞ് ഇട വിടണോ, 'രാമൻനായർ' വേണോ 'രാമൻ നായർ' വേണോ എന്നൊക്കെ തീരുമാനിക്കുന്നത്. ചില സ്ഥാപനങ്ങൾക്ക് അവരുടെ ലിഖിതമോ അലിഖിതമോ ആയ ശൈലികാണും എന്നു മാത്രം. പല വ്യക്തികളുടെയും പേരുകൾ പലേടങ്ങളിൽ പരിശോധിച്ചാൽ ഇത് ബോധ്യമാകും. പേരിന്റെ ഉടമസ്ഥന് പ്രത്യേകിച്ച് നിർബന്ധമില്ലാത്തിടത്ത് ഒരു പൊതുശൈലി പുസ്തകപ്പെടുത്തുന്നതാണ് ഭേദം. --തച്ചന്റെ മകൻ 16:35, 29 ഒക്ടോബർ 2010 (UTC)Reply

പേരുകളുടെ കാര്യത്തിലൊഴികെ പൊതുശൈലി വേണമെങ്കിൽ മലയാളികൾ പൊതുവേ ഉച്ചരിക്കുന്ന രീതിയായ പത്മത്തോടാണ് എനിക്ക് മമത. ദകാരം വ്യാപകമല്ലെന്ന് വിചാരിക്കുന്നു. --Vssun (സുനിൽ) 02:42, 30 ഒക്ടോബർ 2010 (UTC)Reply

പദ്മനാഭ & പത്മനാഭ , പദ്മ പത്മ. പദ്മശ്രീ എന്ന പേരിലുള്ള പുരസ്കാരം കുറേയിടത്ത് പത്മശ്രീ എന്നായത് 'ത്മ' എന്ന കൂട്ടെഴുത്ത് മലയാളത്തിലുള്ളതിന്റെ സൗകര്യം പരിഗണിച്ചായിരിക്കണം; പത്മനാഭനും. ത്ഭ എന്ന തെറ്റായ കൂട്ടെഴുത്തും ഇവിടെയുണ്ട്. 'ത്ഭ' എന്ന് ഉച്ചാരണം സാധ്യമല്ല. ശ്വാസിയായ 'ത'യും നാദിയായ 'ഭ'യും തമ്മിൽ ചേരില്ല. ഖരാതിഖരങ്ങളും ഊഷ്മാക്കളും മൃദുഘോഷങ്ങളുമായി ചേരില്ല. ഉത്കടം, ഉദ്ഘാടനം. ഉത്പത്തി, ഉദ്ഭവം എന്നിവയാണ് ശരിയായ ശരി. ചില നിയമങ്ങളൊക്കെ പാലിക്കാൻ പറ്റുമെങ്കിൽ നല്ലതല്ലേ?--തച്ചന്റെ മകൻ 06:16, 30 ഒക്ടോബർ 2010 (UTC)Reply
പദ്മനാഭ, പദ്മ ഇവയ്ക്ക് ഗൂഗിളിൽ കൂടുതൽ സെർച്ച് റിസൽട്ട് വന്നതിന്റെ കാര്യം പിടികിട്ടി. മലയാളത്തിൽ കൂടുതൽ സെർച്ച് റിസൽട്ട് ഉള്ളത് പത്മയ്ക്കാണ്. പദ്മിനി എന്നും ധാരളമായി ഉപയോഗിച്ച് കാണുന്നുണ്ട്. --കിരൺ ഗോപി 07:21, 30 ഒക്ടോബർ 2010 (UTC)Reply
ബഹുവ്രീഹി അനുസരിച്ച്, പദ്മം നാഭിയിലുള്ളവൻ ആണല്ലോ പദ്മനാഭൻ, പദ്മം ആണോ പത്മം ആണോ എന്ന് മാത്രം കണ്ടെത്തണം...--♔ കളരിക്കൻ ♔ | സംവാദം 09:50, 30 ഒക്ടോബർ 2010 (UTC)Reply
"അഴകത്ത് പത്മനാഭക്കുറുപ്പ്" താളിലേക്ക് മടങ്ങുക.