ഒന്നിലധികം പദങ്ങൾ ചേർന്നു് ഒരു പദമുണ്ടാകുമ്പോൾ മൂലപദങ്ങളിൽനിന്നും വിഭിന്നമായ ഒരു അർത്ഥത്തിനു പ്രാധാന്യം വരുന്ന സമാ‍സം ബഹുവ്രീഹി.

പൂർവ്വപദത്തിനോ ഉത്തരപദത്തിനോ പ്രാധാന്യം ഇല്ലാത്ത സമാസമാണിത്. ഇതിൽ പ്രാധാന്യം എന്തിനെയാണോ, ഏതിനെയാണോ ഉദ്ദേശിച്ചിരിക്കുന്നത് അതിനാണ്. ഇത്തരം സമാസങ്ങളെ ബഹുവ്രീഹി സമാസം എന്ന് പറയുന്നു. പലപ്പോഴും വിശേഷണങ്ങളായാണ് ഈ സമാസം ഉപയോഗിക്കപ്പെടുന്നത്.

ഉദാഹരണങ്ങൾ

തിരുത്തുക
  1. ചെന്താമരക്കണ്ണൻ: ചെന്താമര പോലെ കണ്ണുള്ളവൻ എന്നാണ് പിരിച്ചുപറയുമ്പോൾ കിട്ടുന്നത്. ഇവിടെ ചെന്താമരക്കും കണ്ണിനും പ്രാധാന്യം ഇല്ല. ആർക്കാണോ ഇത്തരം കണ്ണുള്ളത് അയാൾക്കാണ് ഇതിൽ പ്രാധാന്യം. അതുവഴി അദ്ദേഹത്തിൻ്റെ വിശേഷണമായി ഈ പദം മാറുന്നു.
  2. ബഹുവ്രീഹി: ബഹു = വളരെ, വ്രീഹി = നെല്ല്, ബഹുവ്രീഹി = വളരെ നെല്ലു വിളയുന്ന സ്ഥലം.
  3. സ്ഥിരബുദ്ധി: സ്ഥിര = ഉറച്ച, സ്ഥിരബുദ്ധി = ഉറച്ച ബുദ്ധിയുള്ളവൻ.
  4. പങ്കജാക്ഷി: പങ്കജം = താമര, അക്ഷി = കണ്ണ്, പങ്കജാക്ഷി = താമരയിതൾ പോലെയുള്ള കണ്ണുകളുള്ളവൾ, സുന്ദരി.

മറ്റു സമാസങ്ങൾ

തിരുത്തുക
  1. തത്പുരുഷൻ
  2. കർമ്മധാരയൻ
  3. അവ്യയീഭാവം
  4. ദ്വന്ദ്വം
"https://ml.wikipedia.org/w/index.php?title=ബഹുവ്രീഹി&oldid=3593199" എന്ന താളിൽനിന്ന് ശേഖരിച്ചത്