ഇവരിൽ നിന്നുള്ള സർക്കാരിന്റെ വരുമാനം പതിനായിരം കോടി രൂപയാണ്.

ഇതു തെറ്റാണെന്നു തോന്നുന്നു. എന്റെ അറിവിൽ അമ്പതോ അറുപതോ കോടി മാത്രമാണ് ശബരിമലയിലെ വരുമാനം. 10,000 കോടി ഒക്കെ ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ കടക്കെണി ഒക്കെ എപ്പോഴേ ഒഴിവായേനേ. :) --Shiju Alex 05:20, 23 മേയ് 2007 (UTC).Reply

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആകെ വരുമാനം 100 കോടി രൂപ മാത്രമാണ്‌. അതു പോലെ ഈ കിട്ടുന്ന മുഴുവൻ പൈസയും സർക്കാരിനല്ല ദേവസ്വത്തിനാണ്‌. ഒരു തെളിവ് തപ്പട്ടെ. --Vssun 08:26, 23 മേയ് 2007 (UTC)Reply

ശാസ്താവ്

തിരുത്തുക

പ്രിയ ശ്രീജിത്ത്,

അയ്യപ്പൻ , ശാസ്താവ് ഇവർ തമ്മിൽ ബന്ധം എന്നു പറയുന്നുണ്ടെങ്കിലും കേരളത്തിലെ ഹൈന്ദവ സമുദായത്തിലെ പ്രമുഖർക്ക് പോലും വ്യക്തമായ നിർവ്വചനം നൽകാനാവാത്ത മൂർത്തിയാണ് ശാസ്താവും അയ്യപ്പനും. പിന്നെ "പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു" ഈ പ്രയോഗം വ്യക്തമല്ല. പിന്നെ ശബരിമല ശാസ്താവിന്റെ ആസ്ഥാനം എന്നത് വ്യക്തമായ ഒരു വിശ്വാസമല്ല. ശാസ്താരൂപങ്ങൾ ഒരുപാട് ഉണ്ട്. ഇത് മാത്രമല്ല. വളരെയധികം സംശയം ശാസ്താവിനെ കുറിച്ചുള്ളതിനാൽ ആണ് ഈ ലേഖനം ഞാൻ എഴുതാതെയുന്നത്. ഇപ്പോഴും എന്നെ സംബന്ധിച്ച് ഒരു വ്യക്തത ശാസ്താവ് എന്ന രുപവുമായി ഇല്ല. ശ്രീജിത്തിന്റെ ലേഖനങ്ങൾ നന്നാവുനുണ്ട്. തെളിവുകളോടെ എഴുതുക.

സ്നേഹാദരവോടെ, --  ജിഗേഷ്  ►സന്ദേശങ്ങൾ  05:28, 23 മേയ് 2007 (UTC)Reply

അയ്യപ്പനും ശാസ്താവും

തിരുത്തുക

ധർമ്മശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. വിഷ്ണുവും ശിവനും ചേർന്നുണ്ടായ് തേജസ്സാണ് ശാസ്താവ്. ആ ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. ശാസ്താവ് ബ്രഹ്മചാരിയല്ല. പൂർണ്ണ, പുഷ്ക്കല എന്നീ ഭാര്യമാരും സത്യകൻ എന്ന പുത്രനും ശാസ്താവിനുണ്ട്.(സ്കാന്ദപുരാണം) എന്നാൽ അവതാരമൂർത്തിയായ അയ്യപ്പൻ ബ്രഹ്മചാരിയാണ്. അതിനാൽ അയ്യപ്പൻ ഒരു കേരളീയദൈവമാണെന്നും ഒരു വാദമുണ്ട്. കേരളത്തിൽ അയ്യപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ കുറവാണ്. ശാസ്താക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങളായി അറിയപ്പെടുകയാണ് ചെയ്യുന്നത്. അത് അയ്യപ്പനും ശാസ്താവും ഒന്നാണെന്നുള്ള തെറ്റിദ്ധാരണയുടെ പുറത്താണെന്നു തോന്നുന്നു. മാത്രവുമല്ല ശബരിമലയിൽ പരശുരാമനാൽ സ്ഥാപിതമായ ശാസ്താക്ഷേത്രം പന്തളം രാജാവിന്റെ പുനരുദ്ധാരണപ്രവർത്തനത്തിനുശേഷം ബ്രഹ്മചാരിയായ അയ്യപ്പന്റെ ക്ഷേത്രമായാണ് അറിയപ്പെട്ടത്.----Mithravishnu 14:56, 21 ജൂലൈ 2010 (UTC)Reply

ശ്രീ ബുദ്ധൻ

തിരുത്തുക

ആണ്‌ ശാസ്താവ്, ലോകാനാർ എന്ന ബുദ്ധനാണ്‌ അയ്യപ്പൻ, അദ്ദേഹത്തിന്റെ ഭാര്യയാണ്‌ താരാദേവി എന്ന മാളികപ്പുറത്തമ്മ. എന്തെങ്കിലും ചിന്തകൾ???? --ചള്ളിയാൻ 14:12, 23 മേയ് 2007 (UTC)Reply

തെളിവുകൾ ഉണ്ട്. എന്നാൽ ചില ബുദ്ധിശൂന്യമായ എതിർ തെളികുകളും ഉണ്ട്. അതാണ്‌ ഞാൻ താമസിക്കുന്നത്. തീർച്ചയായും ലേഖനം നന്നാക്കാം .അതിനു മുന്ന് ഞാൻ വിവരങ്ങൾ ശേഖരികട്ടേ. അല്പം വായനയിലാണ്‌. പിന്നീട് സജീവമാവാം --ചള്ളിയാൻ 14:49, 24 മേയ് 2007 (UTC)Reply

അയ്യൻ എന്ന പദം ആര്യൻ എന്ന സംസ്കൃത പദത്തിൽ(ഉഴുന്നവൻ) നിന്ന് -> അജ്ജൻ എന്ന പാലി പദമുണ്ടായി (ശ്രേഷ്ഠൻ) അതിൽ നിന്നാണ്‌ അയ്യൻ ഉണ്ടായത്. നമ്മൾ അയ്യോ എന്ന് വിളിക്കുന്നതിന്‌ 2000 വർഷങ്ങൾക്ക് മേൽ പാരമ്പര്യമുള്ളതു കൊണ്ടാണ്‌. ബുദ്ധസന്യാസിമരെ അല്ലെങ്കിൽ അക്കാലത്ത് മൂപ്പന്മാരെ അയ്യൻ എന്നാണ്‌ വിളിച്ചരുന്നത്. അയ്യന്മാരിൽ ശ്രേഷ്ഠൻ ആണ്‌ അയ്യപ്പൻ. ശാസ്താവ് എന്നതും ബുദ്ധന്റെ പര്യായമാണ്‌ (ശ്രീബുദ്ധനാവണമെന്നില്ല) ധർമ്മശാസ്താവ് എന്ന് വിളിക്കുന്നത് ധർമ്മം ആണ്‌ ബുദ്ധമതക്കാരുടെ അത്യന്തിക മോക്ഷ (നിർ‌വാണം) മാർഗ്ഗം എന്നതിനാലാണ്‌. ധർമ്മം ശരണം ഗച്ഛാമി ഓർക്കൂ. പിന്നെ ശബരിമലയിൽ പോകുമ്പോൾ മാത്രം ശരണം വിളികൾ വരുന്നതും ബുദ്ധസന്യാസിമാരുടെതു പോലെ 40 ദിവസം വ്രതം എടുക്കുന്നതും ഇതേ പാരമ്പര്യമാണ്‌. അർത്തുങ്കൽ പള്ളി ആദ്യം ബുദ്ധവിഹാരമായിരുന്നു എനനതിന്‌ തെളിവ് ഉണ്ട്. അതിനാലാണ്‌ ഇന്നും അയ്യപ്പന്മാർ ആ ബുദ്ധപ്പള്ളി നിന്നിരുന്ന സ്ഥലത്ത് (അർത്തുങ്കൽ പള്ളിയിൽ വന്ന് ആചാരമര്പ്പിക്കുന്നത്.) ആർക്കും അതിന്റെ കാരണം അറിയില്ലെങ്കിലും ??? --ചള്ളിയാൻ 02:50, 11 ജൂൺ 2007 (UTC)Reply


വിഷ്ണുവിന്റേയും ശിവൻറേയും മകനാണെങ്കിൽ വിഷ്ണുവിൻറെയും ശിവന്റ്റേയും ക്ഷേത്രങ്ങളിൽ സഹ പ്രതിഷ്ഠയായെങ്കിലും കാണേണ്ടതാണ്. മറ്റു ക്ഷേത്രങ്ങളിലെല്ലാം പുറത്താണ് അയ്യപ്പൻ അതായത് പടിഞ്ഞാറേക്ക് നോക്കിയിരിക്കുന്ന തരത്തിൽ (മിക്കയിടത്തും). ബുദ്ധനെ അത്ര വെറുപ്പായിരുന്നിരിക്കണം. എങ്കിലും നാട്ടുകാരുടെ എതിർപ്പ് കാരണം മൊത്തമായും അവഗണിക്കാനാവില്ലായിരുന്നിരിക്കാം. ഇക്കാലത്ത ഇത്തരം ടേക്ക് ഓവറുകൾ ഉണ്ടോ ആവോ? --202.83.55.177 13:42, 5 ജൂലൈ 2007 (UTC)Reply

ഇതിന്റെ ഇംഗ്ലീഷ് തത്സമം കഥ തന്നെയാണ്‌. ഒരൊറ്റ തെളിവുമില്ല. അതൊക്കെ വച്ച് നോക്കിയാൽ മലയാളം എത്ര ഭേദം. --ചള്ളിയാൻ ♫ ♫ 13:58, 8 നവംബർ 2007 (UTC)Reply

അയ്യപ്പന്മാർ കറുത്ത വസ്ത്രം ധരിക്കുന്നതിനു പിന്നിൽ എന്താൺ`??? അതുവും ബുദ്ധമതമായി എന്തെങ്ങിലും? Aruna 14:03, 8 നവംബർ 2007 (UTC)Reply

ബുദ്ധനാവുന്നതിനു മുന്ന് അയ്യപ്പൻ ഒരു മലദൈവമായിരുന്നു.. വേട്ടക്കാര ദൈവം.. ഒരോ മതങ്ങൾ തങ്ങളൂടേതാക്കിയതഅവണം. --ചള്ളിയാൻ ♫ ♫ 17:09, 25 ഏപ്രിൽ 2008 (UTC)Reply

ശബരിമലയിൽ തുളുബ്രാഹ്മണരോ പൂജാരികൾ? ശരിയല്ലന്ന് തോന്നുന്നു.--Arayilpdas 18:37, 8 നവംബർ 2007 (UTC)Reply

കണ്ഠരര്‌ മോഹനര്‌ എന്നൊക്കെയുള്ളത് തുളു ബ്രാഹ്മണരുടേതല്ലേ? എന്തായാലും നമ്പൂതിരിമാരുടേതല്ല. --ചള്ളിയാൻ ♫ ♫ 17:38, 30 ഡിസംബർ 2007 (UTC)Reply

കണ്ഠരര്‌ കുടുംബം ശബരിമല തന്ത്രി കുടുംബം ആണ്. പൂജാരി അല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയമാവലി പ്രകാരം ശബരിമലയിൽ പൂജ ചെയ്യാൻ ഇന്നത്തെ കേരള ബ്രാഹ്മണർക്ക് മാത്രമേ അധികാരമുള്ളൂ.--അനൂപൻ 16:20, 25 ഏപ്രിൽ 2008 (UTC)Reply

അക്കങ്ങൾ

തിരുത്തുക

മലയാളം അക്കങ്ങൾ അറബിക് രീതിയിലാക്കണം ബ്രാക്കറ്റിലിട്ടാലും മതി. --Vssun 04:31, 29 ഓഗസ്റ്റ്‌ 2008 (UTC)

അയ്യപ്പനും ബുദ്ധമതവും
തിരുത്തുക

അയ്യപ്പനും ബുദ്ധമതവും തമ്മിൽ ബന്ധമുണ്ടാവണമെന്നില്ല. മലയാളികളുടെ തനത് വേട്ടദൈവമായിരിക്കാനും മതി. വേട്ടക്കൊരുമകൻ എന്നത് അയ്യപ്പന്റെ പര്യായമാണല്ലോ? നായാട്ട് നിരോധിക്കാതിരുന്ന കാലത്ത് വേട്ടക്കാലം ആരംഭിച്ചിരുന്നത് തുലാമാസം 10നോ 11 നോ (തുലാപ്പത്ത് ) ആയിരുന്നു. ഇന്നും മണ്ഡലകാലം ആരംഭിക്കുന്നത് ഏതാണ്ട് ഈ സമയത്തുതന്നെയാണല്ലോ! കേരളത്തിൽ പല ചെറു മലഞ്ചരിവുകളിലും, ചുരങ്ങൾ ആരംഭിക്കുന്നിടത്തും അയ്യപ്പക്ഷേത്രങ്ങൾ കാണാം. ഇവിടെയൊക്കെ പല ജാതി വിഭാഗങ്ങളിലും പെട്ടവർ പൂജ നടത്തുന്നു. (അയ്യപ്പനെ ആർക്കും പൂജിക്കാം എന്നു കേട്ടിട്ടുണ്ട്). കാലം മാറിവന്നപ്പോൾ വിശ്വാസങ്ങളും മാറി വന്നു. വേട്ടദൈവം ശാസ്താവിന്റെ അവതാരമായിമാറി. പുതിയ ഐതീഹ്യകഥകൾ മെനഞ്ഞുണ്ടാക്കി ജനങ്ങളെ വിശ്വസിപ്പിച്ചു. തലമുറകൾ പിന്നിട്ടപ്പോൾ പഴയ ആചാരങ്ങളും വിശാസങ്ങളും പുതിയവക്കു വഴിമാറി.--Anoop menon 18:31, 20 ജൂലൈ 2010 (UTC)Reply

ഐതിഹ്യം

തിരുത്തുക

പന്തളം രാജവംശത്തിന്റെ പഴക്കം 500 വർഷം (ഏകദേശം),പാലാഴികടഞ്ഞത് എന്തായാലും 500 കൊല്ലം മുമ്പല്ല.. — ഈ തിരുത്തൽ നടത്തിയത് Vijayakumarblathur (സംവാദംസംഭാവനകൾ)

എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല ! അത് വെറുമൊരു ഐതിഹ്യമല്ലേ   --Adv.tksujith (സംവാദം) 16:26, 30 ഒക്ടോബർ 2013 (UTC)Reply

ഐതിഹ്യത്തിലും ഒരു കാലയുക്തിയൊക്കെ വേണ്ടെ?--Vijayakumarblathur (സംവാദം) 16:34, 30 ഒക്ടോബർ 2013 (UTC)Reply

ഐതിഹ്യം യുക്തികൊണ്ട് ന്യായീകരിക്കത്തക്കതല്ല. ബിപിൻ (സംവാദം) 17:04, 30 ഒക്ടോബർ 2013 (UTC)Reply

യുക്തിയുണ്ടായിരുന്നെങ്കിൽ അതിനെ ഐതിഹ്യം എന്ന തലക്കെട്ടിൽ പെടുത്തണമായിരുന്നോ :) --Adv.tksujith (സംവാദം) 17:17, 30 ഒക്ടോബർ 2013 (UTC)Reply

അയ്യപ്പൻ പൂർണ്ണ, പുഷ്കല എന്നീഭാര്യമാരോടൊപ്പമുള്ള പ്രതിമയുടെ ചിത്രം ചേർക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 15:14, 26 ഓഗസ്റ്റ് 2017 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അയ്യപ്പൻ&oldid=2597077" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അയ്യപ്പൻ" താളിലേക്ക് മടങ്ങുക.