സംവാദം:അടോപിക് ഡെർമറ്റൈറ്റിസ്
ആരെങ്കിലും ഈ രോഗം ചികിത്സിച്ച് വികസിപ്പിക്കുമെന്ന പ്രതീക്ഷയിൽ അറിയാവുന്ന ഒരു വരി മാത്രം വ്ഴുതുന്നു--ബിനു (സംവാദം) 19:22, 23 മാർച്ച് 2014 (UTC)
രോഗലക്ഷണങ്ങളൂം പ്രമാണങ്ങളും അസുഖം ബാധിച്ച ചിത്രങ്ങളും എല്ലാം കഴിയുമെങ്കിൽ ചേർക്കുക--ദിനേശ് വെള്ളക്കാട്ട്:സംവാദം 01:48, 24 മാർച്ച് 2014 (UTC)
en:Atopic dermatitis ആണോ ഇതെന്ന് സംശയമുണ്ട്. പക്ഷേ ആ അസുഖം കുട്ടികളിൽ മാത്രം കാണുന്നതല്ല. കരപ്പൻ എന്ന പദം കുട്ടികളിൽ കാണുന്ന ചില രോഗലക്ഷണങ്ങൾക്ക് (പല രോഗങ്ങൾ കാരണം ഉണ്ടാകാവുന്നത്) നൽകിയിരിക്കുന്ന പേരാണോ എന്ന് സംശയമുണ്ട്. ആയുർവേദവിദഗ്ദ്ധരാരെങ്കിലും കൈ വയ്ക്കേണ്ടി വരും. അറ്റോപിക് ഡെർമറ്റൈറ്റിസിനെക്കുറിച്ച് ഒരു ലേഖനം ഞാനുണ്ടാക്കാം. അതാണ് ഇതെങ്കിൽ ഇവിടെ നിന്ന് ഒരു തിരിച്ചുവിടൽ അങ്ങോട്ട് നടത്തിയാൽ മതിയാകും. --അജയ് ബാലചന്ദ്രൻ (സംവാദം) 03:49, 24 മാർച്ച് 2014 (UTC)
ഈ ലേഖനം നോക്കൂ. കരപ്പനെ അറ്റോപിക് എക്സിമ (അറ്റോപിക് ഡെർമറ്റൈറ്റിസ്) ആയാണ് പറയുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:52, 24 മാർച്ച് 2014 (UTC)
കരപ്പൻ തിരിച്ചുവിടലാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:59, 24 മാർച്ച് 2014 (UTC)
"വൃത്തിഹീനമായ സാഹചര്യങ്ങളിൽ വളരുന്നതും പാസ്ചറൈസ് ചെയ്യാത്ത പാൽ കുടിക്കുന്നതുമായ കുട്ടികൾക്ക് ഈ അസുഖം ബാധിക്കാനുള്ള സാദ്ധ്യത കുറവാണ്"- ഇതു ശരിതന്നെയോ? വൃത്തിക്കുറവുകൊണ്ട് രോഗം പ്രതിരോധിക്കപ്പെടുമോ--ബിനു (സംവാദം) 16:14, 28 മാർച്ച് 2014 (UTC)
- അസാദ്ധ്യമായി തോന്നാമെങ്കിലും ഇത് നിരീക്ഷിക്കപ്പെട്ട വസ്തുതയാണ്. ആസ്തമ പോലെയുള്ള ചില അസുഖങ്ങൾ വിരബാധയുള്ള കുട്ടികളിൽ ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. വിരബാധ ഉണ്ടാകത്തക്ക വൃത്തിഹീനത ഈ അസുഖമുൾപ്പെടെയുള്ള ചില അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നാണ് കാണപ്പെടുന്നത്. ലേഖനത്തിലെ പ്രസ്താവനയുടെ ഘടന കൂടുതൽ വ്യക്തതയുണ്ടാക്കുന്ന തരത്തിൽ വേണമെങ്കിൽ മാറ്റാവുന്നതാണ്. --അജയ് (സംവാദം) 02:52, 30 മാർച്ച് 2014 (UTC)