ഷെർലിൻ ചോപ്ര

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ബോളിവുഡ് ചലച്ചിത്രനടിയും മോഡലുമാണ് ഷെർലിൻ ചോപ്ര. ഇവരുടെ യഥാർത്ഥ നാമം മോണ ചോപ്ര എന്നാണ്.[3][4][5][6] പ്ലേ ബോയ് മാസികയ്ക്കുവേണ്ടി ജോലി ചെയ്യുന്നതായി 2012 ജൂലൈയിൽ ഷെർലിൻ ചോപ്ര പ്രഖ്യാപിച്ചിരുന്നു.[7][8] നഗ്നചിത്രങ്ങളോടുകൂടിയ പുറംചട്ടയുമായി പുറത്തിറങ്ങുന്ന പ്ലേബോയ് മാസികയുടെ മുഖചിത്രമാകുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ് ഷെർലിൻ ചോപ്ര.[9][3][4][10] ഇതേത്തുടർന്ന് എം.ടി.വി. സ്പ്ലിറ്റ്സ്വില്ല ടെലിവിഷൻ പരിപാടിയുടെ ആറാം പതിപ്പിൽ പങ്കെടുക്കുവാൻ ഷെർലിനു ക്ഷണം ലഭിച്ചു.[11] നഗ്നതാപ്രദർശനങ്ങളിലൂടെ ശ്രദ്ധ നേടിയ ഷെർലിൻ ചോപ്ര അതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.[12] 2013-ൽ പുറത്തിറങ്ങിയ കാമസൂത്ര 3ഡി എന്ന ചലച്ചിത്രത്തിന്റെ ട്രെയിലറിലും ഇവർ നഗ്നയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[12] ഗായിക എന്ന നിലയിലും പ്രശസ്തയായ ഷെർലിൻ ചോപ്രയുടെ ബാഡ് ഗേൾ എന്ന സംഗീത ആൽബം 2013 ഡിസംബറിൽ പുറത്തിറങ്ങിയിരുന്നു.[13]

ഷെർലിൻ ചോപ്ര
സൗന്ദര്യമത്സര ജേതാവ്
ജനനംമോണ ചോപ്ര
(1984-02-11) 11 ഫെബ്രുവരി 1984  (40 വയസ്സ്)
ഹൈദ്രാബാദ്, ഇന്ത്യ
തൊഴിൽമോഡൽ, നടി, ഗായിക
ഉയരം5 അടി (1.5240000 മീ)*[1]
ഭാരം48 കി.ഗ്രാം
അളവുകൾ34C-24-36[1]
തലമുടിയുടെ നിറംകറുപ്പ്[1]
കണ്ണിന്റെ നിറംതവിട്ടുനിറം[1]
അംഗീകാരങ്ങൾമിസ്സ് ആന്ധ്ര[2]
പ്രധാന
മത്സരം(ങ്ങൾ)
മിസ് ആന്ധ്രാ സൗന്ദര്യ മത്സരം

ആദ്യകാല ജീവിതം

തിരുത്തുക

1984 ഫെബ്രുവരി 11-ന് ഹൈദ്രാബാദിലാണ് ഷെർലിൻ ചോപ്രയുടെ ജനനം. ഇവരുടെ പിതാവ് ഒരു ഡോക്ടറാണ്.[14] സ്റ്റാൻലി ഗേൾസ് ഹൈസ്കൂളിലും സെക്കന്തരാബാദിലെ സെന്റ് ആൻസ് വിമെൻസ് കോളേജിലും പഠനം പൂർത്തിയാക്കിയ ഷെർലിൻ 1999-ൽ നടന്ന മിസ് ആന്ധ്രാ സൗന്ദര്യ മത്സരത്തിൽ വിജയിയായി.[2][15]

ചലച്ചിത്രജീവിതം

തിരുത്തുക

ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് ഷെർലിൻ ചോപ്ര അഭിനയരംഗത്തേക്കു കടന്നുവരുന്നത്. ടൈംപാസ് (2005), റെഡ് സ്വാസ്തിക് (2007), ഗെയിം (2007) എന്നിവയാണ് ഇവർ അഭിനയിച്ച പ്രധാന ബോളിവുഡ് ചലച്ചിത്രങ്ങൾ. എ ഫിലിം ബൈ അരവിന്ദ് എന്ന തെലുങ്ക് ചലച്ചിത്രത്തിലും ഇവർ അഭിനയിച്ചു.[16] ബിഗ് ബോസ് എന്ന ടെലിവിഷൻ പരമ്പരയിൽ മത്സരാർത്ഥിയായെങ്കിലും 27-ആം ദിവസം പുറത്തുപോകേണ്ടിവന്നു.[17][18]

2013-ൽ രൂപേഷ് പോൾ സംവിധാനം ചെയ്ത കാമസൂത്ര 3ഡി എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാൻ അവസരം ലഭിച്ചു. ഷെർലിൻ ചോപ്ര നായികയായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ 66-ആമത് കാൻസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയുണ്ടായി.[19][20] ചിത്രത്തിന്റെ നിർമ്മാണം പിന്നീട് മന്ദഗതിയിലാവുകയും 2016 ജൂൺ മാസത്തോടെ ചിത്രത്തിൽ നിന്നു പിന്മാറുന്നതായി ഷെർലിൻ പ്രഖ്യാപിക്കുകയും ചെയ്തു.[21]

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2002 Vendi Mabbu ദിവ്യ തെലുങ്ക്
2002 യൂണിവേഴ്സിറ്റി തമിഴ്
2002 ബീപ്പർ ഇന്ത്യൻ നാനി ഇംഗ്ലീഷ്
2005 എ ഫിലിം ബൈ അരവിന്ദ് നിരുപമ തെലുങ്ക് ആദ്യ തെലുങ്ക് ചിത്രം
2005 ടൈം പാസ് ജെനി ഹിന്ദി
2005 ദോസ്തി : ഫ്രണ്ട്സ് ഫോർ എവർ ലീന ബറൂച്ച ഹിന്ദി
2006 ജവാനി ദിവാനി: എ യൂത്ത്ഫുൾ ജോയിറൈഡ് മോണ ഹിന്ദി
2006 സംതിങ് സ്പെഷ്യൽ മോണ തെലുങ്ക്
2006 നോട്ടി ബോയ് സോണിയ ഹിന്ദി
2007 ഗെയിം ടീന ഹിന്ദി
2007 റഖീബ് ഹിന്ദി
2007 റെഡ് സ്വാസ്തിക് അനാമിക/സീനത്ത് ഹിന്ദി
2009 ദിൽ ബോലെ ഹഡിപ്പ സോണിയ സലൂജ ഹിന്ദി
2014 കാമസൂത്ര 3ഡി കാമ ദേവി ഇംഗ്ലീഷ് പൂർത്തിയായില്ല[21]
2016 വജാ തും ഹോ ഹിന്ദി Special Appearance In the Song "Dil Mein Chhuppa Loonga" alongside Rajneesh Duggal
2017 Maya Maya Hindi Short Film Directed By /Written By /Produced By Sherlyn Chopra[22]

ടെലിവിഷൻ

തിരുത്തുക
Year Title Role
2009 Bigg Boss (Season 3) Contestant[23]
2013 MTV Splitsvilla (Season 6) Host
Year Title
2007 Outrageous-End of the Beginning
2009 Dard-e-Sherlyn
2013 Bad Girl ft. Ikka Singh
  1. 1.0 1.1 1.2 1.3 "Sherlyn Chopra on Playboy". Archived from the original on 2018-03-19. Retrieved 2018-03-01.
  2. 2.0 2.1 "Sherlyn won a beauty contest, she added as a caption "When I waz crowned Miss Andhra Pradesh.....'".
  3. 3.0 3.1 "Sherlyn Chopra - First Indian Woman Nude for Playboy". snadgy.
  4. 4.0 4.1 "Sherlyn Chopra Hot Playboy Model 32 Sexy Pics Semi-Nude HD Photos". in.sfwfun.com. Archived from the original on 2019-05-26. Retrieved 2019-08-12.
  5. "15 Nude PLAYBOY Photos of Hot Bollywood Star Sherlyn Chopra - UNCENSORED & Sexy Indian Part-2". Reckon Talk. Archived from the original on 2018-03-23. Retrieved 2018-03-01.
  6. "The Official Facebook Sherlyn Chopra site". Sherlyn Chopra. Retrieved 8 July 2011.
  7. "Sherlyn Chopra shoots for Playboy". NDTV. 17 July 2013. Archived from the original on 2015-08-06. Retrieved 2018-03-01.
  8. "Sherlyn Chopra's Playboy photoshoot pics finally out". India Today. 14 August 2014.
  9. "Sherlyn Chopra nude pics released by Playboy on 15th August; Sunny Leone has competition? : MagnaMags". magnamags.com.
  10. "Sherlyn Chopra goes Naked to ride on Horseback". Bihar Prabda. 20 September 2013. Archived from the original on 2015-04-13. Retrieved 2018-03-01.
  11. "Sherlyn Chopra to host the sixth season of MTV Splitsvilla". IBN Live. 23 April 2013. Archived from the original on 2013-04-13. Retrieved 23 April 2013.
  12. 12.0 12.1 "നഗ്നയായി തൂണില്കയറിയ ഷെര്ലിന് ചോപ്ര". Film beat. 2013-10-19. Archived from the original on 2018-03-01. Retrieved 2018-03-01.
  13. "Sherlyn Chopra's new Music Video Bad Girl goes Viral". Biharprabha News. Retrieved 4 January 2014.
  14. Staff Reporter (23 July 2012). "Bollywood insult? Playboy calls Sherlyn Chopra a legend". emirates247.com. Archived from the original on 2014-01-16. Retrieved 23 July 2012.
  15. Madhumitha (18 December 2008). "Confessions of a diva". Go-nxg.com. Archived from the original on 2011-10-05. Retrieved 8 July 2011.
  16. "A film by Aravind". idlebrain.com.
  17. "Rakhi's mom on Bigg Boss". The Times of India. Indiatimes. 6 October 2009.
  18. Sherlyn Chopra at 55th Idea Filmfare Awards in Mumbai. Photogallery.indiatimes.com (27 February 2010). Retrieved on 30 April 2013.
  19. "Sherlyn Chopra to do Kama Sutra film in 3D, after Playboy stint". Hindustan Times. 29 October 2012. Archived from the original on 2013-02-10. Retrieved 20 April 2013.
  20. "Indian @ Cannes 'Kamasutra 3D' icing up the cake of 66th CIFF". indiaglitz.com. 17 May 2013. Archived from the original on 2013-06-23. Retrieved 1 June 2013.
  21. 21.0 21.1 "Kamasutra 3D is not my film: Sherlyn Chopra". Hindustan Times. 16 August 2016. Retrieved 19 October 2016.
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-24. Retrieved 2021-09-02.
  23. "Sherlyn Chopra". biggboss.org. Bigg Boss Nau. Archived from the original on 2018-09-11. Retrieved August 3, 2017.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷെർലിൻ_ചോപ്ര&oldid=4080619" എന്ന താളിൽനിന്ന് ശേഖരിച്ചത്