പ്ലേ ബോയ്
അമേരിക്കൻ ഐക്യാനാടുകളിലെ ഷിക്കാഗോ നഗരത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാണ് പ്ലേ ബോയ്. പുരുഷന്മാർക്കു വേണ്ടിയുള്ള ഒരു ലൈഫ് സ്റ്റൈൽ, വിനോദ മാസികയാണിത്. 1953 ൽ പത്രപ്രവർത്തകനും ബിസിനസ്സുകാരനുമായിരുന്ന ഹ്യൂ ഹഫ്നെറും കൂട്ടാളികളും ചേർന്നാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. വനിതാ മോഡലുകളുടെ നഗ്ന, അർദ്ധ നഗ്ന ചിത്രങ്ങൾ മദ്ധ്യഭാഗത്തെ പേജുകളിൽ പ്രസിദ്ധീകരിച്ചു കൊണ്ടാണ് പ്ലേ ബോയ് പ്രസിദ്ധിയിലേക്ക് കുതിച്ചത്. ഈ മോഡലുകൾ പ്ലേ മേറ്റുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.1953 ഡിസംബറിൽ പുറത്തിറങ്ങിയ ആദ്യ ലക്കത്തിന്റെ കവർ പേജിലും മദ്ധ്യ പേജിലും പ്രത്യക്ഷപ്പെട്ടത് പ്രശസ്ത ഹോളിവുഡ് നടിയായിരുന്ന മെർലിൻ മൺറോ ആയിരുന്നു.
എഡിറ്റർ | Hugh Hefner [1] |
---|---|
ഭാഷ | English, many others |
പ്രസാധകർ | Playboy Enterprises [2] |
ISBN | 0032-1478 |
Website | Playboy |
പടിഞ്ഞാറൻ നാടുകളിലെ ലൈംഗിക വിപ്ലവത്തിൽ വലിയ പങ്ക് വഹിച്ച പ്രസിദ്ധീകരണമാണ് പ്ലേ ബോയ്.[അവലംബം ആവശ്യമാണ്] ഇന്ന് ലോകത്തെ അതിപ്രശസ്തമായ ബ്രാൻഡുകളിൽ ഒന്നുമാണിത്. ആർതർ സി ക്ലാർക്, ഇയാൻ ഫ്ലെമിങ്, വ്ലാഡിമിർ നോബക്കോവ്, സോൾ ബെല്ലോ, പി.ജി.വുഡ്ഹൗസ്, ഹാരുകി മുറാകാമി, മാർഗർറ്റ് അറ്റ് വുഡ് തുടങ്ങി നിരവധി എഴുത്തുകാരുടെ ചെറുകഥകൾ പ്ലേ ബോയ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "Playboy Enterprises, Inc". Playboyenterprises.com. Archived from the original on 2015-09-24. Retrieved 2016-02-14.
- ↑ "AAM: Total Circ for Consumer Magazines". abcas3.auditedmedia.com. Retrieved 23 August 2016.