ഷാജൻ സ്കറിയാ
ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഈ ജീവചരിത്രലേഖനത്തിന്റെ ആധികാരികതയ്ക്കായി കൂടുതൽ അവലംബങ്ങൾ ആവശ്യമാണ്. (2024 ഡിസംബർ) |
ഒരു മുൻനിര ഇന്ത്യൻ പത്രപ്രവർത്തകനും സർവ്വോപരി ഒരു എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയത നേടിയ വ്യക്തിത്വമാണ് ഷാജൻ സ്കറിയാ (ജനനം, 18 മെയ് 1972).[1] ഏറ്റവുമധികം വായിക്കപ്പെടുന്ന [അവലംബം ആവശ്യമാണ്] ഓൺലൈൻ മാധ്യമായ മറുനാടൻ മലയാളി, ബ്രിട്ടീഷ് മലയാളി എന്നീ രണ്ട് ഓൺലൈൻ പോർട്ടലുകളുടെ സ്ഥാപക എഡിറ്ററായ അദ്ദേഹം മുമ്പ് പ്രമുഖ ദിനപ്പത്രമായ ദീപികയുടെ മുൻ സബ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു. നേരായതും സത്യസന്ധവുമായ സമീപനത്തിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു [by whom?]. പത്രപ്രവർത്തന മേഖലയിൽ ഏതാണ് 25 വർഷത്തിലേറെ പരിചയമുള്ള വ്യക്തിയാണ് ഷാജൻ. 2002 ൽ നടന്ന കൊറിയൻ ഏഷ്യൻ ഗെയിംസ്, 2003 ൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിംസ്, 2008 ൽ നടന്ന ബുസാൻ ഏഷ്യൻ ഗെയിംസ്, 2012 ൽ നടന്ന ലണ്ടൻ ഒളിമ്പിക്‌സ് തുടങ്ങി നിരവധി ദേശീയ ഗെയിംസുകളിൽ വിവിധ മലയാള പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധിയായി അദ്ദേഹം റിപ്പോർട്ട് ചെയ്തുകൊണ്ട് അദ്ദേഹം ശ്രദ്ധേയത നേടിയിട്ടുണ്ട്.[2]
മുന്കാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകേരളത്തിലെ കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഇടകടത്തി ഗ്രാമത്തിൽ ജനിച്ചു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് കോളേജിൽ നിന്ന് ബികോം ബിരുദവും അണ്ണാമലൈ സർവകലാശാലയിൽ നിന്ന് എം.എ. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമ നേടിയിട്ടുണ്ട്. 1993-ൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന യുവദീപം മാസികയിലൂടെയാണ് അദ്ദേഹം പത്രപ്രവർത്തനരംഗത്തേക്കുള്ള ജൈത്ര യാത്ര ആരംഭിച്ചത്. പിന്നീട് നിരവധി ദക്ഷിണേന്ത്യൻ പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ജേണലിസ്റ്റായി ജോലി ചെയ്തു. പിന്നീട് ദീപിക പത്രത്തിന്റെ സബ് എഡിറ്ററായി ചേരുകയും,[3] ആ സമയത്ത് പത്രപ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് നേടി ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് യു.കെ.യിലേക്ക് മാറിയ അദ്ദേഹം, ബ്രാഡ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ എംബിഎ. പഠനത്തിന് ചേർന്നു. ഈ കാലയളവിലാണ് അദ്ദേഹം ബ്രിട്ടീഷ് മലയാളി എന്ന ഓൺലൈൻ പോർട്ടൽ സ്ഥാപിച്ചത്. 2008-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം പ്രശസ്ത ഓൺലൈൻ പത്രമായ മറുനാടൻ മലയാളി സ്ഥാപിച്ചു, 2018 വരെ അദ്ദേഹം അതിൻറെ മാനേജിംഗ് എഡിറ്ററായിരുന്നു. ഇക്കാലയളവിൽ കേരള ലോ അക്കാദമിയിൽ നിന്ന് സൈബർ നിയമം പ്രത്യേക വിഷയമായി എൽ.എൽ.ബി. പഠനം പൂർത്തിയാക്കി. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനുവേണ്ടി ഷാജൻ മറുനാടൻ മലയാളിയിൽ നിന്ന് രാജിവച്ചു. ക്രിമിനോളജിയിൽ എം.എ. പഠനം പൂർത്തിയാക്കിയിട്ടുണ്ട്.[4]
സ്വകാര്യ ജീവിതം
തിരുത്തുകകേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ അത്‌ലറ്റായ ബോബി അലോഷ്യസിനെയാണ് ഷാജൻ വിവാഹം കഴിച്ചത്. 2004 ഏഥൻസ് ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുള്ള ബോബി അലോഷ്യസ് 2002 ബുസാൻ ഏഷ്യൻ ഗെയിംസിൽ വെള്ളിയും ജക്കാർത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയിട്ടുണ്ട്. ദമ്പതികൾക്ക് സ്റ്റെഫാൻ, ഗംഗോത്രി, റിത്വിക് എന്നീ മൂന്ന് മക്കളുണ്ട്.
വിവാദങ്ങൾ
തിരുത്തുകഷാജൻ സ്കറിയയും അദ്ദേഹത്തിൻ്റെ ഓൺലൈൻ വാർത്താ മാധ്യമമായ മറുനാടൻ മലയാളിയും സമീപകാലത്ത് സർക്കാരിൽനിന്നുള്ള നിരവധി ആരോപണങ്ങളുടെയും നിയമപരമായ വെല്ലുവിളികളുടെയും ഒരു പരമ്പരയെ നേരിട്ടിരുന്നു. എക്കാലവും വിവാദങ്ങളുടെ തോഴനായ ഈ പത്രപ്രവർത്തകനെ സർക്കാർ വിവിധ കേസുകളിൽ ഒന്നിന് പിറകെ ഒന്നായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമോഫോബിയയുടെയും ജാതീയതയുടെയും പേരിൽ പലപ്പോഴും അദ്ദേഹം ആരോപണ വിധേയനാകുകയും പലപ്പോഴും പോലീസ് സ്‌റ്റേഷൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.[5]
കേരളത്തിലെ ഇടതുപക്ഷ പ്രവര്ത്തകനും കുട്ടനാട് എം.എൽ.എ.യുമായ പി.വി. ശ്രീനിജിനെതിരെ അപകീർത്തിപരമായ പരാമർശനം നടത്തിയെന്ന ആരോപണം നേരിട്ട അദ്ദേഹം എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കേസ് നേരിട്ടിരുന്നു.[6] വിചാരണക്കോടതിയും കേരള ഹൈക്കോടതിയും നേരത്തേ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്ന ഈ കേസിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനലിൻ്റെ എഡിറ്ററും പബ്ലിഷറുംകൂടിയായ ഷാജൻ സ്‌കറിയയ്‌ക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
തിരുവനന്തപുരത്ത് ടൈഡിംഗ് ഡിജിറ്റൽ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്യുന്നതിനായി 2018 ജൂലൈ 6 ലെ ബിഎസ്എൻഎൽ ഫോൺ ബിൽ വ്യാജമായി നിർമ്മിച്ചുവെന്ന കാണിച്ച് ഒരു സ്വകാര്യ വ്യക്തി മുഖ്യമന്ത്രിക്ക് നിവേദനം അയച്ചതിൻറെ പേരിലും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം നീലമ്പൂർ പോലീസിന് മുന്നിൽ ഹാജരായപ്പോഴാണ് ഈ കേസിൽ തൃക്കാക്കര പോലീസ് അദ്ദേഹത്തെ അറസ്ററ് ചെയ്തത്.[7] എന്നാൽ മണിക്കൂറുകൾക്ക് ശേഷം എറണാകുളം അഡീഷണൽ സെഷൻസ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.[8]
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകനായ ഷാജൻ, മുമ്പ് ചില വിഷയങ്ങളിൽ ബിജെപിയെയും വിമർശിച്ചിട്ടുണ്ട്. 2003 മേയിൽ ഷാജൻ ലണ്ടൻ സന്ദർശിച്ചപ്പോൾ വിമാനത്താവളത്തിൽ വെച്ച് കേരള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം രാജേഷ് കൃഷ്ണയാണ് അദ്ദേഹത്തെ ആക്രമിച്ച ഒരു സംഭവം ഉണ്ടായി. പി.വി. അൻവർ എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അക്രമിയെ പരസ്യമായി അഭിനന്ദിച്ചത് വിവാദമായിരുന്നു. ഒരു തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. മറ്റൊരു വ്യക്തിക്കെതിരെയുള്ള അക്രമത്തെ പരസ്യമായി പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് ഇത് വിവാദമായത്.[9]
അവലംബം
തിരുത്തുക- ↑ "Shajan Skariah Writes about attappady mob Lynching". British Malayali.
- ↑ bureau, the citizen. "Over 100 Journalists Write To IB Ministry Against Proposal To Regulate Digital Media". The Citizen.
{{cite web}}
:|last=
has generic name (help) - ↑ "SOCIAL MEDIA INFLUENCING: Challenges and scopes".
- ↑ http://tidings.in/our-team/
- ↑ "Casteist remarks against MLA: Kerala journalist Shajan Skaria, known for inciting religious hatred, arrested, released on bail".
- ↑ "Supreme Court grants anticipatory bail to journalist Shajan Skaria in SC/ST Act case for making derogatory remarks against MLA PV Sreenijin".
- ↑ "YouTube channel editor Shajan Skaria arrested in forgery case".
- ↑ "Court slams police for Shajan Scaria's arrest, granting bail".
- ↑ "The Growing Threat to Freedom of Expression in Kerala: The Story of Shajan Skariah".