ശ്രുതി ശരണ്യം
മലയാളത്തിലെ ഒരു ഗാനരചയിതാവും സംവിധായികയുമാണ് ശ്രുതി ശരണ്യം[1]. ബാലേ എന്ന സംഗീതചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ആദ്യകാലത്ത് ശ്രുതി നമ്പൂതിരി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.[2]
സംവിധാനരംഗത്ത്
തിരുത്തുകഒരു റഷ്യൻ ചെറുകഥയെ അടിസ്ഥാനമാക്കി ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനരംഗത്ത് തുടക്കം കുറിച്ചത്[3]. സ്വതന്ത്രസംഗീതത്തെ ഉയർത്തിയെടുക്കുക എന്ന് ലക്ഷ്യവുമായി സംഗീതസംവിധായകൻ സുദീപ് പാലനാടുമായി ചേർന്ന് വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷൻ എന്ന സംഘടന ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒരുക്കിയതാണ് ‘’ബാലേ’’ എന്ന മ്യൂസിക് വീഡിയോ. ഭരതനാട്യം നർത്തകി മീനാക്ഷി ശ്രീനിവാസൻ, കൂടിയാട്ടം കലാകാരി കപില വേണു, ഒഡിസി നർത്തകി ആരുഷി മുദ്‌ഗൽ, കഥകളി കലാകാരി ഹരിപ്രിയ നമ്പൂതിരി, മോഹിനിയാട്ടം നർത്തകി നന്ദിത പ്രഭു, സമകാലിക നൃത്തവുമായി നടി റിമ കല്ലിങ്കൽ എന്നിവർ ഇതിന്റെ ഭാഗമായി[4].
സത്യജിത് റേയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചാരുലത എന്ന ചിത്രത്തിന്റെ സ്വതന്ത്രപുനരാവിഷ്ക്കാരമായി മറ്റൊരു സംഗീതചിത്രവും ചെയ്തു[5]. പ്രശസ്ത സംഗീതസംവിധായകൻ ബിജിബാൽ, ഗാനരചയിതാവ് ഹരിനാരായണൻ, നർത്തകിയായ പാർവതി മേനോൻ എന്നിവരാണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രത്തിന്റെ ഗാനരചന, ആശയം, തിരക്കഥ, സംവിധാനം എന്നിവ ശ്രുതി നമ്പൂതിരി നിർവ്വഹിച്ചു. 2017-ലെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് നേടിയ മനേഷ് മാധവൻ ആണ് ഇതിന്റെ ഛായാഗ്രഹണം. മികച്ച മ്യൂസിക് വീഡിയോയ്ക്കുള്ള സത്യജിത് റേ പുരസ്ക്കാരം 'ചാരുലത' നേടി[6]
ഈ ചിത്രങ്ങളിലൂടെ നിരൂപകപ്രശംസയും പ്രേക്ഷകശ്രദ്ധയും നേടിയ ശ്രുതി, ഭരത് ബാല പ്രൊഡക്ഷൻസുമായി രണ്ട് ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുവാനുള്ള കരാറിലേർപ്പെട്ടു[5]. അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'കൂടെ'(2018) എന്ന ചിത്രത്തിലെ 'തെമ്മാടി തെന്നലേ' എന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചു[7].
വ്യക്തിജീവിതം
തിരുത്തുകതൃശ്ശൂർ ജില്ലയിലെ ആറ്റൂർ ആണ് സ്വദേശം. ഭർത്താവ് സുഭാഷ് യു.കെയിൽ ജോലി ചെയ്യുന്നു[5].
അവലംബം
തിരുത്തുക- ↑ മനോരമ ഓൺലൈൻ, 19 മാർച്ച്, 2018
- ↑ https://timesofindia.indiatimes.com/entertainment/malayalam/music/lyricist-shruthi-namboodiri-removes-caste-name-to-do-justice-to-herself/articleshow/78754630.cms
- ↑ അഴിമുഖം, ഫെബ്രുവരി 14, 2017
- ↑ ഡെക്കാൺ ക്രോണിക്കിൾ, ജനുവരി 26, 2017
- ↑ 5.0 5.1 5.2 മാതൃഭൂമി, 9 ഏപ്രിൽ, 2018[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.manoramaonline.com/music/music-news/2019/01/22/satyajit-ray-prize-to-charulatha.html
- ↑ "മാതൃഭൂമി, ജൂലൈ 5, 2018". Archived from the original on 2018-07-05. Retrieved 2018-07-06.