മലയാളത്തിലെ പ്രഗല്ഭനായ തുകൽവാദകനും, സംഗീതജ്ഞനുമായിരുന്നു ഹരിനാരായണൻ.[1] 1961 ആഗസ്റ്റ് 15ന് പാലക്കാട് മങ്കരയിൽ ജനിച്ചു. 2018 ആഗസ്റ്റ് 11 നു അന്തരിച്ചു. [2].

ഹരിനാരായണൻ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംനടുവട്ടം, കോഴിക്കോട്, കേരളം, ഇന്ത്യ
തൊഴിൽ(കൾ)തുകൽ വാദകൻ, സംഗീതജ്ഞൻ
ഉപകരണ(ങ്ങൾ)തബല
വർഷങ്ങളായി സജീവം1980 – 2018

സംഗീതം തിരുത്തുക

ഏഴാം ക്ലാസ് മുതൽ ഗുരുക്കന്മാരുടെ കീഴിൽ മൃദംഗം അഭ്യസിച്ചു.പുതുക്കോട് എസ് കൃഷ്ണയ്യരായിരുന്നു ആദ്യഗുരു. എൻ.ഹരിയുടെ കീഴിൽ തുടർപഠനം . കാരൈക്കുടി മണിയുടെയും ശിഷ്യനായി. വേദികളിൽ തുകൽവാദനത്തിന്റെ കച്ചേരികൾ അവതരിപ്പിച്ച ഹരി, അതിനെ പരീക്ഷണത്തിലൂടെ ജനകീയമാക്കാനാണ് ശ്രമിച്ചത്. തബലയിൽ പുരന്ദരദാസിന്റെ ശിഷ്യനായിരുന്നു. മിഴാവ് ഉൾപ്പെടെയുള്ള വിവിധ തുകൽവാദ്യങ്ങൾ ഉപയോഗിക്കാൻ അറിയാമായിരുന്നു. കൂട്ടുകാർ. യാത്ര തുടങ്ങിയവയായിരുന്നു മറ്റ് ഇഷ്ടവിഷയങ്ങൾ. മൂന്നര വർഷത്തോളം കലാമണ്ഡലത്തിൽ പഠിച്ചിട്ടുണ്ട്. ജോൺ അബ്രഹാമിന്റെ അടുത്ത സുഹൃത്തായിരുന്നു.

സിനിമ തിരുത്തുക

ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിലൂടെയാണ് ഹരിനാരായണന്റെ സിനിമയിലെ അരങ്ങേറ്റം. അമ്മ അറിയാൻ എന്ന സിനിമയിലെ നടനെന്ന നിലയിലാണ് ഹരിനാരായണൻ ആദ്യം ശ്രദ്ധിക്കപ്പെടുന്നതും. ചിത്രത്തിൽ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, ചാർലി, കിസ്‌മത് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവസാന്നിദ്ധ്യമായിരുന്ന ഹരി ഡോക്യുമെന്ററി സംവിധായകൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു.അവിവാഹിതനാണ്.

മരണം തിരുത്തുക

ആഗസ്റ്റ് 15 നു നടുവട്ടത്തെ വീടായ ഓം ശക്തിയിൽ സിത്താറിസ്റ്റ് വിനോദ് ശങ്കരനുമായി ചേർന്ന്‘രാധേ ശ്യാം ‘എന്ന സംഗീതപരിപാടി അവതരിപ്പിക്കാനിരിക്കേയാണ് മരണം സംഭവിച്ചത്.[3]

മാതാപിതാക്കൾ തിരുത്തുക

നോർത്ത് ബേപ്പൂർ ഓം ശക്തിയിൽ സി.വാസുദേവനാണ് പിതാവ്. അമ്മ :ബാല മീനാക്ഷിയമ്മ. സഹോദരങ്ങൾ - ഡോ.വിജയ ഗോപാൽ- കൊച്ചി, വാസന്തി - കോയമ്പത്തൂർ, അനന്തകൃഷ്ണൻ (തബലിസ്റ്റ് )

അവലംബങ്ങൾ തിരുത്തുക

  1. https:https://www.youtube.com/watch?v=6l1x7fYNDc8/
  2. https://www.thehindu.com/news/national/kerala/actor-harinarayanan-passes-away/article24667291.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-13. Retrieved 2018-08-12.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹരിനാരായണൻ&oldid=3829739" എന്ന താളിൽനിന്ന് ശേഖരിച്ചത്