ശ്രീ പെനുസില നരസിംഹ വന്യജീവി സങ്കേതം
ശ്രീ പെനുസില നരസിംഹ വന്യജീവി സങ്കേതം ദക്ഷിണേന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ നെല്ലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന 1030.85 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രശസ്തമായ ഒരു സംരക്ഷിതപ്രദേശമാണ് (ആന്ധ്രാപ്രദേശ് വനം വകുപ്പ്)[2][3].
ശ്രീ പെനുസില നരസിംഹ വന്യജീവി സങ്കേതം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | ആന്ധ്രാപ്രദേശ്, ഇന്ത്യ |
Nearest city | നെല്ലൂർ, ഇന്ത്യ |
Coordinates | 14°0.55′N 79°27.83′E / 14.00917°N 79.46383°E[1] |
Area | 1030.85 ചതുരശ്ര കിലോമീറ്റർ |
Official website |
ഭൂമിശാസ്ത്രം
തിരുത്തുകശ്രീ പെനുസില നരസിംഹ വന്യജീവി സങ്കേതം നിത്യഹരിതവനങ്ങൾ, മലനിരകൾ, മലഞ്ചെരുവുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
സസ്യജന്തുജാലങ്ങൾ
തിരുത്തുകഅക്കേഷ്യ, കാഷ്യ, പൊൻഗാമിയ, കാരിസ, മുതലായ വരണ്ട നിത്യവനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങൾ ഈ വന്യജീവിസങ്കേതത്തിൽ കാണപ്പെടുന്നു.
പുള്ളിമാൻ (Axis axis), ഉല്ലമാൻ (Tetracerus quadricornis), പാന്തർ, നീലക്കാള (Boselaphus tragocamelus), കാട്ടുപന്നി (Sus scrofa), കുറുനരി, തേൻകരടി (Melursus ursinus) മുതലായവ കൂടാതെ ധാരാളം ഉരഗങ്ങളെയും വൈവിധ്യമാർന്ന പക്ഷികളെയും ഈ സങ്കേതത്തിൽ കാണാം[4].
അവലംബം
തിരുത്തുക- ↑ "Sri Penusila Narasimha Wildlife Sanctuary". BirdLife International. Archived from the original on 2016-03-04. Retrieved August 2, 2014.
- ↑ "Sri Penusila Narashimawamy Wildlife Sanctuary". Andhra Pradesh Forest Department. Retrieved August 2, 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sri Penusila Narasimha Wildlife Sanctuary". Globalspecies.org. Archived from the original on 2016-03-05. Retrieved August 2, 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-03. Retrieved 2018-04-14.