ശ്രീനിധി ഷെട്ടി
ഒരു ഇന്ത്യൻ മോഡലും സിനിമാ നടിയും സൗന്ദര്യമത്സര ടൈറ്റിൽഹോൾഡറുമാണ് ശ്രീനിധി രമേഷ് ഷെട്ടി (ജനനം: ഒക്ടോബർ 21, 1991). 2016 ലെ മിസ് ദിവാ മത്സരത്തിൽ മിസ് സൂപ്പർനാഷണൽ ഇന്ത്യയായി കിരീടമണിഞ്ഞു. പിന്നീട് മിസ് സൂപ്പർനാഷണൽ 2016 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീനിധി പങ്കെടുത്തു. ഈ കിരീടം നേടിയ രണ്ടാമത്തെ ഇന്ത്യൻ പ്രതിനിധിയാണ് ശ്രീനിധി ഷെട്ടി. പിന്നീട് കന്നഡ, തമിഴ് സിനിമകളിൽ അഭിനേത്രിയായി പ്രവർത്തിച്ചുവരുന്നു. കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചുവരുന്നു.
സൗന്ദര്യമത്സര ജേതാവ് | |
ജനനം | [1] Mangalore, Karnataka, India | 21 ഒക്ടോബർ 1991
---|---|
ജന്മനാട് | Mulki |
വിദ്യാഭ്യാസം | Bachelor of Electrical Engineering |
പഠിച്ച സ്ഥാപനം | Jain University, Bangalore |
തൊഴിൽ | Model, actress |
സജീവം | 2016–present |
ഉയരം | 1.72 മീ (5 അടി 7+1⁄2 ഇഞ്ച്)[2] |
അംഗീകാരങ്ങൾ |
|
പ്രധാന മത്സരം(ങ്ങൾ) |
|
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1991 ഒക്ടോബർ 21 ന് തുളു സംസാരിക്കുന്ന തുളുവ ബണ്ട് കുടുംബത്തിലാണ് ശ്രീനിധി രമേശ് ഷെട്ടി ജനിച്ചത്. [3] ശ്രീനിധിയുടെ മാതാപിതാക്കൾ കർണാടക സംസ്ഥാനത്തു നിന്നുള്ളവരാണ്. പിതാവ് രമേഷ് ഷെട്ടി മുൽക്കി എന്ന പട്ടണത്തിൽ നിന്നുള്ളതാണ്. കിന്നഗൊള്ളിയിലെ തലിപ്പാടി ഗുത്തു എന്ന സ്ഥലത്തുനിന്നുള്ളതാണ് അവളുടെ അമ്മ കുശല. ശ്രീ നാരായണ ഗുരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പ്രാധമിക വിദ്യാഭ്യാസം നേടി. പിന്നീട് സെന്റ് അലോഷ്യസ് പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ പ്രീ-യൂണിവേഴ്സിറ്റി കോഴ്സും ശ്രീനിധി ഷെട്ടി പഠിച്ചു. അതിനുശേഷം ബാംഗ്ലൂരിലെ ജെയിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. [4]
സൗന്ദര്യമത്സരം
തിരുത്തുക2012 ൽ ക്ലീൻ ആന്റ് ക്ലിയർ- സ്പോൺസർ ചെയ്ത ഫ്രഷ് ഫെയ്സ് മത്സരത്തിൽ ശ്രീനിധി പങ്കെടുത്തു. ആ മത്സരത്തിലെ ആദ്യ അഞ്ച് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. [5] പിന്നീട്, 2015 ൽ മണപ്പുറം മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും മിസ് കർണാടക, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ കിരീടങ്ങൾ നേടുകയും ചെയ്തു. [6] പിന്നീട് മണപ്പുറം മിസ്സ് ക്വീൻ ഓഫ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു. [7] [8] ആക്സെഞ്ചറിൽ ജോലി ചെയ്യുമ്പോൾ തന്നെ മോഡലായും ജോലി ചെയ്തു. [9]
2016 ലെ മിസ് ദിവാ 2016 സൗന്ദര്യമത്സരത്തിൽ പങ്കെടുത്തു, അവിടെ ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെടുകയും മിസ് സൂപ്പർനാഷണൽ ഇന്ത്യ 2016 കിരീടം നേടുകയും ചെയ്തു. [10] [11] ഈ മത്സരത്തിൽ പുഞ്ചിരി, ശരീരം, ഫോട്ടോജെനിക് മുഖം എന്നിവയ്ക്കായി മൂന്ന് സബ്ടൈറ്റിലുകളും ശ്രീനിധി ഷെട്ടി നേടി. മിസ് സൂപ്പർനാഷണൽ 2016 അന്താരാഷ്ട മത്സരത്തിൽ അവർ ഇന്ത്യയെ പ്രതിനിധീകരിച്ചു. [12] 2016 ഡിസംബർ 2 ന് പോളണ്ടിലെ ക്രിനിക്ക-സദ്രോജിലെ മുനിസിപ്പൽ സ്പോർട്സ് ആന്റ് റിക്രിയേഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ഈ മത്സരത്തിന്റെ മുൻവിജയിയായ പരാഗ്വേയിലെ സ്റ്റെഫാനിയ സ്റ്റെഗ്മാൻ ശ്രീനിധി ഷെട്ടിയെ മിസ് സൂപ്പർനാഷണൽ 2016 ആയി കിരീടം അണിയിച്ചു. മത്സരത്തിൽ മിസ് സൂപ്പർനാഷണൽ ഏഷ്യ, ഓഷ്യാനിയ 2016 എന്നീ കിരീടങ്ങളും അവർ നേടി. [13]
മിസ് സൂപ്പർനാഷണൽ 2016 ആയിരുന്ന കാലത്ത് ശ്രീനിധി യുണൈറ്റഡ് അറബ് എമിറേറ്റ്സ്, [14] ഫ്രാൻസ്, [15] ജപ്പാൻ, [16] സിംഗപ്പൂർ, [17] തായ്ലൻഡ്, [18] സ്ലൊവാക്യ [19], പോളണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിരവധി യാത്രകൾ നടത്തി.
അഭിനയം
തിരുത്തുകമിസ് സൂപ്പർനാഷണൽ കിരീടം നേടിയ ശേഷം ശ്രീനിധിക്ക് സിനിമകളിൽ അഭിനയിക്കാനുള്ള വിവിധ ഓഫറുകൾ ലഭിച്ചു. [20] 2018 ൽ കെജിഎഫ് എന്ന പീരിയഡ് ആക്ഷൻ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. [21] അക്കാലത്ത് കന്നഡ സിനിമയിലെ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമായിരുന്നു പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ്. [22] ചിത്രത്തിന്റെ തുടർച്ചയായ കെജിഎഫ്: ചാപ്റ്റർ 2 ൽ ശ്രീനിധിക്ക് ഒരു പ്രധാന വേഷമുണ്ട്. [23] വിക്രമിനൊപ്പം 'കോബ്ര' എന്ന തമിഴ് ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്. [24] [25]
ഫിലിമോഗ്രാഫി
തിരുത്തുകഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു |
വർഷം | ഫിലിം | റോൾ (കൾ) | ഭാഷ | കുറിപ്പുകൾ | അവലംബം |
---|---|---|---|---|---|
2018 | കെജിഎഫ്: അധ്യായം 1 | റീന ദേശായി | കന്നഡ | അരങ്ങേറ്റം | [26] |
2022 | കെ.ജി.എഫ്: അധ്യായം 2 | [27] | |||
2020 | കോബ്ര | ഭാവന മേനോൻ | തമിഴ് | ചിത്രീകരണം | [28] |
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകവർഷം | ഫിലിം | അവാർഡ് | വിഭാഗം | ഫലം |
---|---|---|---|---|
2019 | കെജിഎഫ്: അധ്യായം 1 | സിമാ അവാർഡുകൾ | മികച്ച സ്ത്രീ പുതുമുഖം | നാമ നിർദ്ദേശം |
ഫിലിംഫെയർ അവാർഡ് സൗത്ത് | മികച്ച സ്ത്രീ പുതുമുഖം | നാമ നിർദ്ദേശം |
അവലംബങ്ങൾ
തിരുത്തുക- ↑ "Srinidhi Shetty". The Times of India. Archived from the original on 23 October 2018. Retrieved 23 October 2018.
- ↑ "Mangaluru girl crowned Miss Supranational 2016". The Times of India. 4 December 2016. Archived from the original on 12 April 2019. Retrieved 19 March 2019.
- ↑ "Definitely women in India are independent". TVP Polonia. 29 July 2017. Archived from the original on 31 December 2018. Retrieved 31 December 2018.
- ↑ "Miss Diva 2016 (Srinidhi Shetty) is an Alumna of Jain University - SET". jainuniversity.ac.in. Archived from the original on 19 January 2017. Retrieved 25 January 2017.
- ↑ "Srinidhi Ramesh Shetty Aspires to be a Top Model of International Stature". mangalorean.com. 27 April 2015. Archived from the original on 19 December 2018. Retrieved 19 December 2018.
- ↑ "Srinidhi Shetty in Unique Times magazine". UniqueTimes magazine. 12 April 2015. Archived from the original on 6 May 2017. Retrieved 13 October 2016.
- ↑ "Miss Queen of India 2015: Kanika Kapur Wins Title; Srinidhi R Shetty, Gayathri R Suresh Declared Runners-up l". IB Times. 20 April 2015. Archived from the original on 16 November 2016. Retrieved 12 October 2016.
- ↑ Lasrado, Richard (21 April 2015). "Mulki Maiden Srinidhi R Shetty is Miss Queen of India First Runner-up". Mangalorean.com. Archived from the original on 6 December 2016. Retrieved 25 January 2017.
- ↑ "The Engineer who won Miss Supranational". 21 December 2016. Archived from the original on 19 December 2018. Retrieved 19 December 2018.
- ↑ "Miss Diva 2016 - Srinidhi Ramesh Shetty contestant profile". Indiatimes. Archived from the original on 3 November 2018. Retrieved 19 December 2018.
- ↑ "Miss Supranational, not films, is my priority now: Srinidhi Ramesh Shetty - Times of India". indiatimes.com. Archived from the original on 30 December 2016. Retrieved 25 January 2017.
- ↑ Sharadhaa, A (3 December 2016). "India's Srinidhi Shetty bags 'Miss Supranational 2016 crown". Khaleej Times.
- ↑ "Mangaluru girl crowned Miss Supranational 2016". Times of India. 4 December 2016. Archived from the original on 25 December 2018. Retrieved 19 December 2018.
- ↑ "Srinidhi Shetty's Dubai Diaries". beautypageants.in. 29 January 2017.
- ↑ "Srinidhi Shetty as a special guest in MIPTV 2017 in Cannes, France". Miss Supranational. 6 April 2016. Archived from the original on 19 December 2018. Retrieved 19 December 2018.
- ↑ "Srinidhi Shetty with Miss Supranational Japan 2017 finalists". Times of India. 18 June 2017. Archived from the original on 8 April 2019. Retrieved 19 December 2018.
- ↑ "Srinidhi Shetty at Miss Singapore Supranational 2017 pageant". Indiatimes. 14 August 2017.
- ↑ "Miss Supranational Srinidhi Shetty gets a traditional welcome in Thailand". Indiatimes. 31 August 2017.
- ↑ "Poland, Slovak Republic to host Miss Supranational 2017". Missosology. 27 July 2017. Archived from the original on 18 June 2019. Retrieved 22 June 2019.
- ↑ "Srinidhi Shetty: 'KGF' was one of the best decisions of my life". Times of India. 12 October 2018. Archived from the original on 25 December 2018. Retrieved 19 December 2018.
- ↑ Sharadhaa, A (13 November 2018). "KGF has set the benchmark for me: Srinidhi Shetty". Indian Express. Archived from the original on 19 December 2018. Retrieved 19 December 2018.
- ↑ "KGF Trailer: The Biggest Ever Kannada Film Looks Impressive". News18. 21 December 2018. Archived from the original on 19 December 2018. Retrieved 19 December 2018.
- ↑ "Did you know that Srinidhi Shetty rejected seven films for 'KGF: Chapter 2'?". The Times of India. 30 April 2019.
- ↑ "Srinidhi Shetty in talks for Vikram 58". New Indian Express. 16 October 2019.
- ↑ "Srinidhi Shetty to share screen space with Chiyaan Vikram in Ajay Gnanamuthu's film". PinkVilla. 16 October 2019. Archived from the original on 2019-10-22. Retrieved 2020-02-23.
- ↑ "All about KGF heroine: Srinidhi Shetty". The Times of India. 28 January 2018. Archived from the original on 14 October 2018. Retrieved 21 December 2018.
- ↑ Sharadhaa. A (17 December 2018). "My character will have a lot of depth in K.G.F Chapter 2: Srinidhi Shetty". Cinema Express. Archived from the original on 8 January 2019. Retrieved 8 January 2019.
- ↑ Gabbeta Ranjith Kumar (17 October 2019). "KGF actor Srinidhi Shetty joins the cast of Vikram 58". The Indian Express.