2018-ൽ പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത കന്നഡ ഭാഷാ ആക്ഷൻ ചിത്രമാണ് കെ.ജി.എഫ്:ചാപ്റ്റർ 1. ഹോബാലെ ചിത്രങ്ങളുടെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിർമ്മിച്ചത്.[1]. കെ.ജി.ഫ് രണ്ട് ഭാഗങ്ങളായാണ് ചിത്രികരിച്ചിട്ടുള്ളത്. കെ.ജി.എഫ്:ചാപ്റ്റർ 2-വാണ് അടുത്തതായി വരാനിരിക്കുന്ന ചിത്രം.

കെ.ജി.എഫ്: അധ്യായം 1
തീയറ്റർ റിലീസ് പോസ്റ്റർ
സംവിധാനംപ്രശാന്ത് നീൽ
നിർമ്മാണംവിജയ് കിരഗന്ധൂർ
രചനപ്രശാന്ത് നീൽ
കഥപ്രശാന്ത് നീൽ
തിരക്കഥപ്രശാന്ത് നീൽ
അഭിനേതാക്കൾയാഷ് ശ്രീനിധി ഷെട്ടി
സംഗീതംരവി ബസ്റൂർ
ഛായാഗ്രഹണംഭുവൻ ഗൗഡ
ചിത്രസംയോജനംശ്രീകാന്ത്
വിതരണംകെ ആർ ജി സ്റ്റുഡിയോ (കന്നട)

എക്സൽ എന്റർടൈൻമെന്റ് & എ എ ഫിലിംസ് (ഹിന്ദി) വിശാൽ ഫിലിം ഫാക്ടറി (തമിഴ്) വാറഹി ചാലൻ ചിത്ര (തെലുങ്ക്)

ഗ്ലോബൽ യുനൈറ്റഡ് മീഡിയ
റിലീസിങ് തീയതി20 ഡിസംബർ 2018 (യുണൈറ്റഡ് സ്റ്റേറ്റ്സ് & കാനഡ) 21 ഡിസംബർ 2018 (ഇന്ത്യ)
രാജ്യംഇന്ത്യ
ഭാഷകന്നഡ
ബജറ്റ്₹ 50 -80 കോടി
സമയദൈർഘ്യം155 മിനിറ്റ്
ആകെ₹ 250 കോടി

കഥാസംഗ്രഹംതിരുത്തുക

1970-കളുടെയും 80-കളുടെയും കാലഘട്ടം ഉൾക്കൊള്ളുന്നതാണ് കെ.ജി.എഫിന്റെ കഥ. മരിക്കുന്നത്തിന് മുമ്പ്‌ അമ്മ ആഗ്രഹിച്ചതുപോലെ അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള അന്വേഷണത്തിൽ റോക്കി എന്ന പത്തുവയസ്സുള്ളപ്പോൾ ബോംബെയിലെത്തുന്നു. പിന്നീട് ആഫ്രിക്കയിൽ നിന്ന് ബോംബെ തീരത്തേക്ക് സ്വർണ്ണക്കട്ടകളുടെ വരവിന് മേൽനോട്ടം വഹിക്കുന്ന തലവനായി മാറുന്നു. ഗോൾഡ് മാഫിയയുമായി ഇടപഴകിയ ശേഷം, കോലാർ സ്വർണ്ണഖനിയിലെ ഭീകരനായ ഗരുഡയുടെ ഗുണ്ടാസംഘത്തെ കൊല്ലാൻ അദ്ദേഹത്തെ നിയമിക്കുന്നു.

അഭിനേതാക്കൾതിരുത്തുക

  • യഷ് - രാജ കൃഷ്ണപ്പ ബൈര്യ "റോക്കി"
  • ശ്രീനിധി ഷെട്ടി - റീന
  • വസിഷ്ഠ എൻ. സിംഹ - കമലൽ
  • അനന്ത് നാഗ് - ആനന്ദ് ഇംഗലഗ
  • അച്യുത് കുമാർ - ഗുരു പാണ്ഡ്യൻ
  • മലാവിക അവിനാശ് - ദീപ ഹെഡ്ഗെ , 24 ന്യൂസിന്റെ ചീഫ് എഡിറ്റർ

നിർമ്മാണംതിരുത്തുക

സിനിമയുടെ തിരക്കഥ നീൽ ആരംഭിച്ചത് 2015ൽ എന്നിരുന്നാലും, രണ്ട് വർഷത്തിനു ശേഷം ചിത്രീകരണം ആരംഭിച്ചത് 2017 മാർച്ചിലാണ്. കോലാർ ഗോൾഡ് ഫീൽഡിൽ ആണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ ഛായാഗ്രഹണവും, കലാ സംവിധാനംയും പശ്ചാത്തലസംഗീതം എന്നിവയും പ്രശംസിച്ചപ്പോൾ തിരക്കഥയും എഡിറ്റിംഗും വിമർശിക്കപ്പെട്ടു.

അവലംബംതിരുത്തുക

  1. "KGF to stream". ദി ഇന്ത്യൻ എക്സ്പ്രസ്സ്.
"https://ml.wikipedia.org/w/index.php?title=കെ.ജി.എഫ്._ചാപ്റ്റർ_1&oldid=3545517" എന്ന താളിൽനിന്ന് ശേഖരിച്ചത്