മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ. ദുൽക്കർ സൽമാനെ, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത സെക്കന്റ് ഷോ ആണ് ആദ്യ സിനിമ. മോഹൻലാൽ, ടൊവിനോ തോമസ്, ഭരത്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2014ൽ പുറത്തിറങ്ങിയ ചെയ്ത കൂതറയാണ് രണ്ടാമത്തെ ചിത്രം.[2][3] 2006ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ബിരുധം. അതിന് ശേഷം ഏഷ്യൻ അക്കാദമി ഓഫ് ഫിലിം & ടെലിവിഷൻ, നോയിഡ ൽ നിന്നും പഠനം പൂർത്തിയാക്കി.[4] 2017 ഏപ്രിൽ 2ന് തെന്നിന്ത്യൻ അഭിനേത്രിയായ ഗൗതമി നായരെ വിവാഹം ചെയ്തു.

ശ്രീനാഥ് രാജേന്ദ്രൻ
ജനനം
ബേപ്പൂർ, കോഴിക്കോട്, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്രസം‌വിധായകൻ
സജീവ കാലം2012 - തുടരുന്നു
ജീവിതപങ്കാളി(കൾ)ഗൗതമി നായർ(2017-)[1]
No. Year Film Cast Notes
1 2012 സെക്കന്റ് ഷോ ദുൽക്കർ സൽമാൻ, സണ്ണി വെയ്ൻ, ഗൗതമി നായർ ആദ്യ സിനിമ
2 2014 കൂതറ മോഹൻലാൽ, ഭരത്, സണ്ണി വെയ്ൻ
3 2021 കുറുപ്പ്[5][6] ദുൽക്കർ സൽമാൻ
  1. http://www.mathrubhumi.com/movies-music/news/gauthami-nair-sreenath-rajendran-marraige--1.1842232
  2. https://mumbaimirror.indiatimes.com/entertainment/bollywood/dulquer-salmaan-stardom-is-not-the-focus-good-cinema-is/articleshow/64784928.cms
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-28. Retrieved 2018-07-19.
  4. "നടി ഗൗതമിയും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി". ManoramaOnline. Retrieved 2018-07-19.
  5. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAyMjI2NzY=&xP=Q1lC&xDT=MjAxOC0wNi0yNSAxNToyMjowMA==&xD=MQ==&cID=OQ==
  6. http://www.mathrubhumi.com/movies-music/news/dulquer-salmaan-as-sukumara-kurup-movie-dulquer-salmaan-sukumara-kurup-1.2018827

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്രീനാഥ്_രാജേന്ദ്രൻ&oldid=3941238" എന്ന താളിൽനിന്ന് ശേഖരിച്ചത്