ശോഭനാ ജോർജ്ജ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തക


ഒൻപതും പത്തും പതിനൊന്നും കേരള നിയമസഭകളിലെ ചെങ്ങന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് പ്രതിനിധിയായിരുന്നു ശോഭനാ ജോർജ്ജ് (ജനനം :4 ഏപ്രിൽ 1960).

ശോഭന ജോർജ്ജ്
മുൻ കേരളനിയമസഭാംഗം
മുൻഗാമിമമ്മൻ ഐപ്
പിൻഗാമിപി.സി. വിഷ്ണുനാഥ്
മണ്ഡലംചെങ്ങന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-04-04) 4 ഏപ്രിൽ 1960  (64 വയസ്സ്)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
വസതിsചെങ്ങന്നൂർ,
തിരുവനന്തപുരം,
കേരളം

ജീവിതരേഖ തിരുത്തുക

കെ.എം. ജോർജിന്റെയും തങ്കമ്മ ജോർജിന്റെയും മകളാണ് ശോഭന. ബിരുദാനന്ദര ബിരുദധാരിയാണ്. അഖില കേരള ബാലജനസഖ്യത്തിന്റെ ആദ്യ വനിത പ്രസിഡന്റായിരുന്നു. കേരള സർവകലാശാല സെനറ്റ് അംഗം, യൂത്ത് കോൺഗ്രസ് ആദ്യ വനിത ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു പ്രവർത്തിച്ചു.[1]

വിവാദങ്ങൾ തിരുത്തുക

മന്ത്രി കെ.വി. തോമസിനെതിരെ വ്യാജരേഖക്കേസ് നിർമ്മിച്ച കേസിലെ മൂന്നാംപ്രതിയായിരുന്ന ശോഭനാ ജോർജ്ജിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.[2]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 ചെങ്ങന്നൂർ നിയമസഭാമണ്ഡലം ശോഭനാ ജോർജ്ജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.കെ. രാമചന്ദ്രൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ചെങ്ങന്നൂർ നിയമസഭാമണ്ഡലം ശോഭനാ ജോർജ്ജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മാമൻ ഐപ്പ് ഐ.സി.എസ്.
1991 ചെങ്ങന്നൂർ നിയമസഭാമണ്ഡലം ശോഭനാ ജോർജ്ജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മാമൻ ഐപ്പ് ഐ.സി.എസ്.

അവലംബം തിരുത്തുക

  1. http://www.niyamasabha.org/codes/members/m641.htm
  2. http://malayalam.oneindia.in/news/2002/10/03/ker-sobhana1.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-03-23.
"https://ml.wikipedia.org/w/index.php?title=ശോഭനാ_ജോർജ്ജ്&oldid=4071544" എന്ന താളിൽനിന്ന് ശേഖരിച്ചത്