കേരളത്തിൽ പ്രവർത്തിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന സംഘടനയുടെ ഓഫീസുകളാണ് പരിഷത്ത് ഭവൻ.എല്ലാ ജില്ലകളിലും ഇത്തരം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല കൂടിച്ചേരലുകളും പ്രവർത്തനങ്ങളുടെ ആസൂത്രണവും ഇത്തരം പരിഷത്ത് ഭവനിൽ നടക്കുന്നു. പരിഷത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെയും ഉത്പന്നങ്ങളുടെയും സംഭരണശാലയായും പരിഷത്ത് ഭവനുകൾ പ്രവർത്തിക്കുന്നു.

പ്രധാന പരിഷത്ത് ഭവനുകൾ തിരുത്തുക

 
തിരുവനന്തപുരം പരിഷത്ത് ഭവൻ
പരിഷത്തിന്റെ 49-‌ാം വാർഷികസമ്മേളനത്തിനു തൊട്ടുമുമ്പ്
  1. പരിഷത്ത് ഭവൻ തിരുവനന്തപുരം- കുതിരവട്ടം ലൈൻ, വഞ്ചിയൂർ (8°29′21.91″N 76°56′36.55″E / 8.4894194°N 76.9434861°E / 8.4894194; 76.9434861)
  2. പരിഷത്ത് ഭവൻ കോഴിക്കോട്- ചാലപ്പുറം
  3. പരിഷത്ത് ഭവൻ എറണാകുളം - എ.കെ.ജി റോഡ് ഇടപ്പിള്ളി
  4. പരിസര കേന്ദ്രം തൃശ്ശൂർ
  5. പരിഷത്ത് ഭവൻ കോട്ടയം - പുളിമൂട് ജങ്ക്ഷൻ (ഫോൺ 0481 2568643)

പ്രവർത്തനങ്ങൾ തിരുത്തുക

ദൈനം ദിന സംഘടന പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായും,പ്രസിദ്ധീകരണങ്ങളുടെ ആസ്ഥാനമായും മൂന്നു പരിഷത്ത് ഭവനുകൾ പ്രവർത്തിക്കുന്നു. പുസ്തകങ്ങൾ,പ്രസിദ്ധീകരണങ്ങൾ, ചൂടാറാപ്പെട്ടി, പുകയില്ലാത്ത അടുപ്പ്, ബയോ ഗ്യാസ് പ്ലാന്റ്, ഐ.ആർ.ടി.സി. ഉൽപ്പന്നങ്ങൾ, സോപ്പ് കിറ്റുകൾ എന്നിവ ഭവനുകളിലൂടെ വിൽപ്പന നടത്തുന്നു.ലൈബ്രറികൾ, പഠന കേന്ദ്രം, ഫിലീം ക്ലബ്ബ് തുടങ്ങിയവയും അനുബന്ധമായി പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പരിഷത്ത്_ഭവൻ&oldid=3518967" എന്ന താളിൽനിന്ന് ശേഖരിച്ചത്