ശരത്ചന്ദ്ര മറാഠേ
പ്രസിദ്ധനായ ഹിന്ദുസ്ഥാനി സംഗീത അധ്യാപകനും സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായിരുന്നു ശരത്ചന്ദ്ര മറാഠേ (1929 - 7 ആഗസ്റ്റ് 2013). കോഴിക്കോട് ആകാശവാണി ആദ്യമായി പ്രക്ഷേപണം ചെയ്ത ഹിന്ദുസ്ഥാനി സംഗീതം ഇദ്ദേഹത്തിന്റേതായിരുന്നു. [1]
ശരത്ചന്ദ്ര മറാഠേ | |
---|---|
ജനനം | 1929 സിദ്ധേശ്വർ, മഹാരാഷ്ട്ര |
മരണം | |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | ഹിന്ദുസ്ഥാനി സംഗീതജ്ഞൻ |
അറിയപ്പെടുന്നത് | ഹിന്ദുസ്ഥാനി സംഗീതം |
ജീവിതപങ്കാളി(കൾ) | മനീഷ |
മാതാപിതാക്ക(ൾ) | രഘുനാഥ് മറാഠേ ജാനകി |
ജീവിതരേഖ
തിരുത്തുക1929ൽ മഹാരാഷ്ട്രയിലെ സിദ്ധേശ്വർ ഗ്രാമത്തിൽ രഘുനാഥ് മറാഠേയുടെയും ജനകിയുടെയും മകനായി ജനിച്ചു.[1] മറാഠേക്ക് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു.[2] 1936ൽ വിഷ്ണു ദിഗംബർ സ്ഥാപിച്ച ഗന്ധർവ മഹാവിദ്യാലയത്തിൽ നിന്നു സംഗീത ചൂഡാമണി ബിരുദം നേടി. പണ്ഡിറ്റ് മനോഹർ ബർവേയുടെ കീഴിൽ നിന്നു ഗാനനിപുണ ബിരുദം നേടി. ബോംബെ ജെ.ജെ. സ്കൂൾ ഓഫ് ആർട്സിൽ നിന്നു ചിത്രകലാ കോഴ്സും പൂർത്തിയാക്കി. മനോഹർ ബർവെയിൽ നിന്നും വിനായക് റാവു പട്വർദ്ധനിൽ നിന്നും ലഭിച്ച ശിക്ഷണമാണ് മറാഠേയെ തികഞ്ഞ സംഗീതജ്ഞനാക്കിയത്.
ബോംബെ റയിൽവേയിലെ സ്റ്റെനോഗ്രഫറായിരിക്കെ, പൂമുള്ളി മനയിലെ രാമൻ നമ്പൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കാനായി മറാഠേ കേരളത്തിലെത്തി. ഒന്നര വർഷം മനയിൽ താമസിച്ചു രാമൻ നമ്പൂതിരിയെ സംഗീതം അഭ്യസിപ്പിച്ചു. പിന്നീട് കോഴിക്കോട് താമസിച്ച് പ്രവർത്തിച്ചു.[2]തബല, സിത്താർ, ബാംസുരി, വയലിൻ എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു.
സംവിധായകൻ ജി. അരവിന്ദൻ, സംഗീത സംവിധായകൻ എ.ടി. ഉമ്മർ, ആർടിസ്റ്റ് നമ്പൂതിരി, ഗായിക ഉഷാ രവി, കാവാലം ശ്രീകുമാർ, ശങ്കരനാരായണൻ, കുമാർ, അനിൽദാസ്, ഞരളത്ത് രാമപ്പൊതുവാൾ, നൌഷാദ്, വിനോദ് കൃഷ്ണൻ, ഹരിഗോവിന്ദൻ, നജ്മൽ ബാബു തുടങ്ങി നിരവധി പേരെ ഹിന്ദുസ്താനി സംഗീതം അഭ്യസിപ്പിച്ചു.
മട്ടാഞ്ചേരിയിൽ കുടിയേറിപ്പാർത്ത ഗുജറാത്തി കുടുംബാംഗമായ മനീഷയാണ് ഭാര്യ. മക്കളില്ല.[3]
സംഗീത സംവിധാനം നിർവഹിച്ച സിനിമകൾ
തിരുത്തുക- തിരനോട്ടം
- അവിവാഹിതരുടെ സ്വർഗം
- മയൂര വർണങ്ങൾ
- ഉപ്പ് (പശ്ചാത്തല സംഗീതം)
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീതനാടക അക്കാദമിയുടെ 2004ലെ ഗുരുപൂജ പുരസ്കാരം[4]
- 2007ൽ പ്രവാസി ദോഹയുടെ ബഷീർ പുരസ്കാരം
- മുഹമ്മദ് റഫി മെമ്മോറിയൽ അവാർഡ്
അവലംബം
തിരുത്തുക- ↑ 1.0 1.1 "ശരത്ചന്ദ്ര മറാഠേ അന്തരിച്ചു". മലയാള മനോരമ-യാഹൂ. Retrieved 2013 ഓഗസ്റ്റ് 8.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ 2.0 2.1 "ശരത്ചന്ദ്ര മറാഠേ അന്തരിച്ചു". മാതൃഭൂമി ദിനപത്രം. Archived from the original on 2013-08-09. Retrieved 2013 ഓഗസ്റ്റ് 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ശരത്ചന്ദ്ര മറാഠേ അന്തരിച്ചു". ദേശാഭിമാനി ദിനപത്രം. Retrieved 2013 ഓഗസ്റ്റ് 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2013-08-14.
.