ശാന്തസമുദ്രതീരത്തിലായി ചൈനയുടെയും ഉത്തരകൊറിയയുടെയും അതിർത്തികളിൽനിന്നും അകലെയല്ലാതെ സ്ഥിതിചെയ്യുന്ന റഷ്യൻ നഗരമാണ് വ്ലാഡിവോസ്റ്റോക് (Vladivostok Russian: Владивосто́к, റഷ്യൻ ഉച്ചാരണം: [vlədʲɪvɐˈstok]). 2016-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 606,653,[11] ആണ്, ഇത് 2010-ലെ സെൻസസ്.കണക്കുകളിൽ രേഖപ്പെടുത്തിയ 592,034-നേക്കാൾ കൂടുതലാണ് [12] റഷ്യൻ ശാന്തസമുദ്ര നേവീവ്യൂഹത്തിന്റെ ആസ്ഥാനവും ശാന്തസമുദ്രതീരത്തിലെ ഏറ്റവും വലിയ റഷ്യൻ തുറമുഖവുമാണിത്.

Vladivostok

Владивосток
പതാക Vladivostok
Flag
ഔദ്യോഗിക ചിഹ്നം Vladivostok
Coat of arms
Location of Vladivostok
Map
Vladivostok is located in Russia
Vladivostok
Vladivostok
Location of Vladivostok
Vladivostok is located in Primorsky Krai
Vladivostok
Vladivostok
Vladivostok (Primorsky Krai)
Coordinates: 43°6′54″N 131°53′7″E / 43.11500°N 131.88528°E / 43.11500; 131.88528
CountryRussia
Federal subjectPrimorsky Krai[1]
FoundedJuly 2, 1860[2]
City status sinceApril 22, 1880
ഭരണസമ്പ്രദായം
 • ഭരണസമിതിCity Duma
 • HeadIgor Pushkaryov
വിസ്തീർണ്ണം
 • ആകെ331.16 ച.കി.മീ.(127.86 ച മൈ)
ഉയരം8 മീ(26 അടി)
ജനസംഖ്യ
 • ആകെ5,92,034
 • കണക്ക് 
(2018)[6]
6,04,901 (+2.2%)
 • റാങ്ക്22nd in 2010
 • ജനസാന്ദ്രത1,800/ച.കി.മീ.(4,600/ച മൈ)
 • Subordinated toVladivostok City Under Krai Jurisdiction[1]
 • Capital ofPrimorsky Krai, Vladivostok City Under Krai Jurisdiction[1]
 • Urban okrugVladivostoksky Urban Okrug[7]
 • Capital ofVladivostoksky Urban Okrug[7]
സമയമേഖലUTC+10 (Vladivostok Time Edit this on Wikidata[8])
Postal code(s)[9]
690xxx
Dialing code(s)+7 423[10]
City DayFirst Sunday of July
Twin townsNiigata, സാൻ ഡിയേഗോ, ജുന്യൂ, Tacoma, അകിത, ജപ്പാൻ, ബുസാൻ, Hakodate, ഡാലിയൻ, Wonsan, Manta, വ്ലാഡികാവ്കാസ്, കോട്ട കിനബാലു, Incheon, ഹൈ ഫോങ്, Makati, ഷാങ്ഹായ്, സാൻ ഫ്രാൻസിസ്കോ, Tskhinvali, Yanbian Korean Autonomous Prefecture, Pohang, ഹോ ചി മിൻ നഗരം, ഹാർബീൻEdit this on Wikidata
വെബ്സൈറ്റ്www.vlc.ru

പേരിനു പിന്നിൽ

തിരുത്തുക

കിഴക്കു ദിക്കിലെ ഭരണാധികാരി എന്നാണ് റഷ്യൻ ഭാഷയിൽ വ്ലാഡിവോസ്റ്റോക് എന്ന പദത്തിന്റെ അർഥം. ചൈനീസ് ഭാഷയിൽ, ഈ നഗരം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പേർ ക്വിങ് ഭരണ കാലം മുതൽ ഹൈഷെ‌ൻവായി (Haishenwai - 海參崴, Hǎishēnwǎi എന്നാണ് മഞ്ചു ഭാഷയിൽ സമുദ്രതീരത്തെ ചെറിയ ഗ്രാമം എന്നർഥം വരുന്ന ഹെയ്സെൻവെയി ("Haišenwei") എന്ന പദത്തിൽനിന്നും ഉണ്ടായതാണ് ഈ പേർ.

ചരിത്രം

തിരുത്തുക

1860-ലെ ബെയ്ജിങ് ഉടമ്പടി പ്രകാരം റഷ്യക്ക് ലഭിക്കുന്നതിനു മുൻപെ വിവിധ ചൈനീസ് രാജവംശങ്ങളുടെ കീഴിലായിരുന്നു ഈ പ്രദേശം.

ഭൂമിശാസ്ത്രം

തിരുത്തുക

30 കിലോമീറ്റർ നീളവും 12 കിലോമീറ്റർ വീതിയും ഉള്ള മുറവ്യൊവ്-അമുർസ്കി ഉപദ്വീപിന്റെ തെക്കേയറ്റത്തായി ഈ നഗരം സ്ഥിതിചെയ്യുന്നു. 257 മീറ്റർ (843 അടി) ഉയരമുള്ള മൗണ്ട് കൊളൊദിൽനിക് ആണ് ഏറ്റവും ഉയരമുള്ള ഭാഗം, നഗരഹൃദയത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലം 200 മീറ്ററോളം ഉയരമുള്ള ഈഗിൾ നെസ്റ്റ് പോയന്റ് ആണ്

 
June 2014 view of Vladivostok and the Golden Horn Bay


കാലാവസ്ഥ

തിരുത്തുക

കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് ഇവിടത്തെ കാലാവസ്ഥ Dwb ആർദ്രത കൂടിയ കോണ്ടിനെന്റൽ കാലാവസ്ഥ എന്ന വിഭാഗത്തിൽ പെടുന്നു. ആർദ്രത കൂടിയതും മഴ കിട്ടുന്നതുമായ വേനൽക്കാലവും വരണ്ടതും തണുത്തതുമായ ശൈത്യകാലവും ഇവിടെ അനുഭവപ്പെടുന്നു. 43 ഡിഗ്രീ ഉത്തര അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്നുവെങ്കിലും സൈബീരിയൻ കാലാവസ്ഥയുടെ പ്രഭാവത്തിനാൽ ശൈത്യകാലത്ത് വളരെ താഴ്ന്ന താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇവിടത്തെ ജനുവരിയിലെ ശാരാശരി താപനില −12.3 °C (9.9 °F) ആണ്. വ്ലാഡിവോസ്റ്റോകിലെ വാർഷിക ശാരാശരി താപനിലയായ 5 °C (41 °F) ആണ്. ഇതെ അക്ഷാംശത്തിൽ സ്ഥിതിചെയ്യുന്ന യൂറോപ്പിയൻ നഗരങ്ങളേ അപേക്ഷിച്ച് പത്ത് ഡിഗ്രി കുറവാണിത്, ആപേക്ഷിക ശൈത്യകാലത്തെ ശാരാശരി താപനിലയിലും 20 °C (36 °F) കുറവ് അനുഭവപ്പെടുന്നു.

വ്ലാഡിവോസ്റ്റോകിൽ ശൈത്യകാലത്ത് താപനില −20 °C (−4 °F)യോളാം താഴാറുണ്ട്, എന്നാൽ ചിലപ്പോൾ പകൽ താപനില പൂജ്യം ഡിഗ്രി സെൽഷിയസിനും മുകളിൽ എത്താറുണ്ട്. ഡിസംബർ മുതൽ മാർച്ച് വരെ ശരാശരി 18.5 മില്ലിമീറ്റർ (0.061 അടി) ഹിമപാതം അനുഭവപ്പെടുന്നു, വേനൽക്കാലത്ത് കിഴക്കൻ ഏഷ്യൻ മൺസൂണിന്റെ പ്രഭാവത്തിനാൽ കൂടിയ താപനിലയും ഉയർന്ന ആർദ്രതയും വർഷപാതവും അനുഭവപ്പെടും. ഓഗസ്റ്റിലെ ശരാശരി ഉയർന്ന താപനില +19.8 °C (67.6 °F). വേനൽക്കാലത്ത് മിക്കവാറും എല്ലാ ദിവസവും മേഘാവൃതമായതും മഴ ലഭിക്കുന്നതുമായ വ്ലാഡിവോസ്റ്റോകിലെ ആപേക്ഷിക ആർദ്രത ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ 90% ആണ്. വർഷപാതത്തിന്റെ വാർഷിക ശരാശരി 840 മില്ലിമീറ്റർ (2.76 അടി) ആകുന്നു, ഇവിടെ രേഖപ്പെടുത്തിയതിൽ ഏറ്റവും വരണ്ട വർഷമായ 1943-ൽ ലഭിച്ച വർഷപാതം 418 മില്ലിമീറ്റർ (1.371 അടി) ആണ്. രേഖപ്പെടുത്തിയതിൽ ഏറ്റവും അധികം ലഭിച്ച വർഷപാതം 1974-ലെ 1,272 മില്ലിമീറ്റർ (4.173 അടി) ആയിരുന്നു[13]


വ്ലാഡിവോസ്റ്റോക് പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 5.0
(41)
9.9
(49.8)
15.5
(59.9)
24.1
(75.4)
29.5
(85.1)
31.8
(89.2)
33.6
(92.5)
32.6
(90.7)
30.0
(86)
23.4
(74.1)
17.5
(63.5)
9.4
(48.9)
33.6
(92.5)
ശരാശരി കൂടിയ °C (°F) −8.1
(17.4)
−4.2
(24.4)
2.2
(36)
9.9
(49.8)
14.8
(58.6)
17.8
(64)
21.1
(70)
23.2
(73.8)
19.8
(67.6)
12.9
(55.2)
3.1
(37.6)
−5.1
(22.8)
9.0
(48.2)
പ്രതിദിന മാധ്യം °C (°F) −12.3
(9.9)
−8.4
(16.9)
−1.9
(28.6)
5.1
(41.2)
9.8
(49.6)
13.6
(56.5)
17.6
(63.7)
19.8
(67.6)
16.0
(60.8)
8.9
(48)
−0.9
(30.4)
−9.1
(15.6)
4.9
(40.8)
ശരാശരി താഴ്ന്ന °C (°F) −15.4
(4.3)
−11.6
(11.1)
−4.9
(23.2)
2.0
(35.6)
6.7
(44.1)
11.1
(52)
15.6
(60.1)
17.7
(63.9)
13.1
(55.6)
5.9
(42.6)
−3.8
(25.2)
−11.9
(10.6)
2.0
(35.6)
താഴ്ന്ന റെക്കോർഡ് °C (°F) −31.4
(−24.5)
−28.9
(−20)
−21.3
(−6.3)
−8.1
(17.4)
−0.8
(30.6)
3.7
(38.7)
8.7
(47.7)
10.1
(50.2)
1.3
(34.3)
−9.7
(14.5)
−20
(−4)
−28.1
(−18.6)
−31.4
(−24.5)
മഴ/മഞ്ഞ് mm (inches) 14
(0.55)
15
(0.59)
27
(1.06)
48
(1.89)
81
(3.19)
110
(4.33)
164
(6.46)
156
(6.14)
119
(4.69)
59
(2.32)
29
(1.14)
18
(0.71)
840
(33.07)
ശരാ. മഴ ദിവസങ്ങൾ 0.3 0.3 4 13 20 22 22 19 14 12 5 1 133
ശരാ. മഞ്ഞു ദിവസങ്ങൾ 7 8 11 4 0.3 0 0 0 0 1 7 9 47
% ആർദ്രത 58 57 60 67 76 87 92 87 77 65 60 60 71
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 178 184 216 192 199 130 122 149 197 205 168 156 2,096
Source #1: Pogoda.ru.net[13]
ഉറവിടം#2: NOAA (sun, 1961–1990)[14]


ജനസംഖ്യ

തിരുത്തുക
 
Church of Our Lady's Protection

2010-ലെ സെൻസസ് കണക്കുകൾ പ്രകാരം ജനസംഖ്യ 592,034 ആയിരുന്നു,ഇത് 2002-ലെ സെൻസസ് കണക്കുകളിൽ രേഖപ്പെടുത്തിയ 594,701-നേക്കാളും 1989-ലെ സോവിയറ്റ് സെൻസസിൽ രേഖപ്പെടുത്തിയ 633,838-നേക്കാളും കുറവാണ് കാണിച്ചത്.[15] എന്നാൽ 2016-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 606,653 ആയി ഉയർന്നിട്ടുണ്ട്.

സാമ്പത്തികം

തിരുത്തുക

ഇവിടെത്തെ സമ്പദ്‌വ്യവസ്ഥ മൽസ്യബന്ധനം, ഷിപ്പിങ്, നാവികത്താവളം എന്നിവിയയിൽ അധിഷ്ടിതമാണ്. ഉല്പാദനത്തിന്റെ എൺപത് ശതമാനത്തോളം മൽസ്യബന്ധന മേഖലയിൽ ആണ്. ജാപനീസ് കാറുകളുടെ ഇറക്കുമതിയാണ് ഇവിടത്തെ ജനങ്ങളുടെ മറ്റൊരു പ്രധാന സാമ്പത്തിക സ്രോതസ്സ് [16]

9,289 കിലോമീറ്റർ (5,772 മൈൽ) ദൈർഘ്യമുള്ള ട്രാൻസ് സൈബീരിയൻ റെയിൽപ്പാത മോസ്കോയെയും വ്ലാഡിവോസ്റ്റോക്കിനെയും ബന്ധിപ്പിക്കുന്നു, റഷ്യയിലെ പല പ്രധാന നഗരങ്ങളേയും ബന്ധിപ്പിക്കുന്ന ഈ പാത 1905-ലാണ് പൂർത്തിയായത്.

 
Vladivostok Railway Station

റഷ്യയുടെ ഏറ്റവും കിഴക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന പ്രധാന വിമാനത്താവളം വ്ലാഡിവോസ്റ്റോക്ക് അന്താരാഷ്ട്ര വിമാനത്താവളമാണ് (VVO) ദക്ഷിണ കൊറിയ, ജപാൻ, ചൈന, ഉത്തര കൊറിയ, ഫിലിപ്പൈൻസ് വിയറ്റ്നാം എന്നി രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര വിമാനസർവീസുകൾ നിലവിലുണ്ട്.

 
Svetlanskaya Street in the central part of Vladivostok (August 2005)

വ്ലാഡിവോസ്റ്റോക്കിൽനിന്നും തുടങ്ങുന്ന റഷ്യൻ ദേശീയപാതയായ M60 (യുസ്സുറി ഹൈവെ) ട്രാൻസ് സൈബീരിയൻ ഹൈവേയുടെ ഏറ്റവും കിഴക്കേയറ്റമാണ്. ഇതിലൂടെ മോസ്കൊ വഴി സെന്റ് പീറ്റേഴ്സ്ബർഗ് വരെ സഞ്ചരിക്കാൻ സാധ്യമാണ്. മറ്റു പ്രധാന പാതകൾ കിഴക്ക് നഖോഡ്കയിലേക്കും തെക്ക് ഖസാനിലേക്കുമാണ്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തിലാണ് ഇവിടത്തെ ട്രാം സർവീസ് ആരംഭിച്ചത്. ബസ്, ട്രാം, ട്രോളികൾ, ഫർണിക്കുലർ, ഫെറി ബോട്ടുകൾ എന്നിവയാണ് പ്രാദേശിക ഗതാഗത മാർഗ്ഗങ്ങൾ.

തുറമുഖം

തിരുത്തുക
 
Port of Vladivostok

2002-ൽ $27.5 കോടി വിദേശവ്യാപാരം നടന്ന വ്ലാഡിവോസ്റ്റോക്ക് തുറമുഖം ഐസ് ബ്രേക്കറുകളുടെ സഹായത്താൽ വർഷം മുഴുവൻ പ്രവർത്തനയോഗ്യമായി നിർത്തുന്നു. [17] 2015-ൽ വ്ലാഡിവോസ്റ്റോക്ക് തുറമുഖത്തിൽ ഒരു പ്രത്യേക സാമ്പത്തികമേഖല ആരംഭിച്ചിട്ടുണ്ട്.


  1. 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref130 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Энциклопедия Города России. Moscow: Большая Российская Энциклопедия. 2003. p. 72. ISBN 5-7107-7399-9.
  3. "Генеральный план Владивостока". Archived from the original on 2014-07-10. Retrieved 2014-07-10.
  4. https://it-ch.topographic-map.com/map-fjm14s/Vladivostok/?zoom=18&center=43.11532%2C131.88304&popup=43.11557%2C131.88321. {{cite web}}: Missing or empty |title= (help)
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2010Census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "26. Численность постоянного населения Российской Федерации по муниципальным образованиям на 1 января 2018 года". Federal State Statistics Service. Retrieved 23 ജനുവരി 2019.
  7. 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref862 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.{{cite web}}: CS1 maint: unrecognized language (link)
  9. Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (in Russian)
  10. "Ростелеком завершил перевод Владивостока на семизначную нумерацию телефонов" (in റഷ്യൻ). 2011-07-12. Archived from the original on 2016-11-27. Retrieved 2016-11-26.
  11. "Город Владивосток". Города России. Retrieved 28 June 2016. {{cite web}}: Check |url= value (help)
  12. Russian Federal State Statistics Service (21 May 2004). "Численность населения России, субъектов Российской Федерации в составе федеральных округов, районов, городских поселений, сельских населённых пунктов – районных центров и сельских населённых пунктов с населением 3 тысячи и более человек" [Population of Russia, Its Federal Districts, Federal Subjects, Districts, Urban Localities, Rural Localities—Administrative Centers, and Rural Localities with Population of Over 3,000] (XLS). Всероссийская перепись населения 2002 года [All-Russia Population Census of 2002] (in Russian). {{cite web}}: Invalid |ref=harv (help)CS1 maint: unrecognized language (link)
  13. 13.0 13.1 "Климат Владивостока" [Climate of Vladivostok]. Погода и Климат (Weather and Climate) (in റഷ്യൻ). Retrieved June 19, 2013.
  14. "Vladivostok Climate Normals 1961–1990". National Oceanic and Atmospheric Administration. Retrieved 30 November 2015.
  15. "Всесоюзная перепись населения 1989 г. Численность наличного населения союзных и автономных республик, автономных областей и округов, краёв, областей, районов, городских поселений и сёл-райцентров" [All Union Population Census of 1989: Present Population of Union and Autonomous Republics, Autonomous Oblasts and Okrugs, Krais, Oblasts, Districts, Urban Settlements, and Villages Serving as District Administrative Centers]. Всесоюзная перепись населения 1989 года [All-Union Population Census of 1989] (in Russian). Институт демографии Национального исследовательского университета: Высшая школа экономики [Institute of Demography at the National Research University: Higher School of Economics]. 1989 – via Demoscope Weekly. {{cite web}}: Invalid |ref=harv (help)CS1 maint: unrecognized language (link)
  16. "Putin Is Turning Vladivostok into Russia's Pacific Capital" (PDF). Russia Analytical Digest (82). Institute of History, University of Basel, Basel, Switzerland: 9–12. 2010-07-12. Archived from the original (PDF) on 2011-07-06. Retrieved 2016-11-30.
  17. Vladivostok Economics Archived 2013-05-12 at the Wayback Machine. (Russian) retrieved 18 Sep 2012
"https://ml.wikipedia.org/w/index.php?title=വ്ലാഡിവോസ്റ്റോക്&oldid=4121738" എന്ന താളിൽനിന്ന് ശേഖരിച്ചത്