കോട്ട കിനബാലു
കോട്ട കിനബാലു (Malaysian pronunciation: [ˈkota kinaˈbalu], Jawi: کوتا کينا بالو, ചൈനീസ്: 亚庇; പിൻയിൻ: Yàbì), മലേഷ്യയിലെ സബാ സംസ്ഥാനത്തിൻറെ തലസ്ഥാനമാണ്. ഇതു മുൻകാലത്ത് ജെസ്സെൽട്ടൺ എന്നറിയപ്പെട്ടിരുന്നു.[4][5] സബായുടെ വെസ്റ്റ് കോസ്റ്റ് ഡിവിഷന്റെ തലസ്ഥാനം കൂടിയാണിത്. ബോർണിയോയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് ദക്ഷിണ ചൈനാ കടലിന് അഭിമുഖമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തുങ്കു അബ്ദുൾ റഹ്മാൻ നാഷണൽ പാർക്ക്[6] നഗരത്തിൻറെ പടിഞ്ഞാറ് ഭാഗത്തും നഗരത്തിൻറെ പേരിനു നിദാനമായ കിനബാലു പർവ്വതം നഗരത്തിനു കിഴക്കുഭാഗത്തുമായാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ കനേഷുമാരി കണക്കുകൾ പ്രകാരം കോട്ട കിനബാലു നഗരത്തിലെ ആകെ ജനസംഖ്യ 452,058 ആയിരുന്നു.[7] സമീപസ്ഥമായ പെനാമ്പാങ്ങ്, പുത്തറ്റാൻ ജില്ലകളും കൂടി ചേർന്നുള്ള മെട്രോ മേഖലകൂടി ഉൾപ്പെടുമ്പോൾ മൊത്തം ജനസംഖ്യ 628,725 ആകുന്നു.[8]
കോട്ട കിനബാലു Jesselton | |||
---|---|---|---|
City and State Capital | |||
Other transcription(s) | |||
• Jawi | کوتا کينابالو | ||
• Simplified Chinese | 亚庇 | ||
• Traditional Chinese | 亞庇 | ||
From top right clockwise: Tun Mustapha Tower, Swordfish Statue, Wawasan intersection, Wisma Tun Fuad Stephens, Gaya Street and 1Borneo Mall. | |||
| |||
Nickname(s): KK | |||
Motto(s): | |||
Location of Kota Kinabalu in Sabah | |||
Coordinates: 5°58′17″N 116°05′43″E / 5.97139°N 116.09528°E | |||
Country | Malaysia | ||
State | Sabah | ||
Division | West Coast | ||
Bruneian Empire | 15th–18th century | ||
Settled by BNBC | 1882 | ||
Declared capital of North Borneo | 1946 | ||
Granted municipality status | 1 January 1979 | ||
Granted city status | 2 February 2000 | ||
• Mayor | Yeo Boon Hai | ||
• City and State Capital | [[1 E+8_m²|351 ച.കി.മീ.]] (136 ച മൈ) | ||
• മെട്രോ | 816 ച.കി.മീ.(315 ച മൈ) | ||
ഉയരം | 5 മീ(16 അടി) | ||
(2010) | |||
• City and State Capital | 452,058 | ||
• ജനസാന്ദ്രത | 1,463/ച.കി.മീ.(3,790/ച മൈ) | ||
• മെട്രോപ്രദേശം | 628,725 | ||
• മെട്രോ സാന്ദ്രത | 770.5/ച.കി.മീ.(1,996/ച മൈ) | ||
• Demonym | Orang KK / K.K-ites / K.K-ians | ||
Sourced from the Population and Housing Census of Malaysia 2010. Kota Kinabalu metropolitan area includes population of 176,667 in the Penampang, Papar and Tuaran districts. | |||
സമയമേഖല | UTC+8 (MST) | ||
Postal code | 88xxx; 89xxx | ||
Area code(s) | 088, 087 | ||
Vehicle registration | EJ, EJA, EJB (1967–1980)[2][3] SA, SAA, SAB, SAC (1980–present) | ||
വെബ്സൈറ്റ് | dbkk |
പതിനഞ്ചാം നൂറ്റാണ്ടിൽ കോട്ട കിനബാലുവിലെ ഈ മേഖല ബ്രൂണൻ സാമ്രാജ്യത്തിന്റെ സ്വാധീനത്തിലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ 'ബ്രിട്ടീഷ് നോർത്ത് ബോർണിയോ കമ്പനി' (ബിഎൻബിസി) ഗയ ദ്വീപിന് സമീപത്തായി ഒരു കുടിയേറ്റ കേന്ദ്രം സ്ഥാപിച്ചിരുന്നു. എങ്കിലും 1897 ൽ മാറ്റ് സല്ലെഹ് എന്നു പേരായ ഒരു പ്രാദേശിക നേതാവ് ഇത് അഗ്നിക്കിരയാക്കി. 1899 ജൂലൈ മാസത്തിൽ ഗയ ദ്വീപിന് എതിർവശത്തു നിലനിന്നിരുന്ന സ്ഥലം കുടിയേറ്റ കേന്ദ്രങ്ങൾക്ക് അനുയോജ്യമാണെന്നു കണ്ടെത്തി. പ്രദേശത്ത് വികസനം ഉടൻ ആരംഭിക്കുകയും; BNBC യുടെ വൈസ് ചെയർമാൻ "ജെസെൽടൺ" എന്ന് പുനർനാമകരണം ചെയ്യുന്നതിനു മുൻപ് ഈ സ്ഥലം "അപി-ആപി" എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ജെസ്സൽടൺ ഈ പ്രദേശത്തെ ഒരു പ്രധാന വ്യാപാര തുറമുഖമായി മാറുകയും വടക്കൻ ബോർണിയോ റെയിൽവേയുമായി ബന്ധപ്പെടുത്തുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജെസ്സൽടൺ വലിയതോതിൽ നശീകരണത്തിനു വിധേയമായി. ജെസെൽട്ടൻറെ ജപ്പാനീസ് അധിനിവേശം, നിരവധി പ്രാദേശിക പ്രക്ഷോഭങ്ങളുണ്ടാക്കുകയും; പ്രത്യേക്ച്ച് ജെസെൾട്ടൺ റിവോൾട്ട്, പക്ഷേ അതൊക്കെ ജപ്പാൻ അടിച്ചമർത്തുകയും ചെയ്തു. യുദ്ധം കഴിഞ്ഞപ്പോൾ, ബിഎൻബിസിക്ക് ഈ പ്രദേശത്തെ വൻ പുനർനിർമ്മാണത്തിനുള്ള ധനശേഖരണത്തിന് കഴിയാത്തതിനാൽ പ്രദേശം ബ്രിട്ടീഷ് ക്രൗൺ കോളനിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 1946 ൽ ബ്രിട്ടീഷ് ക്രൌൺ വടക്കൻ ബോർണിയോയുടെ പുതിയ തലസ്ഥാനമായി ഈ നഗരത്തെ പ്രഖ്യാപിക്കുകയും നഗരം പുനർനിർമ്മിക്കാൻ ആരംഭിക്കുകുയം ചെയ്തു. മലേഷ്യ രൂപീകരിച്ചതിനു ശേഷം വടക്കൻ ബോർണിയോ സബാ എന്ന പേരിൽ പുനർനാമകരണം ചെയ്തു. 1967-ൽ ജെസൽടൺ എന്ന പേര് കൊട്ട കിയാനബാലുവായി പുനർനാമകരണം ചെയ്യപ്പെട്ടു. 1967 ൽ ജെസെൾട്ടൺ, കോട്ട കിനബാലു എന്നു പുനർനാമകരണം ചെയ്യപ്പെടുകയും 2000 ൽ കോട്ട കോട്ട കിനബാലയ്ക്ക് നഗര പദവി ലഭിക്കുകയും ചെയ്തു.
കോട്ട കിനബാലു പലപ്പോഴും മലേഷ്യയിലും അന്തർദേശീയമായും KK എന്നറിയപ്പെടുന്നു. ഇതൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. സാബ, ബോർണിയോ എന്നിവ സന്ദർശിക്കുന്നവർക്ക് ഈ നഗരം ഒരു കവാടമായി വർത്തിക്കുന്നു.[9][10] നഗരത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയായി കിനബാലു ഉദ്യാനം സ്ഥിതിചെയ്യുന്നു. നഗരത്തിനുള്ളിലും പുറത്തുമായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെ നിലനിൽക്കുന്നു. കിഴക്കൻ മലേഷ്യയിലെ പ്രധാന വ്യാവസായിക വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് കോട്ട കിനബാലു. ഈ രണ്ടു ഘടകങ്ങൾ കോട്ട കിനബാലു നഗരത്തെ മലേഷ്യയിലെ ഏറ്റവും വേഗതത്തിൽ വളരുന്ന നഗരങ്ങളിലൊന്നാക്കി മാറ്റുന്നു.[11]
പദോത്‍പ്പത്തി
തിരുത്തുകനഗരത്തിന്റെ കിഴക്ക്-വടക്കുകിഴക്കായി ഏകദേശം 50 കി മീ അകലെയുള്ള മൗണ്ട് കിനബാലുവാണ് നഗരത്തിൻറെ പേരിന് ആധാരം. കിനബാലു എന്ന പദം ഉരുത്തിരിഞ്ഞത് "മരിച്ചവരുടെ ആരാധനാലയം" എന്നർഥമുള്ള "അകി നബാലു " എന്ന പേരിൽ നിന്നാണ്. "അക്കി" എന്നത് "പൂർവ്വികർ" അല്ലെങ്കിൽ "മുത്തച്ഛൻ" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു. "നബാലു" ഡുസുൻ ഭാഷയിലെ പർവതത്തിന് പറയുന്ന പേരാണ്.[12] "കി നബാലു" എന്ന പദത്തിൽനിന്നാണ് ആവിർഭാവമെന്ന മറ്റൊരു വാദവും നിലനിൽക്കുന്നു. "കി" എന്നാൽ "ഉണ്ട്" അല്ലെങ്കിൽ "നിലനിൽക്കുക", "നബാലു" എന്നാൽ "മരിച്ചവരുടെ ആത്മാവ്" എന്നർത്ഥം വരുന്നു.[13]
"കൊത്തളം", "പട്ടണം", "നഗരം" എന്നിവയെ സൂചിപ്പിക്കാനുപയോഗിക്കുന്ന ഒരു മലയൻ വാക്കാണ് "കോട്ട" എന്നത്. ചില മലേഷ്യൻ നഗരങ്ങളുടേയും പട്ടണങ്ങളുടേയും പേരിനോടൊപ്പം ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്, ഉദാഹരണത്തിന് കോട്ട ഭരു, കോട്ട ടിംഗി, കോട്ട കെമുണിംഗ് എന്നിവ. ഏതെങ്കിലും പട്ടണങ്ങളെയോ നഗരങ്ങളെയോ പരാമർശിക്കാനും ഈ വാക്ക് അനൗദ്യോഗികമായി ഉപയോഗിക്കാവുന്നതാണ്. അതിനാൽ, കോട്ട കിനബാലു എന്ന പേരിന് "സിറ്റി ഓഫ് കിനബാലു" അല്ലെങ്കിൽ "കിനബാലു സിറ്റി" എന്ന് ഇംഗ്ലീഷിൽ ഒരു നേരിട്ട് വിവർത്തനം ഉണ്ടാകുന്നു.
അവലംബം
തിരുത്തുക- ↑ "Malaysia Elevation Map (Elevation of Kota Kinabalu)". Flood Map : Water Level Elevation Map. Archived from the original on 22 August 2015. Retrieved 22 August 2015.
- ↑ Brumby, Victor (1 May 2014). "May 1 MALAYSIA UPDATE and NOTES ON SUFFIXES". European Registration Plate Association (Europlate) blog. Archived from the original on 10 December 2015. Retrieved 10 December 2015.
About 1967, they added E as a prefix for new registrations in Sabah (for East Malaysia) (about 1967). and at unknown later date, added an S suffix to existing plates.
- ↑ "Malaysia license plates". wordllicenseplates.com. Archived from the original on 18 April 2015. Retrieved 10 December 2015.
- ↑ "Kota Kinabalu". ABC Sabah. Retrieved 12 August 2009.
- ↑ "Dari Jesselton ke Kota Kinabalu" (in Malay). Utusan Malaysia. 25 February 2010. Archived from the original on 19 June 2013. Retrieved 19 May 2013.
{{cite news}}
: CS1 maint: unrecognized language (link) - ↑ Charles De Ledesma; Mark Lewis; Pauline Savage (2003). Malaysia, Singapore & Brunei. Rough Guides. pp. 508–. ISBN 978-1-84353-094-7. Retrieved 22 May 2013.
- ↑ "Population Distribution by Local Authority Areas and Mukims, 2010 (page 1 & 8)" (PDF). Department of Statistics, Malaysia. Archived from the original (PDF) on 5 February 2015. Retrieved 10 April 2012.
- ↑ "Population Distribution by Local Authority Areas and Mukims, 2010 (page 1 & 8)" (PDF). Department of Statistics, Malaysia. Archived from the original (PDF) on 5 February 2015. Retrieved 10 April 2012.
- ↑ "Dari Jesselton ke Kota Kinabalu" (in Malay). Utusan Malaysia. 25 February 2010. Archived from the original on 19 June 2013. Retrieved 19 May 2013.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Tourism hub set to lift Sabah real estate". The Star. 11 June 2007. Archived from the original on 19 June 2013. Retrieved 15 January 2008.
- ↑ Muguntan Vanar (20 September 2010). "Rapid development in Kota Kinabalu has its drawbacks". The Star. Archived from the original on 19 June 2013. Retrieved 3 January 2011.
- ↑ Tamara Thiessen (2008). Borneo. Bradt Travel Guides. pp. 155–. ISBN 978-1-84162-252-1.
- ↑ Sorudim, Lesaya (2 May 2005). "KINABALU: Kina Balu , Aki Nabalu, or Ki Nabalu?". KDCA Publications. Archived from the original on 28 September 2007. Retrieved 15 January 2008.