ട്രാൻസ് സൈബീരിയൻ റെയിൽപ്പാത
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടിപ്പാതയാണ് ട്രാൻസ് സൈബീരിയൻ റെയിൽപ്പാത. 9,289 കിലോമീറ്ററാണ് (5,772 മൈൽ) ഇതിന്റെ ദൈർഘ്യം. 8 ദിവസത്തെ യാത്രയാണ് ആരംഭസ്ഥലത്തുനിന്നും അവസാനത്തിലേയ്ക്ക് എത്താൻ എടുക്കുന്നത്. റഷ്യയിലാണ് ഈ റെയിൽപ്പാത.

1860ൽ വോസ്റ്റോക്കിന്റെ നിർമ്മാണത്തോടേയാണ് റഷ്യയുടെ പസഫിക് തീരത്ത് തുറമുഖം പ്രവർത്തനമാരംഭിച്ചത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളുമായി ഗതാഗതമാർഗ്ഗങ്ങൾ അപ്പോഴും അസാദ്ധ്യമായിരുന്നു. 1891ൽ അലക്സാണ്ടർ മൂന്നാമൻ ട്രാൻസ് സൈബീരിയൻ റെയിൽപ്പാതയുടേ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു. 1905ൽ ആണ് റെയിൽപ്പാതയുടെ പണി പൂർത്തിയാകുന്നത്.
മോസ്കോയും വ്ലാഡിവോസ്റ്റോക്കിനുമിടയിലുള്ള ദൂരത്തേയാണ് ഈ റെയിൽപ്പാത കൂട്ടിയിണക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾതിരുത്തുക
ഗതാഗത ദിശതിരുത്തുക
മോസ്കോയിൽ നിന്നും വ്ലാഡിവോസ്റ്റോക്കിലേയ്ക്കാണ് ഗതാഗതം നടത്തുന്നത്. പ്രധാന പാതയുടെ കൈവഴികളായി ട്രാൻസ് മംഗോളിയൻ, ട്രാൻസ് മഞ്ചൂരി എന്നീ പാതകൾ കൂടി നിർമ്മിയ്ക്കപ്പെട്ടു. ഉലാനൂഡ് എന്ന സ്ഥലത്തുവെച്ച് ഈ പാത രണ്ടായി പിരിയുന്നു. തെക്കോട്ട് തിരിഞ്ഞ് മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്തൂർ വഴി ചൈനീസ് തലസ്ഥാനമായ ബൈജിങ്ങിലേയ്ക്ക് നീളുന്നു. ഇതാണ് ട്രാൻസ് മംഗോളിയൻ പാത. വടക്കൻ കൊറിയയുടെ തലസ്ഥാനമായ പ്യോമ്യാങ്ങിനെ റഷ്യയുമായി ബന്ധിപ്പിയ്ക്കുന്ന പാതയാണ് ട്രാൻസ് മഞ്ചൂരി. ബൈക്കൽ തടാകത്തിന്റെ വടക്കൻ അതിരിലൂടെ കടന്നുപോകുന്ന മറ്റൊരു കൈവഴിയാണ് ബൈക്കാൽ-ആമർ പാത. 1984ലാണ് ഇതിന്റെ പണി പൂർത്തിയാവുന്നത്.
ട്രാൻസ്-സൈബീരിയൻ ലൈൻതിരുത്തുക
- മോസ്കോ, യാരോസ്ലവസ്കി റെയിൽ ടെർമിനൽ
- വ്ലാഡിമർ (210 km, MT)
- നിഴ്നി നോവ്ഗോറോഡ്
- കിറോവ്
- പേം
- യേകേറ്ററിങ്ങ്ബർഗ് (1,778 km)
- ടിയുമെൻ (2,104 km)
- ഒമസ്ക് (2,676 km)
- നൊവോസിബിർസ്ക്
- ക്രാസ്നോയാർസ്ക്