വൈശാഖ്

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വൈശാഖ് എന്നറിയപ്പെടുന്ന എബി എബ്രഹാം
(വൈശാഖ് (സംവിധായകൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വൈശാഖ് എന്നറിയപ്പെടുന്ന എബി എബ്രഹാം. കാസർഗോഡ് ജില്ലയിലെ കല്യോട്ട് ആണു സ്വദേശം. ഒടയഞ്ചാലിനടുത്ത് കോടോം സ്വദേശിനിയായ നീനയാണു ഭാര്യ. 2010-ൽ ഇറങ്ങിയ പോക്കിരി രാജ, 2011-ൽ റിലീസായ സീനിയേഴ്സ്, 2012-ൽ പുറത്തിറങ്ങിയ മല്ലൂസിംഗ് എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത സിനിമകൾ. എബി എബ്രഹാം എന്ന യഥാർത്ഥ പേര്, സിനിമയിൽ വന്നതിനു ശേഷം വൈശാഖ് എന്നു മാറ്റുകയായിരുന്നു.

വൈശാഖ്
വൈശാഖ്, എബി എബ്രഹാം[1]
ജനനം (1980-06-01) ജൂൺ 1, 1980  (43 വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ

2010 -ഇൽ ഇറങ്ങിയ, മമ്മൂട്ടിയും പൃഥ്വിരാജും [2] പ്രധാന വേഷങ്ങളിൽ അഭിനയിച്ച പോക്കിരി രാജ എന്ന സിനിമയുടെ സംവിധായകാൻ വൈശാഖായിരുന്നു. ഇതാണ് വൈശാഖിന്റെ ആദ്യസിനിമ എന്നു പറയാം. സംവിധാനസഹായി ആയി 2003 മുതൽ തന്നെ വൈശാഖ് രംഗത്തുണ്ട്. വൈശാഖിന്റെ ഏഴാമത് സിനിമയായ പുലിമുരുകൻ ആണ് മലയാളം സിനിമയിലെ 100 കോടി (US$16 million) വരുമാനം കവിഞ്ഞ ആദ്യസിനിമ.[3] തുടർന്നു വന്ന മധുരരാജയും 100 കോടി (US$16 million) വരുമാനം കവിഞ്ഞ സിനിമയായിരുന്നു.[4] [5]

ചലച്ചിത്രങ്ങൾ തിരുത്തുക

വർഷം സിനിമ ജോലി
2003 സി.ഐ.ഡി മൂസ ആദ്യ സഹസംവിധാനനം
2005 നരൻ സഹസംവിധാനം
2005 കൊച്ചി രാജാവ് സഹസംവിധാനം, അഭിനയം
2006 തുറുപ്പുഗുലാൻ സഹസംവിധാനം, അഭിനയം
2008 ട്വന്റി:20 സഹസംവിധാനം
2010 റോബിൻഹുഡ് സഹസംവിധാനം, അഭിനയം
2010 പോക്കിരി രാജ ആദ്യ സംവിധാനം
2011 സീനിയേഴ്സ് സംവിധാനം
2012 മല്ലൂസിംഗ് സംവിധാനം, അഭിനയം
2013 സൗണ്ട് തോമ സംവിധാനം
2013 വിശുദ്ധൻ സംവിധാനം, രചന
2014 കസിൻസ് സംവിധാനം
2016 പുലിമുരുകൻ സംവിധാനം
2019 മധുര രാജ സംവിധാനം
2022 നൈറ്റ്‌ ഡ്രൈവ് സംവിധാനം
2022 മോൺസ്റ്റർ സംവിധാനം
2023 ഖലീഫ സംവിധാനം
2023 ന്യൂ യോർക്ക് സംവിധാനം

ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.newindianexpress.com/entertainment/television/The-Raja-of-her-life/2013/09/02/article1763953.ece
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-11.
  3. http://english.manoramaonline.com/entertainment/entertainment-news/mohanlal-pulimurugan-enters-100-crore-club.html
  4. ഇന്ത്യൻ എക്സ്പ്രസ് വാർത്ത
  5. ഫിലിംബീറ്റ്സ് വാർത്ത
"https://ml.wikipedia.org/w/index.php?title=വൈശാഖ്&oldid=3903959" എന്ന താളിൽനിന്ന് ശേഖരിച്ചത്