വൈദ്യുതക്ഷേത്രം

(വൈദ്യുത മണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വൈദ്യുതചാർജ്ജുകൾ, മാറ്റം വന്നുകൊണ്ടിരിക്കുന്ന കാന്തികക്ഷേത്രങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള സ്ഥലത്തിന്റെ ഒരു ഭൗതികഗുണമാണ്‌ വൈദ്യുതമണ്ഡലം. വൈദ്യുതചാർജ്ജുള്ള വസ്തുക്കളുടെമേൽ ബലം ചെലുത്താൻ വൈദ്യുതമണ്ഡലത്തിനാകുന്നു. മൈക്കൽ ഫാരഡേ ആണ്‌ ഈ സങ്കല്പം ആദ്യമായി മുന്നോട്ടു വച്ചത്.

വൈദ്യുതകാന്തികത
വൈദ്യുതി · കാന്തികത
ഇലക്ട്രോസ്റ്റാറ്റിക്സ്

വൈദ്യുത ചാർജ് · കൂളംബ് നിയമം · വൈദ്യുതക്ഷേത്രം · Electric flux · Gauss's law · Electric potential · വൈദ്യുതസ്ഥൈതിക പ്രേരണം · Electric dipole moment · Polarization density

വൈദ്യുതമണ്ഡലം ഒരു സദിശമാണ്‌. ന്യൂട്ടൺ/കൂളംബ് (N C−1) അഥവാ വോൾട്ട്/മീറ്റർ (V m−1) ആണ്‌ ഇതിന്റെ എസ്.ഐ. ഏകകം. ഒരു കൂളംബ് വൈദ്യുതധനചാർജ്ജുള്ള കണത്തിനുമേൽ വൈദ്യുതമണ്ഡലം മൂലം അനുഭവപ്പെടുന്ന ബലമാണ്‌ മണ്ഡലത്തിന്റെ പരിമാണം. ബലത്തിന്റെ ദിശയാണ്‌ മണ്ഡലത്തിന്റെ ദിശയും. വൈദ്യുതമണ്ഡലത്തിൽ വൈദ്യുതോർജ്ജം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ അളവ് വൈദ്യുതമണ്ഡലത്തിന്റെ പരിമാണത്തിന്റെ വർഗ്ഗത്തിന്‌ ആനുപാതികമാണ്‌.

ചലിക്കുന്ന വൈദ്യുതചാർജ്ജുകൾ വൈദ്യുതമണ്ഡലത്തിനു പുറമെ കാന്തികക്ഷേത്രത്തിനും കാരണമാകുന്നു. വൈദ്യുത, കാന്തിക മണ്ഡലങ്ങൾ അടിസ്ഥാനപരമായി വ്യത്യസ്തമല്ല. ഒരു നിരീക്ഷകൻ വൈദ്യുതമണ്ഡലമായി കാണുന്നതിനെ മറ്റൊരു ആധാരവ്യവസ്ഥയുള്ള മറ്റൊരു നിരീക്ഷകൻ വൈദ്യുതമണ്ഡലത്തിന്റെയും കാന്തികക്ഷേത്രത്തിന്റെയും മിശ്രിതമായാകും കാണുന്നത്. ഇക്കാരണത്താൽ വൈദ്യുതമണ്ഡലത്തെയും കാന്തികക്ഷേത്രത്തെയും ചേർത്ത് വിദ്യുത്കാന്തികക്ഷേത്രം എന്ന് വിളിക്കുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വൈദ്യുതക്ഷേത്രം&oldid=1716963" എന്ന താളിൽനിന്ന് ശേഖരിച്ചത്