മഹാരാഷ്ട്രയിലെ നാസിക്, പാൽഘർ ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ് വൈതരണ നദി. തനാസ, പിഞ്ചാൽ, ദെഹ്‌രജ, സൂര്യ എന്നിവയാണ് വൈതരണയുടെ പോഷകനദികൾ. വൈതരണയുടെ ഉയർന്ന ഭാഗങ്ങൾ ശുദ്ധമാണ്, എന്നാൽ താഴ്ന്ന ഭാഗത്ത് ഇത് വ്യാവസായിക, നാഗരിക മാലിന്യങ്ങൾ മൂലം മലിനീകരിക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും മലിനമായ നദികളിലൊന്നാണ് വൈതരണ.[1]

വൈതരണ നദി
Vaitarna River.jpg
വൈതരണ നദി
രാജ്യംഇന്ത്യ
Physical characteristics
പ്രധാന സ്രോതസ്സ്ത്രയംബകേശ്വർ, നാസിക്
മഹാരാഷ്ട്ര
നദീമുഖംഅറബിക്കടൽ
അർണാല, പാൽഘർ ജില്ല, മഹാരാഷ്ട്ര
നീളം154 കി.മീ (96 മൈ) approx.
വൈതരണ - സഫാലെ റോഡ് പാലത്തിൽ നിന്നുമുള്ള കാഴ്ച

ഗതിതിരുത്തുക

ത്രയംബകേശ്വറിനടുത്തുള്ള സഹ്യാദ്രി പർവതനിരകളിലാണ് ഇത് ഉത്ഭവിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് വൈതരണ നദിയുടെ തുടക്കം. അറേബ്യൻ കടലിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് തനാസ നദി വൈതരണയുമായി സംഗമിക്കുന്നു. ഛാവു, വാഢിവ് എന്നീ ദ്വീപുകൾ വൈതരണയുടെ എക്കൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.[2] അർണാല കോട്ട സ്ഥിതി ചെയ്യുന്ന അർണാല ദ്വീപ് വൈതരണയുടെ അഴിമുഖത്താണ് സ്ഥിതി ചെയ്യുന്നത്.

പ്രാധാന്യംതിരുത്തുക

മുംബൈയിലെ കുടിവെള്ളത്തിന്റെ ഭൂരിഭാഗവും വൈതരണ നൽകുന്നു. മുംബൈയിലേക്ക് വെള്ളം എത്തിക്കുന്ന മൂന്ന് പ്രധാന ഡാമുകൾ ഈ നദിയിൽ ഉണ്ട്. വടക്കൻ കൊങ്കൺ മേഖലയിലെ ഏറ്റവും വലിയ നദിയാണിത്. 60 മെഗാവാട്ട് ശേഷിയുള്ള വൈതരണ ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഈ നദിയിലാണ്.[3] 1888-ൽ ഗുജറാത്ത് തീരത്ത് നിന്നും 746 യാത്രക്കാരുമായി അപ്രത്യക്ഷമായ എസ്.എസ്. വൈതരണ എന്ന ആവിക്കപ്പലിന് ഈ നദിയുടെ പേരാണ് നൽകിയിരുന്നത്.

അവലംബംതിരുത്തുക

  1. Badri Chaterjee (4 October 2017). "Maharashtra has the most polluted rivers in India: Report". Hindustan Times. Mumbai. ശേഖരിച്ചത് 18 October 2017.
  2. http://www.iisrr.in/mainsite/wp-content/uploads/2015/08/6.-Dr.-Ajoy-Kamble-Estuarine-Islands-within-Mumbai-Metropolitan-Region-A-study-of-non-geographical-connectivity-induced-Rural-Urban-fringe.pdf
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-22.
"https://ml.wikipedia.org/w/index.php?title=വൈതരണ&oldid=3831904" എന്ന താളിൽനിന്ന് ശേഖരിച്ചത്